Today: 05 Jun 2020 GMT   Tell Your Friend
Advertisements
യൂറോപ്പിലെങ്ങും ആശങ്ക ; ഇറ്റലിയില്‍ മരണസംഖ്യ 1200 കവിഞ്ഞു : ഈഫല്‍ ടവര്‍ അടച്ചു
Photo #1 - Germany - Otta Nottathil - corona_europe_vast_report
Photo #2 - Germany - Otta Nottathil - corona_europe_vast_report
റോം: റോമിലെ ഫ്യുമിച്ചിമോ വിമാനത്താവളത്തില്‍ കുടുങ്ങിയ 45 ഓളം വരുന്ന സംഘത്തിലെ 21 മലയാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ യാത്രാനുമതി കിട്ടിയതിനെ തുടര്‍ന്ന് അവര്‍ ശനിയാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചിയിലെത്തി. ഇവരെ 14 ദിവസം
നിരീക്ഷണ വിധേയമാക്കിയത് ശേഷമേ സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവദിക്കുകയുള്ളൂ.ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. സംഘത്തിലെ ബാക്കിയുള്ളവര്‍ ഇന്നും തിങ്കളാഴ്ചയോടെയും ഇവിടെ നിന്നും പുറപ്പെടും. ഇതിനായി എയര്‍ ഇന്‍ഡ്യ പ്രത്യേക വിമാനം റോമിലേക്ക് വിട്ടിട്ടുണ്ട്.

ഇവര്‍ക്ക് വൈറസ് ബാധ ഇല്ലെന്നുള്ള ഹെല്‍ത്ത് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ 17 അംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വെള്ളിയാഴ്ച രാവിലെ റോമില്‍ എത്തിയിരുന്നു. റോമിലെ ഇന്ത്യന്‍ എംബസ്സിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഇവരുടെ പരിശോധന തുടരുകയാണ്. ഇതിനിടെ മിലാനില്‍ നിന്നുള്ളവരും പരിശോധനയ്ക്കായി കാത്തുകിടക്കുകയാണ്. ഇറ്റലിയില്‍ നിന്നും ഇന്‍ഡ്യയിലെത്താന്‍ കൊറോണ രഹിത ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നിരിയ്ക്കെ ഇറ്റലിയില്‍ നിന്നും വിമാനം കയറിയ ആദ്യസംഘത്തില്‍ ആര്‍ക്കും ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് എയര്‍ലൈന്‍സ് അവരെ കൊണ്ടുപോയതെന്ന ആക്ഷേപവും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 250 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യ 1266 ആയി. ചൈന കഴിഞ്ഞാല്‍ കോവിഡ്~19 ബാധിച്ച് ഏറ്റവും കൂടുതലാളുകള്‍ മരിച്ച രാജ്യമാണ് ഇറ്റലി.

രാജ്യത്ത് ബുധനാഴ്ച രോഗം പുതിയതായി സ്ഥിരീകരിച്ചത് 2313 പേര്‍ക്കായിരുന്നെങ്കില്‍ വ്യാഴാഴ്ച ഇത് 2651 പേര്‍ക്കാണ്. എന്നാല്‍ ഇപ്പോള്‍ ആകെ 17,766 പേര്‍. മരിച്ചവരും രോഗം ഭേദമായവരും കൂടി ഉള്‍പ്പെടുന്നതാണ് ഈ കണക്ക്.1439 ആളുകള്‍ക്ക് രോഗം ഭേദപ്പെട്ടതായും ആരോഗ്യവകുപ്പ് പറയുന്നു.

രോഗം പടരുന്ന സാഹചര്യത്തില്‍ റോമിലെ സിയാംപിനോ വിമാനത്താവളം അടച്ചിടാനും, ഫിയുമിച്ചിനോ ടെര്‍മിനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ ഇറ്റാലിയന്‍ മെഡിക്കല്‍ ചീഫ് ഡോ.റോബര്‍ട്ടോ സ്റെറല്ല (67) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു.നിലവില്‍ ഇറ്റലിയില്‍ തെരുവിലെങ്ങും ആളൊഴിഞ്ഞ പ്രതീതിയാണ്. വാഹനങ്ങള്‍ എല്ലായിടത്തും നിശ്ചലമാണ്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 9 അംഗ ചൈനീസ് മെഡിക്കല്‍ സംഘം ഇറ്റലിയില്‍ എത്തി. ഇവര്‍ക്കൊപ്പം 35 ടണ്‍ മരുന്നുകളും 18 ലക്ഷം മാസ്കുകളും 30 ഐസിയു സംവിധാനവും ചൈന ഇറ്റലിയിലേക്ക് അയച്ചിട്ടുണ്ട്. അതിരുകളില്ലാത്ത കരുതലാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

