Today: 24 Jan 2021 GMT   Tell Your Friend
Advertisements
ആദ്യം സ്വന്തമാക്കിയത് സുസുക്കി ബൈക്ക്; പിന്നീട് കോടീശ്വരനായ ബിസിനസ്സ് താരരാജാവ്
Photo #1 - India - Cinema - dileep_around
പതിനാറു വര്‍ഷം പഴക്കമുള്ള കാര്‍ യാത്ര. കൊച്ചിയില്‍ നിന്നു ചങ്ങനാശേരിയിലേക്കു പായുന്ന അംബാസഡര്‍ കാറിനുള്ളില്‍ സഹയാത്രികരായി ലോഹിതദാസും ദിലീപും. സംഭാഷണപ്രിയനായ ലോഹി ഒരുനിമിഷം പോലും കളയാതെ കാറിനേക്കാള്‍ വേഗത്തില്‍ കഥ പറയുകയാണ്.

ദിലീപ് ആകട്ടെ, നിശ്ശബ്ദനാണ്. പക്ഷേ, അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും സമീപം കാര്‍ എത്തുമ്പോള്‍ തലകുനിച്ചു വണങ്ങുന്നു.

'ഒരു ദേവനെയും വെറുതെ വിടുന്നില്ലല്ലോ?'

ദിലീപ് തലകുനിച്ച് വണങ്ങിക്കൊണ്ട്: 'നമ്മളായിട്ട് ആരെയും വേര്‍തിരിച്ചു നിര്‍ത്തുന്നില്ല. നമുക്ക് എല്ലാവരും വേണം'

കാറിലാകെ പുഞ്ചിരി പടര്‍ന്നു. ചിരിവെളിച്ചത്തില്‍ ലോഹിയോടൊരു ചോദ്യം: 'എന്തുകൊണ്ടാണു ദിലീപിനെ, 'സല്ലാപ'ത്തിന്‍ നായകനാക്കിയത്?'

'നിങ്ങള്‍ ദിലീപിന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിക്കേ, ഒരു മരപ്പണിക്കാരന്റെ ഛായയില്ലേ? വീണ്ടും ചിരിയുടെ ലൈറ്റ് കത്തി.

'ജോക്കറില്‍ മറ്റൊരു നടനെയായിരുന്നു ലോഹി ഉദ്ദേശിച്ചതെന്നും അയാളെ വെട്ടി, നായകനാകാന്‍ ദിലീപ് ചില കളികള്‍ കളിച്ചെന്നും അതാണു ജോക്കറിലെ യഥാര്‍ഥ സര്‍ക്കസ് എന്നും കേട്ടല്ലോ?'

ചിരിയുടെ ബള്‍ബ് അടിച്ചു പോയി. ദിലീപിന്റെ മുഖം മങ്ങി. നേര്‍ത്ത പുഞ്ചിരിയോടെ ലോഹി കുറച്ചുനേരം നിശബ്ദനായിരുന്നു.

'അതേ, പരിഗണിച്ചിരുന്നു. പിന്നെ ദിലീപ് മതിയെന്നുവച്ചു.'

വലിയ വിശദീകരണങ്ങളില്ല, കഥയില്ല.

അപ്പോള്‍, കാറിനുള്ളില്‍ രണ്ടു ദിലീപ് ഉണ്ടെന്നു തോന്നി?സൗമ്യനായ പയ്യനും കൗശലക്കാരനായ കളിക്കാരനും.

'ജോക്കര്‍' ദിലീപിന്റെ സിനിമാവാഴ്ചയുടെ ആരംഭചിത്രമായി പിന്നീട് നിരൂപകര്‍ വിലയിരുത്തി.

സാഫല്യം

പേര്? ഗോപാലകൃഷ്ണന്‍

ജന്മദിനം? 1968 ഒക്ടോബര്‍ 27

നക്ഷത്രം? ഉത്രം

സ്വദേശം? ആലുവ, ദേശം

വിദ്യാഭ്യാസം? എംഎ?ചരിത്രം

എസ്എന്‍വി സദനത്തിലും, ആലുവ വിദ്യാധിരാജ വിദ്യാഭവനിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ശരാശരി വിദ്യാര്‍ഥിയായിരുന്നു. (പക്ഷേ പിന്നീട്, ആലുവ വിദ്യാഭ്യാസ ഉപജില്ലയില്‍ എട്ടാം ക്ളാസ് അര്‍ധ വാര്‍ഷിക ഇംഗ്ളിഷ് പരീക്ഷയ്ക്കു കുഞ്ഞിക്കൂനന്‍, മീശ മാധവന്‍ എന്നീ ചിത്രങ്ങളിലെ ദിലീപിന്റെ പ്രകടനം വിലയിരുത്തുക എന്നൊരു ചോദ്യം വന്നു. അതു വിവാദമാവുകയും കേസാവുകയും ചെയ്തു)

ആലുവ യുസി കോളജിലും എറണാകുളം മഹാരാജാസിലുമായിരുന്നു കോളജ് പഠനം. അവിടെയും സാധാരണ വിദ്യാര്‍ഥി. ജൂബയിട്ടു പുസ്തകം കയ്യില്‍ പിടിച്ച്, സിനിമയിലെ ജേണലിസ്ററിന്റെ വേഷത്തിലായിരുന്നു ക്യാംപസില്‍ വന്നിരുന്നത് ? സഹപാഠികളില്‍ ചിലര്‍ ഓര്‍ക്കുന്നത് ഈ വേഷത്തിന്റെ പേരിലാണ്.

