Today: 24 Nov 2020 GMT   Tell Your Friend
Advertisements
ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു
കൊച്ചി:പശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (യു.ആര്‍.ആനന്ദക്കുട്ടന്‍~61) അന്തരിച്ചു. അര്‍ബുദ രോഗത്തെതുടര്‍ന്ന് ഏതാനും മാസമായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ പത്തോടെ മരണം സംഭവിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് രവിപുരം ശ്മശാനത്തില്‍. ഭാര്യ: ഗീത. മക്കള്‍: ശ്രീകുമാര്‍, നീലിമ, കാര്‍ത്തിക.

നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ സജീവമായിരുന്ന ആനന്ദക്കുട്ടന്‍ 180ഓളം ചിത്രങ്ങള്‍ക്കു കാമറ ചലിപ്പിച്ചു. തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ഉള്‍പ്പെടെ മുന്നൂറോളം സിനിമകളില്‍ ഛായാഗ്രാഹകനായി. 1977ല്‍ മനസൊരു മയിലിലൂടെയാണ് സ്വതന്ത്ര ഛായാഗ്രഹകനാകുന്നത്. 2013ല്‍ പുറത്തിറങ്ങിയ ആണ്‍ പിറന്ന വീടാണ് അവസാന സിനിമ.

1954ല്‍ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ അധ്യാപക ദമ്പതിമാരായ രാമകൃഷ്ണന്‍ നായരുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി ജനിച്ചു.

ചങ്ങനാശേരി എന്‍എസ്എസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എന്‍എസ്എസ് കോളജില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഛായാഗ്രഹണം പഠിക്കാന്‍ മദ്രാസിലെത്തിയെങ്കിലും ബിരുദ യോഗ്യതയില്ലാത്തിനാല്‍ സ്വപ്നം അവസാനിപ്പിക്കേണ്ടിവന്നു. മദ്രാസില്‍ ഫിലിം എഡിറ്ററായ സഹോദരീഭര്‍ത്താവ് അപ്പുവാണ് സിനിമാ ലോകത്തേക്കു കൊണ്ടുവന്നത്. വിജയ വാഹിനി സ്ററുഡിയോയില്‍ കാമറ അപ്രന്റീസായി തുടക്കം. കാമറ അസിസ്ററന്റ്്, ഔട്ട്ഡോര്‍ കാമറ അസിസ്ററന്റ് എന്നിങ്ങനെ ജോലിയില്‍ തുടരുമ്പോള്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവുമായി പരിചയപ്പെട്ടു. അദ്ദേഹത്തോടൊപ്പം കൂടിയ ആനന്ദക്കുട്ടന്‍ 1973ല്‍ ഹമീദ് കാക്കശേരി സംവിധാനം ചെയ്ത മനസ് എന്ന ചിത്രത്തിലൂടെ രാമചന്ദ്രബാബുവിന്റെ അസിസ്ററന്റായി. നാലു വര്‍ഷം അങ്ങനെ തുടര്‍ന്നു. 1977ല്‍ സ്വതന്ത്ര ഛായാഗ്രാഹകനായി. പി. ചന്ദ്രകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത മനസൊരു മയില്‍ എന്ന ചിത്രത്തിന് 23~ാം വയസില്‍ കാമറ ചലിപ്പിച്ചു.

ഒരുപിടി ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്കു നല്‍കിയതിനൊപ്പം ഒരു വര്‍ഷം ഏറ്റവുമധികം സിനിമകള്‍ക്കു കാമറ ചലിപ്പിച്ചെന്ന റിക്കാര്‍ഡും അദ്ദേഹം സ്വന്തമാക്കി. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ആകാശ്ദൂത്, വിളംബരം, അനിയന്‍ബാവ ചേട്ടന്‍ബാവ, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയവ ആനന്ദക്കുട്ടന്റെ ഹിറ്റ് സിനിമകളില്‍ ഉള്‍പ്പെടും.

സിനിമാ പ്രേക്ഷകര്‍ക്കു കാഴ്ചയുടെ വസന്തം സമ്മാനിച്ച ഛായാഗ്രാഹകനായിരുന്നു ആനന്ദക്കുട്ടന്‍. മൂന്നൂറോളം സിനിമകള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം അവസാനകാ ലം വരെ സിനിമാരംഗത്തു സജീവമായിരുന്നു.