രോഗം പ്രതിരോധിക്കുന്നതിനായി ഇറ്റലിയിലെത്തിയ ചൈനീസ് സംഘത്തിന് ഇറ്റാലിയന്‍ ഭരണകൂടം നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

ജര്‍മനിയില്‍ പൊതുജീവിതത്തിന് ഷട്ട്ഡൗണ്‍

കൊറോണ വൈറസ് ബാധ യൂറോപ്പില്‍ അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജര്‍മനിയുടെ പൊതുജീവിതം ഏറെക്കുറെ ഷട്ട്ഡൗണ്‍ ചെയ്യപ്പെട്ട അവസ്ഥയില്‍. ഇറ്റലിയുടെ അനുഭവം ഉദാഹരണമായെടുത്ത് ജര്‍മനിയും യുകെയും അടക്കമുള്ള രാജ്യങ്ങള്‍ രോഗവ്യാപനത്തിന്റെ വേഗം കുറയ്ക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു തുടങ്ങി. രാജ്യത്ത് ഇതുവരെയായി 3675 പേര്‍ക്കാണ് ബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. എട്ടു മരണങ്ങള്‍ സംഭവിച്ചു.46 ആളുകള്‍ സുഖം പ്രാപിച്ചു.

ജര്‍മനിയിലെ മിക്ക സ്റേററ്റുകളും സ്കൂള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍, യൂണിവേഴ്സിറ്റികള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ഏപ്രില്‍ ആറ് വരെയാണ് പ്രാബല്യം. അന്നു മുതല്‍ ഏപ്രില്‍ 20 വരെ ഈസ്ററര്‍ അവധിയുമാണ്.

കാര്‍ണിവല്‍ പോലുള്ള വലിയ പരിപാടികളെല്ലാം ഉപേക്ഷിച്ചു കഴിഞ്ഞു. ഒരുമിച്ചുനിന്ന് രോഗത്തെ നേരിടാനാണ് ഫെഡറല്‍ സര്‍ക്കാരിന്റെ ആഹ്വാനം.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ രോഗബാധയുടെ പ്രഭാവം കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായവും തയാറാക്കുന്നു.

അയര്‍ലണ്ടും പ്രതിരോധ ക്രമീകരണങ്ങള്‍ ശക്തമാക്കി

കൊറോണബാധയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ ഐറിഷ് സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് അയര്‍ലണ്ടിലെ എല്ലാ സ്കൂളുകളും കോളേജുകളും ശിശു സംരക്ഷണ സൗകര്യങ്ങളും ശനിയാഴ്ച്ച മുതല്‍ അടയ്ക്കും.നൂറിലധികം ജനങ്ങള്‍ കൂടുന്ന എല്ലാ ഇന്‍ഡോര്‍ ബഹുജന സമ്മേളനങ്ങളും,അഞ്ഞൂറിലധികം ആളുകള്‍ ചേരുന്ന പൊതു ബഹുജന സമ്മേളനങ്ങളും റദ്ദാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നാളെ മുതല്‍ മാര്‍ച്ച് 29 വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

സ്വിറ്റ്സര്‍ലന്‍ഡിലും കൊറോണ മരണം കൂടുന്നു

കോവിഡ്~19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സ്വിറ്റ്സര്‍ലന്‍ഡിലും വര്‍ധിക്കുന്നു. ഇതുവരെ 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1135 പേരെ ബാധിച്ചു. 500 ഓളം ആളുകള്‍ നിരീക്ഷണത്തിലാണ്.നിലവില് ടിസിനോ കാന്റനില്‍ മാത്രമാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് രാജ്യവ്യാപാകമാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

അനിവാര്യമല്ലാത്ത സ്കൂളുകളെല്ലാം ടിസിനോയില്‍ അടച്ചിരിക്കുകയാണ്. നൈറ്റ് ക്ളബ്ബുകള്‍, സിനിമ തിയേറ്ററുകള്‍, ജിമ്മുകള്‍, സ്കീ റിസോര്‍ട്ടുകള്‍ തുടങ്ങി ആള്‍ത്തിരക്കുണ്ടാകുന്ന സ്ഥലങ്ങളെല്ലാം പൂട്ടി. മേഖലയിലെ മുതിര്‍ന്ന പൗരന്‍മാര്‍ കുട്ടികളെ നോക്കുന്നതും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.

