Today: 06 Jun 2020 GMT   Tell Your Friend
Advertisements
ഡോ.രജിത്കുമാര്‍ ആര്‍മി മീറ്റ് അപ്പ് ലണ്ടനില്‍, മാര്‍ച്ച് 14 ന്
Photo #1 - U.K. - Otta Nottathil - dr_rejithkumar_army_london_meet
ലണ്ടന്‍: ബിഗ് ബോസ് വീട്ടില്‍ നിന്നും ഉയര്‍ന്ന ഡോ. രജിത്കുമാര്‍ തരംഗത്തിന്റെ അലയൊലികള്‍ യൂക്കെയിലും. ഡോ രജിത് ആര്‍മിയുടെ യൂറോപ്പിലെ ആദ്യ മീറ്റ് അപ്പ് മാര്‍ച്ച് 14 ന് ലണ്ടനില്‍ നടക്കും.

റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ ആദ്യമായി അതിലെ ഒരു മത്സരാര്‍ത്ഥി ബാക്കി എല്ലാവരെയും പതിന്മടങ്ങു പിന്നിലാക്കി വോട്ടിങ്ങിലും ജനപ്രീതിയിലും ഒരു പോലെ മുന്നിട്ടു കുതിക്കുന്ന അത്ഭുത കാഴ്ച്ചയില്‍ ആവേശഭരിതരായിരിക്കുന്ന ലോക മലയാളികളുടെ കൂടെ യൂക്കെ മലയാളികളും പങ്കുചേരുന്നു. ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസണ്‍ 2 മത്സരാര്‍ത്ഥി ഡോ. രജിത്കുമാര്‍ പിന്തുണയ്ക്കുന്ന രജിത് ആര്‍മിയുടെ യൂകെ ഘടകം മാര്‍ച്ച് 14 ന് ഈസ്ററ് ഹാമില്‍ ഒത്തു കൂടുന്നു. കഴിഞ്ഞ ആഴ്ചയില്‍ യൂ എ ഇയിലും, മാര്‍ച്ച് 1 ന് കോട്ടയത്തും നടന്ന രജിത് ആര്‍മി സമ്മേളനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് യൂറോപ്പിലെ ആദ്യ മീറ്റ് അപ് ലണ്ടനിലെ ഈസ്ററ് ഹാമില്‍ മിമിക്രിയും ഗാനമേളയും അടക്കം വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ അരങ്ങേറുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക സമ്മേളനങ്ങളും അവസാനം കൊച്ചിയില്‍ എല്ലാ ജില്ലാക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഗ്രാന്റ് മീറ്റിങ്ങും ബിഗ് ബോസ് ഷോ തീരും മുന്‍പെ ഉണ്ടാകും എന്ന് രജിത് ആര്‍മി ഫേസ് ബുക്ക് പേജ് അഡ്മിന്‍ ആയ അമല്‍ അമ്പലത്തറ സൂചിപ്പിച്ചു. ഡോ. രജിത്കുമാര്‍ തന്റെ ജീവിതത്തിലൂടെ തന്നെ കാണിച്ചു തരുന്ന നന്മയുടെ ആശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കുക, പരമാവധി പ്രേക്ഷക വോട്ടുകള്‍ ഡോ.രജിത് കുമാറിന് ഉറപ്പു വരുത്തി അദ്ദേഹത്തെ ഈ മത്സരത്തില്‍ ഒന്നാമനാക്കി മാനവസ്നേഹം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള നിസ്വാര്‍ത്ഥ ജീവിതങ്ങളെ ഉയര്‍ത്തി കാണിക്കുക എന്ന മഹത്തായ ലക്ഷ്യം മാത്രമാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശം എന്ന് യൂക്കെയില്‍ ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ട രഘുലാല്‍ രവി പറഞ്ഞു.

ജാതിമതലിംഗ പ്രായ ദേശ ഭേദമെന്യേ, ഈ റിയാലിറ്റി ഷോയോടും ഇത് നടത്തുന്ന ചാനലിനോടും പ്രത്യേക മമതയോ താല്പര്യമോ ഇല്ലാത്തവര്‍ പോലും, ഡോ . രജിത്കുമാര്‍ എന്ന സാധാരണ മനുഷ്യന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടരായി ഈ പരിപാടിയെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കലാകേരളം കണ്ട് കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഒഫീഷ്യല്‍ പേജിനേക്കാള്‍ പതിനായിരത്തിലധികം അംഗങ്ങള്‍ ആണ് രജിത് ആര്‍മി ഫേസ് ബുക്ക് പേജില്‍ ഉള്ളത് എന്നത് തന്നെ ഡോ. രജിത് കുമാര്‍ ജനമനസ്സുകളെ എത്ര മാത്രം സ്വാധീനിച്ചിരിക്കുന്നു എന്നതിന് ശക്തമായ തെളിവാണ്.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ സ്വദേശിയായ രജിത്കുമാറിന് മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റും സൈറ്റോജെനറ്റിക്സില്‍ സ്വര്‍ണ്ണ മെഡലോടെ എം ഫില്‍ ബിരുദം, നാച്ചുറല്‍ സയന്‍സില്‍ ബിഎഡ്, സൈക്കോതെറാപ്പിയില്‍ മാസ്റേറഴ്സ് ഡിഗ്രിയും ഉണ്ട് . കാലടി ശ്രീ ശങ്കര കോളേജിലെ അധ്യാപകനായിരുന്ന ഡോ. രജിത് കുമാര്‍ ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ ആജീവനാന്ത അംഗവും ഡോ. രജിത്കുമാര്‍ ചാരിറ്റി സര്‍വീസസ് എന്ന ചാരിറ്റി ഓര്‍ഗനൈസേഷന്റെ സ്ഥാപകനും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത നടത്തുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ആണ്.

