Today: 15 Jul 2020 GMT   Tell Your Friend
Advertisements
സീറോമലങ്കര തിരുവല്ല അതിരൂപത മുന്‍ അദ്ധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു
Photo #1 - India - Otta Nottathil - geevarghese_mar_themothios_expired_thiruvalla
Photo #2 - India - Otta Nottathil - geevarghese_mar_themothios_expired_thiruvalla
തിരുവല്ല : സീറോമലങ്കര തിരുവല്ല അതിരൂപത മുന്‍ അദ്ധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് (91 ) കാലം ചെയ്തു. ഇന്നുപുലര്‍ച്ചെ മൂന്നുപതിനഞ്ചിന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
തിരുമേനിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചവരെ പുഷ്പഗിരി ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.തുടര്‍ന്ന് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലിലേയ്ക്കു മാറ്റും. കബറടക്കം വ്യാഴാഴ്ച തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍.

1928 ഫെബ്രുവരി രണ്ടിനാണ് ജേക്കബ് ചൂണ്ടേവാലേല്‍ എന്ന ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് ജനിച്ചത്.1953 ഓഗസ്ററ് 24 ന് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് തിരുവല്ല അതിരൂപതയുടെ വിവിധ പള്ളികളില്‍ വികാരിയായിരുന്ന ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് 1987 ല്‍ രൂപത അഡ്മിനിസ്ട്രേറ്ററും 1988 ഓഗസ്ററ് എട്ടിന് തിരുവല്ല രൂപതാധിപനുമായി. 1988 ഓഗസ്ററ് ആറിന് തിരുവല്ല രൂപതാ മെത്രാനായി അഭിഷിക്തനായി. 2003 മാര്‍ച്ച് 29 ന് അദ്ദേഹം തത്സ്ഥാനം വിരമിച്ചു.

പുഷ്പഗിരി ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തിയതില്‍ വലിയ പങ്ക് വഹിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഒട്ടേറെ വൃദ്ധസദനങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തു. 2012 മുതല്‍ തിരുവല്ലയില്‍ വിശ്രമജീവിതം നയിച്ചുവരുമ്പോഴും സമൂഹിക സംഘടനകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.

1928 ഫെബ്രുവരി 2 ന് മലങ്കര സഭയില്‍ ജനിച്ച ചൂണ്ടേവാലേല്‍ കുടുംബത്തില്‍ ജോര്‍ജ് ഹൈസ്ക്കൂളില്‍ ആയിരുന്ന കാലത്ത് ഗീവര്‍ഗീസ് കുടുംബം കത്തോലിക്കാ സഭയെ പുനരൈക്യത്തിലൂടെ അംഗീകരിച്ചു. 1943 ല്‍ തിരുവല്ല ഭദ്രാസനത്തിന്റെ ജൂനിയര്‍ സെമിനാരിയില്‍ പ്രവേശിച്ചു. തത്ത്വചിന്ത, ദൈവശാസ്ത്ര പഠനത്തിനുവേണ്ടി അദ്ദേഹം കാണ്ടായിലെ പേപ്പല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1953 ഓഗസ്ററ് 24 ന് തിമോത്തിയോസ് വൈദികനായി നിയമിക്കപ്പെട്ടു. റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം തുടര്‍ന്നു. 1967ല്‍ അദ്ദേഹം സെമിനാരിയുടെ റെക്ടര്‍ ആയി നിയമിച്ചു. അവിടെ അദ്ദേഹം പതിമൂന്നു വര്‍ഷം സേവനമനുഷ്ഠിച്ചു.

1980 ല്‍ തിരുവല്ലയിലെ കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ വികാരിയായി. 1984 ല്‍ ഐസക്ക് മാര്‍ യോയോഹനന്‍ അദ്ദേഹത്തെ തിരുവല്ല ബിഷപ്പായി നിയമിക്കുകയും അദ്ദേഹത്തിന്റെ രൂപതയുടെ പ്രഥമ ചത്രിയാവുകയും ചെയ്തു. 1987 മാര്‍ച്ചില്‍ ഐസക് മാര്‍ യൂഹാനോനിന്റെ മരണത്തിനുശേഷം വൈദികപട്ടണത്തിന്റെ അഡ്മിനിസ്ട്രേറ്ററായി എപ്പിസ്കോപ്പല്‍ ഓഫീസിനായി വത്തിക്കാനില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1988 ആഗസ്ററ് 6 ന് തന്റെ നാമനിര്‍ദ്ദേശം അംഗീകരിക്കപ്പെട്ട ശേഷം ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചു. 2003 മാര്‍ച്ച് 29 ന് തിരുവല്ലയില്‍ വിശ്രമജീവിതത്തിലായിരുന്നു.

വാക്കിലും പ്രവര്‍ത്തിയിലും എളിമയും
സ്നേഹവും സൗമ്യതയും സൗഹൃദവും കാരുണ്യവും എന്നും മുഖമുദ്രയാക്കിയ
ഇടയശ്രേഷ്ടന് പ്രണാമം.

ഫോട്ടോ 2: ജര്‍മനിയിലെ എന്റെ പുതിയ വീട് 2003 ഒക്ടോബര്‍ 31 ന് വെഞ്ചരിച്ചു തന്നത് അഭിവന്ദ്യ പിതാവ് ആയിരുന്നു .. പ്രാര്‍ത്ഥനയോടെ ആദരാഞ്ജലികള്‍.
- dated 04 Jun 2019


Comments:
Keywords: India - Otta Nottathil - geevarghese_mar_themothios_expired_thiruvalla India - Otta Nottathil - geevarghese_mar_themothios_expired_thiruvalla,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720208nepal
അതിര്‍ത്തി പ്രദേശങ്ങള്‍ക്കു പുറമേ രാമനു മേലും അവകാശമുന്നയിച്ച് നേപ്പാള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
9720209gold
നയതന്ത്ര മറവില്‍ സ്വര്‍ണക്കടത്ത്: കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം Recent or Hot News
തുടര്‍ന്നു വായിക്കുക
7720208prathap
ജര്‍മനിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ ഏക യാത്രക്കാരനായി ആലപ്പുഴക്കാരന്‍
തുടര്‍ന്നു വായിക്കുക
5720202dog
നാഗാലാന്‍ഡിലെ പട്ടിയിറച്ചി നിരോധനം മൃഗ സംരക്ഷകര്‍ സ്വാഗതം ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
pappukutty_bhagavathar_dead
സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
fr_g_ettupara_punnathura
പുന്നത്തുറ ഇടവക വികാരി ഫാ.ജോര്‍ജ്ജ് എട്ടുപറയിലിന്റെ മൃതദേഹം കിണറ്റില്‍
തുടര്‍ന്നു വായിക്കുക
t_k_varghese_gaetunkal
ടി.കെ. വര്‍ഗീസ് ഗേറ്റുങ്കല്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us