ഇറ്റലിയുമായുള്ള അതിര്‍ത്തി അടയ്ക്കില്ലെന്ന് സ്വിസ് വിദേശകാര്യ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ടിസിനോ സ്വന്തം നിലയ്ക്ക് രാജ്യാന്തര അതിര്‍ത്തി അടച്ചു കഴിഞ്ഞു. അതിര്‍ത്തി കടന്ന് ജോലി ചെയ്യാന്‍ പോകുന്നവര്‍ക്കു മാത്രമാണ് ഇപ്പോള്‍ അകത്തേക്കും പുറത്തേക്കും പ്രവേശനം.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അയ്യായിരം ഫ്രാങ്ക് പിഴയാണ് ടിസിനോ പ്രഖ്യാപിച്ചിരിക്കുന്നത്

സ്പെയിനില്‍ അടിയന്തിരാവസ്ഥ

കൊറോണ ബാധ മരണം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്പെയിനില്‍ അടിയാ ന്തിരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതലാണ് ഇത് പ്രാബല്യത്തിലാവുന്നത്. ഇതുവരെ രാജ്യത്ത് 5232 പേര്‍ക്കാണ്
ബാധ ഉണ്ടായിരിക്കുന്നത്. 133 പേര്‍ മരിച്ചു.അടുത്ത ആഴ്ച കൊണ്ട് 10000 കവിയുമെന്ന് പ്രധാനമന്ത്രി പെഡ്രോ സ്സാഞ്ചെസ് പറഞ്ഞു.

ഫ്രാന്‍സും ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ചു

ഫ്രാന്‍സിലെ സ്ഥിതിയും ഒട്ടും മോശമല്ല
ആകെ 3661 കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെയായി 79 മരണം സംഭവിച്ചിട്ടുണ്ട്.

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലും നൂറു പേരിലധികം പങ്കെടുക്കുന്ന പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 79 പേരാണ് രാജ്യത്ത് കോവിഡ്~19 ബാധിച്ചു മരിച്ചത്. 154 രോഗികള്‍ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഈഫല്‍ ടവറും മറ്റ് പാരീസ് ടൂറിസ്ററ് സെന്ററുകളും അടച്ചു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാക്കാനാണ് ഈഫല്‍ ടവര്‍ അടച്ചത്.കൊറോണ വൈറസ് പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ നൂറിലധികം ആളുകളുടെ എല്ലാ സമ്മേളനങ്ങളും സര്‍ക്കാര്‍ നിരോധിച്ചതിനാല്‍ ഫ്രാന്‍സിലെ മുന്‍നിര ടൂറിസ്ററ് സൈറ്റുകള്‍, ലൂവ്രെ, ഈഫല്‍ ടവര്‍ എന്നിവ വെള്ളിയാഴ്ച അടച്ചു. അതേസമയം വെഴ്സായി കൊട്ടാരവും അടച്ചതായി അധികൃതര്‍ അറിയിച്ചു.
ഈഫല്‍ ടവര്‍ അടക്കം രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു കഴിഞ്ഞു. ലോകത്തു തന്നെ ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികളെത്തുന്ന രാജ്യങ്ങളിലൊന്നൊണ് ഫ്രാന്‍സ്. രാജ്യത്ത് ഇതിനകം 3661 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രോഗവ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കാരണം ഒരു തൊഴിലാളിക്കും യാതൊരു വിധത്തിലുള്ള ധനനഷ്ടവും സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. വ്യവസായ മേഖല തകരുന്നതു തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
- dated 14 Mar 2020


Comments:
Keywords: Germany - Otta Nottathil - corona_europe_vast_report Germany - Otta Nottathil - corona_europe_vast_report,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5620205floyd
ഫ്ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us