Today: 05 Aug 2020 GMT   Tell Your Friend
Advertisements
ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു
Photo #1 - India - Otta Nottathil - d_babu_paul_passed_away
തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ മലയാളത്തിന്റെ ആത്മാവ് ഉള്‍ച്ചേര്‍ത്ത ഭരണകര്‍ത്താവായും എഴുത്തുകാരനും പ്രഭാഷകനുമായും തിളങ്ങിയ ഡോ. ഡി.ബാബു പോള്‍ (77) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ ഒന്‍പതു മണിക്ക് മൃതദേഹം പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 12 മണിക്ക് കുറവന്‍കോണം മമ്മീസ് കോളനിയിലെ വസതിയില്‍ എത്തിക്കും.

ഞായറാഴ്ച നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയില്‍ സംസ്കാരം.

ഭാര്യ: പരേതയായ അന്ന ബാബു പോള്‍ (നിര്‍മല). മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി.പോള്‍ (നിബു).മരുമക്കള്‍: മുന്‍ ഡിജിപി എം.കെ.ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡിജിപി സി.എ.ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യുപിഎസ്സി അംഗവും ആയിരുന്ന കെ.റോയ് പോള്‍ സഹോദരനാണ്.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941 ല്‍ ജനനം. ഹൈസ്കൂളില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെയും സര്‍വകലാശാലയില്‍
കേന്ദ്ര സര്‍ക്കാരിന്റെയും സ്കോളര്‍ഷിപ്പ്, ഇഎസ്എല്‍സിക്കു മൂന്നാം റാങ്കും എംഎയ്ക്ക് ഒന്നാം റാങ്കും ഐഎഎസ്സിന് ഏഴാം റാങ്കും നേടി. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനം.

ഇടുക്കി കലക്ടര്‍ പദവിയിലിരുന്ന് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്ന്. മലയാളത്തില്‍ പ്രാവീണ്യമുണ്ടായിരുന്ന ബാബുപോള്‍.

അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചു.

മലയാളത്തില്‍ തന്നെ ഫയല്‍ എഴുതണമെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു. ജൂനിയര്‍ എന്‍ജിനീയര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷമാണ് ബാബുപോള്‍ സിവില്‍ സര്‍വീസ് നേടുന്നത്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്ററ് ചെയര്‍മാന്‍ എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്കാരിക വകുപ്പുകളുെെ സെക്രട്ടറിയായും ബാബുപോള്‍ നല്‍കിയ സംഭാവനകള്‍ മികച്ചതാണ്. സാംസ്കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛന്‍ പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

21?ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59?ാം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്മാന്‍ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറില്‍ ഉദ്യോഗത്തോടു വിടപറഞ്ഞു. സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ 'മെന്റര്‍ എമിരറ്റസ്' ആയിരുന്നു.

4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന 'വേദശബ്ദ രത്നാകര'മെന്ന ബൈബിള്‍ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. മാനേജ്മെന്റ് സ്ററഡീസിലാണു പിഎച്ച്ഡി. 'വിലാസിനിയുടെ സ്ത്രീ സങ്കല്‍പം' എന്ന വിഷയത്തില്‍ ഗവേഷണം നടത്തി. ഇടുക്കി അണക്കെട്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയതിന് അച്യുതമേനോന്‍ മന്ത്രിസഭ പ്രത്യേക പുരസ്ക്കാരം നല്‍കി.

2000?ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1946ല്‍ ആദ്യത്തെ പ്രസംഗം നടത്തിയ ബാബു പോള്‍ 1949ല്‍ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചു. 1961ല്‍ ആണ് ആദ്യ പുസ്തകം പ്രകാശിതമായത്. 1962ല്‍ 'മലയാള മനോരമ' വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനാണ് ആദ്യ പ്രതിഫലം ലഭിച്ചത്. നവോന്മേഷം പകരുന്ന പ്രതിഭാശേഷിയും കര്‍മോത്സുകതയും കൊണ്ട് ഏവരെയും പ്രചോദിപ്പിച്ചു. 1962 മുതല്‍ 2001 വരെയുള്ള മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തെക്കുറിച്ച് എഴുതിയ 'കഥ ഇതുവരെ' ആത്മകഥയാണ്. തന്റെ ഏറ്റവും വലിയ സ്വാധീനം അച്ഛനാണെന്നു ബാബു പോള്‍ പറഞ്ഞിട്ടുണ്ട്. ശക്തി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അംഗീകരിച്ചത് അച്ഛനാണ്. ഉപദ്രവിച്ചവരെ മറക്കാനും ഉപകാരം ചെയ്തവരെ മറക്കാതിരിക്കാനും പഠിപ്പിച്ച മഹാനാണ് അദ്ദേഹം. ശമ്പളത്തിന്റെ 10 ശതമാനം നിരാലംബര്‍ക്കും അശരണര്‍ക്കുമായി ...
നീക്കിവയ്ക്കണമെന്നു പഠിപ്പിച്ചു. പരമാവധി അച്ഛനെ അനുസരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അമ്മയെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ സന്തോഷവും സങ്കടവും ഒരുമിച്ചെത്തും? 2011ല്‍ സപ്തതി ആഘോഷത്തില്‍ അദ്ദേഹം പറഞ്ഞു.
- dated 12 Apr 2019


Comments:
Keywords: India - Otta Nottathil - d_babu_paul_passed_away India - Otta Nottathil - d_babu_paul_passed_away,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720208nepal
അതിര്‍ത്തി പ്രദേശങ്ങള്‍ക്കു പുറമേ രാമനു മേലും അവകാശമുന്നയിച്ച് നേപ്പാള്‍
തുടര്‍ന്നു വായിക്കുക
9720209gold
നയതന്ത്ര മറവില്‍ സ്വര്‍ണക്കടത്ത്: കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം
തുടര്‍ന്നു വായിക്കുക
7720208prathap
ജര്‍മനിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ ഏക യാത്രക്കാരനായി ആലപ്പുഴക്കാരന്‍
തുടര്‍ന്നു വായിക്കുക
5720202dog
നാഗാലാന്‍ഡിലെ പട്ടിയിറച്ചി നിരോധനം മൃഗ സംരക്ഷകര്‍ സ്വാഗതം ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
pappukutty_bhagavathar_dead
സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
fr_g_ettupara_punnathura
പുന്നത്തുറ ഇടവക വികാരി ഫാ.ജോര്‍ജ്ജ് എട്ടുപറയിലിന്റെ മൃതദേഹം കിണറ്റില്‍
തുടര്‍ന്നു വായിക്കുക
t_k_varghese_gaetunkal
ടി.കെ. വര്‍ഗീസ് ഗേറ്റുങ്കല്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us