Today: 24 Jan 2021 GMT   Tell Your Friend
Advertisements
പ്രശസ്ത സംവിധായകന്‍ ഐ.വി. ശശി അന്തരിച്ചു
Photo #1 - India - Cinema - film_director_i_v_sasi_died
ചെനൈ്ന: പ്രശസ്ത സംവിധായകന്‍ ഐ.വി. ശശി (69) അന്തരിച്ചു. ശ്വാസം മുട്ടലിനെത്തുടര്‍ന്നു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. മൃതദേഹം ചെനൈ്ന വടപളനിയിലെ വീട്ടിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെനൈ്നയില്‍ നടക്കും. മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടു സംവിധായകരില്‍ ഒരാളാണ് ഐ.വി.ശശി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

വാണിജ്യ സിനിമകളില്‍ പുതുവഴി തെളിച്ച ഐ.വി. ശശി നടന്‍മാരെ സൂപ്പര്‍ താരങ്ങളാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച സംവിധായകനാണ്. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കള്‍: അനു, അനി.

1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാ സംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി. ഉത്സവം ആണ് ആദ്യചിത്രം. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി.

ഇരുപ്പം വീട് ശശിധരന്‍ എന്നാണ് മുഴുവന്‍ പേര്. കോഴിക്കോട് വെസ്ററ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ളോമ നേടിയശേഷമാണു സിനിമയിലെത്തിയത്. ഛായാഗ്രഹണ സഹായിയായി തുടങ്ങിയ ശശി പിന്നീട് സഹ സംവിധായകനായി. ഉത്സവത്തിനു ശേഷം റിലീസായ അവളുടെ രാവുകള്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു. പിന്നീട് ജീവിത പങ്കാളിയായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളില്‍ ഇവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചെന്ന റെക്കോര്‍ഡുമുണ്ട്.

അയല്‍ക്കാരി (1976), ആലിംഗനം (1976), അഭിനിവേശം (1977), ഇതാ ഇവിടെ വരെ (1977), ആ നിമിഷം (1977), അന്തര്‍ദാഹം (1977), ഊഞ്ഞാല്‍ (1977), ഈ മനോഹര തീരം (1978), അവളുടെ രാവുകള്‍ (1978), ഇതാ ഒരു മനുഷ്യന്‍ (1978), വാടകയ്ക്ക് ഒരു ഹൃദയം (1978), ഞാന്‍ ഞാന്‍ മാത്രം (1978), ഈറ്റ (1978), അലാവുദ്ദീനും അത്ഭുതവിളക്കും (1979), അനുഭവങ്ങളേ നന്ദി (1979), ആറാട്ട് (1979), അങ്ങാടി (1980), കരിമ്പന (1980), അശ്വരഥം (1980), തൃഷ്ണ (1981), അഹിംസ (1981), ഈ നാട് (1982), ഇണ (1982), ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ (1982), അമേരിക്ക അമേരിക്ക (1983), ആരൂഢം (1983), അതിരാത്രം (1984), ആള്‍ക്കൂട്ടത്തില്‍ തനിയെ (1984), അടിയൊഴുക്കുകള്‍ (1984), കരിമ്പിന്‍ പൂവിനക്കരെ (1985), ആവനാഴി (1986), അടിമകള്‍ ഉടമകള്‍ (1987), അബ്കാരി (1988), മൃഗയ (1989), ഇന്‍സ്പെക്ടര്‍ ബല്‍റാം (1991), കള്ളനും പൊലീസും (1992), ദേവാസുരം (1993), ഈ നാട് ഇന്നലെവരെ (2001) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലത്.

2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആണ് അവസാന ചിത്രം. പകലില്‍ ഒരു ഇരവ് (1979), അലാവുദ്ദീനും അദ്ഭുതവിളക്കും (1979), ഒരേ വാനം ഒരേ ഭൂമി (1979), ഗുരു (1980), എല്ലാം ഉന്‍ കൈരാശി (1980), കാലി (1980), ഇല്ലം (1987), കോലങ്ങള്‍ എന്നീ ചിത്രങ്ങള്‍ തമിഴിലും ഹിന്ദിയില്‍ നാലു ചിത്രങ്ങളും ഒരുക്കി.

സംവിധായകന്‍ ഐ.വി. ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐ.വി. ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നുവെന്ന് വാര്‍ത്താകുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

തന്‍റേതായ ശൈലിയില്‍ 150 ലേറെ സിനിമകള്‍ക്ക് അദ്ദേഹം ചലച്ചിത്രഭാഷ്യം ചമച്ചു. ദേശീയോദ്ഗ്രഥനത്തിനുളള ദേശീയ അവാര്‍ഡു ലഭിച്ച ആരൂഢം പോലുളള സിനിമകളിലൂടെ ജനമനസ്സുകളില്‍ അദ്ദേഹം ഇടം നേടിയിരുന്നു. ജെ.സി. ഡാനിയല്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സംവിധാന കലയ്ക്കായി ജീവിതം സമര്‍പ്പിച്ച ഐ.വി. ശശി മലയാളപ്പെരുമയെ ദേശാതീതമായി ഉയര്‍ത്തി. വേര്‍പാടില്‍ കുടുംബാഗങ്ങളോടൊപ്പം ദുഖം പങ്കിടുന്നുവെന്നും പിണറായി വ്യക്തമാക്കി.
- dated 24 Oct 2017


Comments:
Keywords: India - Cinema - film_director_i_v_sasi_died India - Cinema - film_director_i_v_sasi_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us