Today: 26 Oct 2020 GMT   Tell Your Friend
Advertisements
ഇടുക്കി രൂപതയുടെ പ്രഥമ ഇടയശ്രേഷ്ഠന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കാലം ചെയ്തു
Photo #1 - India - Otta Nottathil - bishop_mar_mathew_anikuzhikattil_expired
ഇടുക്കി : ഹൈറേഞ്ചിന്റെ പ്രവാചക ശബ്ദം വിടവാങ്ങി. ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കാലംചെയ്തു. പാലാ കടപ്ളാമറ്റത്തു നിന്നും കുഞ്ചിത്തണ്ണിയിലേയ്ക്കു കുടിയേറിയ ആനിക്കുഴിക്കാട്ടില്‍ ലൂക്ക എലിസബെത്ത് ദമ്പതികളുടെ 15 മക്കളില്‍ മൂന്നാമനായും ആണ്‍മക്കളില്‍ ഒന്നാമനുമായ മാത്യു ആനിക്കുഴിക്കാട്ടില്‍ 1942 സെപ്റ്റംബര്‍ 23 നാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോതമംഗലം മൈനര്‍ സെമിനാരി, കോട്ടയം വടവാതൂര്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നും തത്വശാസ്ത്രവും ദൈവശാസ്ത്രത്തില്‍ ബിരുദവും നേടി. 1971 മാര്‍ച്ച് 15 ന് കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയില്‍ കോതമംഗലം രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു പോത്തനാംമൂഴിയുടെ കൈവെയ്പ്പു ശുശ്രൂഷവഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് നിരവധി ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. 1985 ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി.തുടര്‍ന്ന് 1990 ല്‍ കോതമംഗലം രൂപതാ ചാന്‍സലറായും രൂപതാ സെക്രട്ടറിയായും നിയമിക്കപ്പെട്ടു.2000 ല്‍ കോതമംഗലം രൂപതാ മൈനര്‍ സെമിനാരി റെക്ടറായി ചുമതലയേറ്റ പിതാവ് രൂപതയുടെ വിവിധ കമ്മറ്റികളില്‍ അംഗവുമായി. എട്ടു ഫൊറോനകളോടുകൂടി കോതമംഗലം രൂപത വിഭജിച്ച് 2003 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇടുക്കി രൂപത നിലവില്‍ വന്നതായി ഡിക്രി ഇറക്കി. രൂപതയുടെ പ്രഥമ ബിഷപ്പായി 2003 ജനുവരി 15 ന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ ബിഷപ്പായി നിയമിച്ചു.2003 മാര്‍ച്ച് 2 ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മെത്രാഭിഷേകവും നടന്നു.

സഭയുടെ കര്‍മ്മവേദിയില്‍ മാര്‍ ആനിക്കുഴിക്കാട്ടില്‍ ഇടുക്കിയുടെ കര്‍മ്മധീരനായി നയിക്കുന്നതിനൊപ്പം കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനായും, കെസിബിസി എസ്/എസ്ടി കമ്മീഷന്‍, സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

87 വൈദികരോടൊപ്പം ആരംഭിച്ച ഇടുക്കി രൂപത 15 വര്‍ഷംകൊണ്ട് 111 പുതിയ വൈദികര്‍ കൂടി പട്ടം സ്വീകരിച്ച് 198 വൈദികരുള്ള രൂപതയായി വളര്‍ന്നത് പിതാവിന്റെ ധീഷണമായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. തുടക്കത്തിലെ ബാലാരിഷ്ടകള്‍ തരണം ചെയ്ത് 15 വര്‍ഷം കൊണ്ട് 10 ഫൊറോനകളും 105 സ്വതന്ത്ര ഇടവകകളും 51 മിഷന്‍ സ്റേറഷനും 13 സനാസി ഭവനങ്ങള്‍ 22 ആയും, 15 സന്യാസഭവനങ്ങള്‍ 30 ആയി വളര്‍ന്നു വിളങ്ങി നല്‍ക്കുന്ന ഇടുക്കി രൂപത ഹൈറേഞ്ചിന്റെ ഹിദയത്തുടിപ്പായി മാറ്റിയത് പിതാവിന്റെ കഠിന പ്രയത്നത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ബാക്കിപത്രമാണ്.
കൂടാതെ രണ്ടു കോളോജുകളും എട്ട് ഹയര്‍ സെക്കന്ററി സ്കൂളുകളും 17 ഹൈസ്കൂളുകളും നിരവധി എല്‍പി, യുപിസ്കൂളുകളും ഒരു ഐടിസിയും വിദ്യാഭ്യാസമേഖലയ്ക്കു സമര്‍പ്പിയ്ക്കാനായി.
സാമൂഹ്യ സേവന രംസത്ത് ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയും, മൈനര്‍ സെമിനായി, അടിമാലി പാസ്റററല്‍ സെന്റര്‍, പ്രീസ്ററ് ഹോം, വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയം തുടങ്ങി രൂപതയ്ക്ക് മുതല്‍ക്കാട്ടാക്കി നല്‍കിയതും പിതാവിന്റെ ഇച്ചാശക്തിയുടെ സംഭാവനകളാണ്. 75 വയസ് ആയപ്പോള്‍ തന്നെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി ബിഷപ്പ് എമരിറ്റസായി മാറിയിരുന്നു.മലയോര ജനതയുടെ ഉറച്ച സ്വരമായി സാധാരണക്കാരന്റെ വിദ്യാഭ്യാസത്തിനും വിശ്വാസത്തിനും നേര്‍വഴി കാണിച്ച് ഒരു തികഞ്ഞ ഇടയശ്രേഷ്ഠനായി ഒന്നരപതിറ്റാണ്ടിനു ശേഷം പടിയിറങ്ങിയ പിതാവിന്റെ കര്‍മ്മഫലത്തിന്റെ ആകെത്തുകയായി ഇടുക്കി രൂപത മാറി.