1976ലെ പി.ചന്ദ്രകുമാറിന്റെ മനസിലൊരു മയിലിലൂടെയാണ് സ്വതന്ത്ര ഛായാഗ്രഹണ രംഗത്ത് ചുവടുവച്ചത്. കാമറയോടുള്ള അഗാധമായ പ്രണയം ഏറ്റവും അധികം മലയാള സിനികള്‍ക്കു ഛായാഗ്രഹണം നിര്‍വഹിക്കാന്‍ നിമിത്തമായി. 150ല്‍ പരം മലയാള സിനിമകളാണ് ആനന്ദക്കുട്ടന്‍ കാമറയിലൂടെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. മലയാള സിനിമയുടെ വിവിധ കാലഘട്ടങ്ങളെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കുന്ന നിരവധി ഹിറ്റ് സിനിമകള്‍ ഈ പ്രതിഭയുടെ മികവിന്റെ ദൃഷ്ടാന്തമാണ്.

തൊണ്ണൂറുകളുടെ ആരംഭത്തില്‍ സെറ്റുകളില്‍നിന്നു സെറ്റുകളിലേക്ക് ഓടി നടന്ന അദ്ദേഹം ഒരു വര്‍ഷം 12 സിനിമകളില്‍ വരെ കാമറ ചലിപ്പിച്ചു. പോക്കറ്റടിക്കാരി, പുത്തരിയങ്കം, മുദ്രമോതിരം (ശശികുമാര്‍), ആരും അന്യരല്ല, വ്യാമോഹം, അപ്പുണ്ണി, കളിയില്‍ അല്‍പം കാര്യം, കുറുക്കന്റെ കല്യാണം, പരമ്പര, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ആകാശദൂത്, കളിവീട്, കമലദളം, സദയം, മേലേപ്പറമ്പില്‍ ആണ്‍വീട്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, കാര്യം നിസാരം, ഇത്തിരി നേരം ഒത്തിരി കാര്യം, വിളംബരം, ഏപ്രില്‍ 19, ഇടിമുഴക്കം, സ്വന്തം എന്ന പദം, വാഴുന്നോര്‍, നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍, അഥര്‍വം, അയ്യര്‍ ദ ഗ്രേറ്റ്, പൂവിന് പുന്തിയ പൂന്തെന്നല്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മാനത്തെ വെള്ളിത്തേര്, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, വിസ്മയത്തുമ്പത്ത് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ആനന്ദക്കുട്ടനെ സഹപ്രവര്‍ത്തകര്‍ സ്നേഹത്താടെ കുട്ടേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്.

സ്കൂള്‍ വിദ്യാര്‍ഥിയിരിക്കുബോള്‍ ചങ്ങനാശേരിയില്‍ മന്നത്ത് പത്മനാഭന്റെ മൃതശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കാമറയില്‍ പകര്‍ത്തി. വെറുതേ പകര്‍ത്തിയ ഈ ചിത്രം പിന്നീട് നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിച്ചു.

പഴയ മദ്രാസിലെ വിജയ് വാഹിനി സ്ററുഡിയോയില്‍നിന്നാണ് ഛായാഗ്രഹാകനിലേക്കുള്ള അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടങ്ങിയത്. സൗമ്യതയുടെ മുഖമായിരുന്നു ആനന്ദക്കുട്ടന്. സത്യന്‍ അന്തിക്കാട്, രാജസേനന്‍, സിബി മലയില്‍, ഫാസില്‍, ലോഹിതദാസ് തുടങ്ങിയവരുടെ പ്രിയ ഛായാഗ്രാഹകനായിരുന്നു.

കഠിനാധ്വാനത്തിലൂടെ സിനിമാ മേഖലയില്‍ സ്വന്തമായ സ്ഥാനം കണ്ടെത്തി. മലയാള സിനിമയിലെ മുതിര്‍ന്ന കാമറമാന്‍മാരില്‍ ഒരാളായ അദ്ദേഹം കൃത്യസമയത്തു സിനിമ പൂര്‍ത്തീകരിക്കാന്‍ എത്ര കഷ്ടപ്പാടും സഹിക്കുമായിരുന്നു.
- dated 14 Feb 2016


Comments:
Keywords: India - Cinema - cameraman_anadakuttan India - Cinema - cameraman_anadakuttan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us