യുസിയില്‍ പഠിക്കുമ്പോള്‍ മിമിക്രി ഹരമായി. മിമിക്രി ഒരു കലാരൂപം പോലുമല്ല എന്നു കരുതുന്നവര്‍ ഏറെയുള്ള കാലമായിരുന്നു അത്. സ്വന്തമായി സ്കിറ്റ് ചെയ്യാന്‍ മോഹിച്ചു ? അതത്ര എളുപ്പമല്ലായിരുന്നു. അതിനാല്‍ കലാഭവന്റെ മിമിക്സ് പരേഡില്‍ നിന്നു ചിലത് അടിച്ചുമാറ്റി അവതരിപ്പിച്ചു കയ്യടിവാങ്ങി.

എറണാകുളത്തെ എല്ലാ റിലീസ് സിനിമകളും വിടാതെ കാണുമായിരുന്നു. പിന്നെ കൂട്ടുകാരുമായി സിനിമാ ചര്‍ച്ച. സിനിമയില്‍ കയറണം എന്നായിരുന്നു മോഹം. ഇതിനുപറ്റിയ ഒരു ചവിട്ടുപടി അന്ന് ഉണ്ടായിരുന്നു ? മിമിക്രി. അതാകട്ടെ ഗോപാലകൃഷ്ണനു വശമായിരുന്നു.

ആദ്യം കലാഭവന്‍, പിന്നെ ഹരിശ്രീ, കൊച്ചിന്‍ സാഗര്‍. ദിവസം മൂന്നു പ്രോഗ്രാമുകള്‍ വരെയുള്ള തിരക്ക്. ക്ളാസില്‍ കയറുന്നതു വല്ലപ്പോഴും. പക്ഷേ, സിനിമ പിടികൊടുക്കാതെ നിന്നു. ജയറാമിനെ പരിചയപ്പെട്ടതോടെ പിടിവള്ളിയായി. നടനാകാന്‍ ആഗ്രഹിച്ചപ്പോള്‍, സംവിധായകനാകൂ എന്ന് ഉപദേശിച്ചു സംവിധായകന്‍ കമലിനെ ജയറാം പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെ കമലിന്റെ അസിസ്ററന്റ് ആയി. പിന്നെ ഒരു സുസുക്കി ബൈക്കിന് ഉടമയായി.

ആഗ്രഹിച്ചതു പോലെ പിന്നെ നടനായി. ആദ്യചിത്രം ?'എന്നോ!ടിഷ്ടം കൂടാമോ' ചെറിയ റോളായിരുന്നു. 'ആ സിനിമ നാലഞ്ചു തവണ കണ്ടാലേ എന്നെ കാണാനാകൂ' എന്ന് ദിലീപ് തന്നെ പറയുന്നത്ര ചെറുത്. സൈന്യം, മാനത്തെക്കൊട്ടാരം, സുദിനം, സാഗരം സാക്ഷി, സിന്ദൂരരേഖ ? തുടങ്ങി 18 സിനിമകള്‍. 1996ല്‍ നായകനായി സല്ലാപം വന്നു.

പിന്നെ, ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ്, ഉദയപുരം സുല്‍ത്താന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, തെങ്കാശിപ്പട്ടണം, ഈ പറക്കുംതളിക, ഇഷ്ടം, കല്യാണരാമന്‍, മീശമാധവന്‍, കുഞ്ഞിക്കൂനന്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി.....

വിചിത്രമായി തോന്നാം, ജയറാമിന്റെ അതേ ഇടത്തിലാണു ദിലീപും മല്‍സരിച്ചത്. ഒരേ പ്രേക്ഷക സമൂഹം ? സ്ത്രീകളും കുട്ടികളുമായിരുന്നു മുഖ്യ പ്രേക്ഷകര്‍. അവര്‍ക്കു മുന്‍പില്‍ കുട്ടിക്കളികളും കുസൃതികളും കൊണ്ട് ഇരുവരും പേക്ഷകരെ ഇളക്കി മറിച്ചു. പിന്നെ പതുക്കെ ജയറാമിന്റെ ഇടം കൂടി ദിലീപിന്റെതായിത്തുടങ്ങി.

സ്വരൂപം

എണ്ണയാട്ടായിരുന്നു ദിലീപിന്റെ കുടുംബ ബിസിനസ്.അതത്ര മെച്ചമല്ലായിരുന്നു.പക്ഷേ, നാട്ടില്‍ നല്ല പേരുള്ള കുടുംബമായിരുന്നു? അച്ഛന്‍ പത്മനാഭപിള്ള ആദരണീയനായ സാത്വീകനായിരുന്നു.അക്കാലത്തു നാട്ടുകാരുടെ പതിവു ഗോസിപ്പുകളിലൊന്നും കടന്നു വന്നില്ല ഈ കുടുംബം.