പിതാവിന്റെ 14 സഹോദരങ്ങളില്‍ ആറുപേര്‍ വൈദികവൃത്തിയും, നാലുപേര്‍ സന്യാസവൃതവും സ്വീകരിച്ചതും ആനിക്കുഴിക്കാട്ടില്‍ കുടുംബത്തിന്റെ ദൈവവിളിയുടെ ഫലമാണ്.
ലളിത ജീവിതവും തറന്ന മനസും, വിവേകപൂര്‍ണ്ണമായ കാഴ്ചപ്പാടും എന്തിനെയും നേരിട്ടു പ്രതികരിയ്ക്കുന്ന സ്വഭാവവും പിതാവിന്റെ മുഖമുദ്രകളായിരുന്നു.പൗരോഹിത്യസ്വീകരണത്തിന് ആര്‍ഭാടം ഒഴിവാക്കാന്‍ രൂപതയില്‍ നിയമംകൊണ്ടുവന്നത് പിതാവിന്റെ ലാളിത്യത്തിന്റെ പര്യായമാണ്.

2010 ല്‍ ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള മലയാളി സമൂഹത്തിന്റെ തിരുനാളിന് പിതാവായിരുന്നു മുഖ്യകാര്‍മ്മികന്‍. ഞങ്ങളുടെ കുടുംബസുഹൃത്തായി കൊളോണിലെ എന്റെ വീട്ടില്‍ അഥിതിയായെത്തി രാത്രി ചെലവഴിച്ചതും, പ്രവാസി ഓണ്‍ലൈന്‍ ടെക്നിക്കല്‍ ഡയറക്ടറും എന്റെ ഭാര്യാസഹോദരനുമായ ജര്‍മനിയിലുള്ള ജെയ്മോന്‍ വാലുമ്മേലിന്റെ വിവാഹം ചെമ്മണ്ണാര്‍ ഇടവകപള്ളിയില്‍ 2011 മാര്‍ച്ചില്‍ ആശീര്‍വദിച്ചതും ആത്മീയാചാര്യനായ മാര്‍ ആനിക്കുഴിക്കാട്ടില്‍ പിതാവ് ആയിരുന്നെന്ന കാര്യം സ്നേഹപൂര്‍വ്വം നന്ദിയോടെ ഇയവസരത്തില്‍ സ്മരിയ്ക്കുന്നു. പിന്നീട് നാട്ടിപോകുമ്പോഴൊക്കെ വിളിയ്ക്കുകയും നേരില്‍ക്കാണുകയും ചെയ്തിരുന്നു. പിതാവിന്റെ വേര്‍പാടില്‍ ഞങ്ങളുടെ കുടുംബത്തിന്റെ അനുശോചനവും അറിയിക്കുന്നു.

മലയോര മണ്ണിന്റെ കര്‍ഷക പുത്രനായി ആത്മീയ ഭൗതിക തേജസായി വിളങ്ങിയ ഇടയ ശ്രേഷ്ഠന് പ്രാര്‍ത്ഥനാ പ്രണാമം.
- dated 01 May 2020


Comments:
Keywords: India - Otta Nottathil - bishop_mar_mathew_anikuzhikattil_expired India - Otta Nottathil - bishop_mar_mathew_anikuzhikattil_expired,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us