ആയിരക്കണക്കിന് പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍, ഭക്ഷണം, യൂണിഫോം, പഠന സാമഗ്രികള്‍ എന്നിവ സ്വന്തം ശമ്പളത്തില്‍ നിന്ന് കണ്ടെത്തുന്ന ഡോ . രജിത്കുമാര്‍ അറിയപ്പെടുന്ന ഒരു മോട്ടിവേഷണല്‍ പ്രാസംഗികനാണു. ജീവിതവിജയം കണ്ടെത്താന്‍ സഹായിക്കുന്ന ഒട്ടേറെ പുസ്തകള്‍ എഴുതിയിട്ടുള്ള ഡോ
രജിത് കുമാര്‍ ചെറുതും വലുതുമായ അനേകം അവാര്‍ഡുകളും നേടിയിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണ സംബന്ധമായ അദ്ദേഹത്തിന്‍റെ ചില വിവാദപരമായ അഭിപ്രായങ്ങള്‍ ഒട്ടേറെ യുക്തി വാദികളും സ്ത്രീ പക്ഷവാദികളും ഏറ്റെടുത്തിരുന്നു. നീണ്ട നരച്ച താടിയും മുടിയുമൊക്കെയായി തികച്ചും സാത്വികനായ ഒരു താപസനെ പോലെ കഴിഞ്ഞ ഡോ. രജിത്കുമാര്‍ ജനലക്ഷങ്ങള്‍ കാണുന്ന ഷോയ്ക്കിണങ്ങുന്ന വിധം മുടിയൊക്കെ കറുപ്പിച്ചു, താടിയൊക്കെ ഉപേക്ഷിച്ചു ഉറ്റവര്‍ പോലും തിരിച്ചറിയാത്ത ഗെറ്റപ്പില്‍ ആയിരുന്നു ബിഗ്ബോസ് വീട്ടില്‍ പ്രവേശിച്ചത്.

ഈ മാസം പതിനാലാം തിയതി ലണ്ടനിലെ ഈസ്ററ് ഹാമില്‍ എം എ യൂ കെ ഹാളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സമ്മേളനം. ശനിയാഴ്ചയിലെ എപ്പിസോഡ് വലിയ സ്ക്രീനില്‍ ഒന്നിച്ചിരുന്നു കാണാനുള്ള സൗകര്യവും പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണ ക്രമീകരണവും ഉണ്ടായിരിക്കും. രജിത് സാര്‍ യൂക്കെ ആര്‍മിയിലെ അംഗങ്ങളും അറിയപ്പെടുന്ന ഗായകരും മിമിക്രി കലാകാരന്മാരുമായവരുടെ കലാപരിപാടികളും അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നു.നിസ്വാര്‍ത്ഥ മാനവ സ്നേഹത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ സുമനസ്സുകളെയും ഈ കൂട്ടായ്മയിലേക്ക് സുസ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു. ഈ സംഗമത്തിന്റെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് രജിത്സര്‍ ആര്‍മി (യുകെ) എന്ന ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുക. രഘുലാല്‍ രവി : 07960120099, ജോജി : (തോമസ് ഫിലിപ്പ്): 07454023115.

Venue : MAUK Hall, 671 Romford Road, Manor Park, London E12 5AD, Date & Time : March 14, 2020 2 PM to 6 PM
- dated 08 Mar 2020


Comments:
Keywords: U.K. - Otta Nottathil - dr_rejithkumar_army_london_meet U.K. - Otta Nottathil - dr_rejithkumar_army_london_meet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6620202budget
ബ്രിട്ടനു വേണ്ടി മിനി ബജറ്റ് താറാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
5620209test
ബ്രിട്ടനില്‍ അറുപതിനായിരം പേരുടെ കൊറോണ പരിശോധനാ ഫലം തെറ്റെന്ന് സൂചന Recent or Hot News
തുടര്‍ന്നു വായിക്കുക
5620202mask
ഇംഗ്ളണ്ടില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ നടപടി Recent or Hot News
തുടര്‍ന്നു വായിക്കുക
2620201distance
ഒരു മീറ്റര്‍ അകലം പാലിച്ചാല്‍ വൈറസ് വ്യാപന സാധ്യത 80% കുറയും Recent or Hot News
തുടര്‍ന്നു വായിക്കുക
1620206crisis
ബ്രിട്ടന്‍ നേരിടാന്‍ പോകുന്നത് 300 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി Recent or Hot News
കോവിഡ്- 19 കാറ്റഗറി അഞ്ച് 100 മടങ്ങ് അപകടകാരി തുടര്‍ന്നു വായിക്കുക
1620205nhs
യുകെയില്‍ അടിയന്തര ചികിത്സകള്‍ വൈകുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു
തുടര്‍ന്നു വായിക്കുക
1620203visa
ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരുടെ വിസ കാലാവധി വീണ്ടും നീട്ടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us