പക്ഷേ ദിലീപ് സിനിമയിലെത്തിയതോടെ,അവരുടെ വാര്‍ത്തയും വര്‍ത്തമാനമായി.സുഖകരമല്ലാത്ത വാര്‍ത്തകളിലും പിന്നെ ദിലീപ് നായകനായി? ഇതിലാദ്യം ഒരു കല്യാണക്കാര്യമായിരുന്നത്രേ. ഏതാണ്ടു ധാരണയായ വിവാഹത്തില്‍ നിന്നു നായകന്‍ പിന്മാറിയതായിരുന്നു അത്.

കുടുംബത്തിനു മാത്രമല്ല നാട്ടുകാര്‍ക്കും ദിലീപ് നല്ല മേല്‍വിലാസമായിരുന്നു.വിജയക്കുതിപ്പിന്റെ തുടക്കത്തില്‍ തന്നെ സിനിമയുടെ ബിസിനസ് ദിലീപ് തിരിച്ചറിഞ്ഞു.ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിനു രൂപം നല്‍കി? സിഐഡി മൂസ നിര്‍മിച്ചു,പിന്നെ കഥാവശേഷനും. 2008 ല്‍ 'അമ്മ'യുടെ ട്വന്റി 20 നിര്‍മിച്ചതും ഗ്രാന്‍ഡാണ്. വിതരണം സ്വന്തം വിതരണക്കമ്പനിയായ മഞ്ചുനാഥയും.

ട്വന്റി 20 ?കലക്ഷനില്‍ റെക്കോര്‍ഡിട്ടു,പക്ഷേ അതിനേക്കാള്‍ പ്രധാനമായി മറ്റൊന്നു സംഭവിച്ചു?ദിലീപ് ഒരു സംഭവമാണെന്ന് അദ്ദേഹത്തിന്റെ അച്ഛനാകാന്‍ പ്രായമുള്ള സിനിമാപ്രവര്‍ത്തകരും സമ്മതിച്ചു.മലയാളവാണിജ്യസിനിമയില്‍ ദിലീപിന്റെ അരിയിട്ടു വാഴ്ചയായിരുന്നു ഇത്.

ദിലീപിന്റെ വ്യക്തിപരമായ ബിസിനസ് ബുദ്ധിമാത്രമായിരുന്നില്ല ഇതിനു കാരണം. സിനിമാ നിര്‍മാണ രംഗത്തു നിന്നു പരമ്പരാഗത നിര്‍മാതാക്കളുടെ പിന്മാറ്റവും ഒന്നുരണ്ടു പടം നിര്‍മിച്ചു മടങ്ങുന്ന ഭാഗ്യാന്വേഷികളുടെ സാന്നിധ്യവും സൃഷ്ടിച്ച അവസ്ഥയുടെ കാലമായിരുന്നു അത്. സിനിമാ വ്യവസ്യായം പ്രതിസന്ധിയിലേക്കു നീങ്ങുന്നുവെന്ന ബോധ്യം പരന്നു തുടങ്ങിയിരുന്നു

മുബൈയില്‍ നിന്ന് അ!ജ്ഞാതരായവര്‍കൊണ്ടു വരുന്ന കള്ളപ്പണത്തില്‍ കണ്ണെറിഞ്ഞു സിനിമയുക്കാന്‍ നഗരങ്ങളിലെ ലോഡ്ജ് മുറികളില്‍ തമ്പടിച്ച ചെറുപ്പക്കാരുടെ കാലമായിരുന്നു. അതിനിടയില്‍ ഏറ്റവും കരുത്തന്‍ ദിലീപാണെന്നു സിനിമലോകത്തെ പലരും കരുതി.

കരുത്തനായിരുന്നു ദിലീപ്? അത്ര മികച്ച നടനല്ല, നായകന്റെ അഴകളവുകള്‍ ഇല്ല, സിനിമാകുടുംബത്തില്‍ നിന്നു വന്നതുമല്ല,എന്നിട്ടും ദിലീപ് പിടിച്ചു നിന്നത് ഏതാണ്ട് കാല്‍നൂറ്റാണ്ടാണ്‍

മറ്റൊരു നടനും കഴിയാത്ത അത്ഭുതം?

ദിലീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു:

' എനിക്കു ഞാനൊരു അത്ഭുതമാണ്. എന്നെ നേരിട്ടുകാണുന്നതില്‍ നിന്നു വളരെ വ്യത്യസ്തമായാണു സ്ക്രീനില്‍ കാണുന്നത്'

?അതു തന്നെയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നതും: സ്ക്രീനില്‍ നായകന്‍,ജീവിതത്തില്‍ വില്ലനും.

തല്‍സമയ വാര്‍ത്തകള്‍ക്ക് മലയാള മനോരമ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യൂ
- dated 12 Jul 2017


Comments:
Keywords: India - Cinema - dileep_around India - Cinema - dileep_around,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us