Today: 26 Oct 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ യൂണിവേഴ്സിറ്റികളുടെ ആഗോള റാങ്കിങ്ങില്‍ ഇടിവ്
Photo #1 - Germany - Education - germanF_universities_ranking_fallen
ബര്‍ലിന്‍: ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ അറുപതു ശതമാനത്തിലേറെയും കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ആഗോള റാങ്കിങ്ങില്‍ പിന്നാക്കം പോയി. ലോകത്ത് ഏറ്റവും മികച്ച അമ്പത് യൂണിവേഴ്സിറ്റികളില്‍ ജര്‍മനിയില്‍നിന്ന് ഇപ്പോഴുള്ളത് ഒരെണ്ണം മാത്രം.

ക്യുഎസ് റാങ്കിങ് പ്രകാരം ഇപ്പോള്‍ ജര്‍മനിയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി ഹെയ്ഡല്‍ബര്‍ഗിലെ റൂപ്രെറ്റ് കാള്‍സ് യൂണിവേഴ്സിറ്റിയാണ്. എന്നാല്‍, ആഗോള റാങ്കിങ്ങില്‍ നാല്‍പ്പൊമ്പതാം സ്ഥാനം മാത്രമാണിതിന്. മ്യൂണിച്ചിലെ ലുഡ്വിഡ് മാക്സിമില്യന്‍ യൂണിവേഴ്സിറ്റിയും ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുമാണ് ജര്‍മനിയിലെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആഗോള റാങ്കിങ്ങിലെ ആദ്യ നൂറിനുള്ളിലുള്ള ജര്‍മന്‍ യൂണിവേഴ്സിറ്റികള്‍ ഇവ മൂന്നെണ്ണം മാത്രം.

ആദ്യ ആറു റാങ്കിനുള്ളില്‍ ബ്രിട്ടനില്‍നിന്നുള്ള നാല് യൂണിവേഴ്സിറ്റികള്‍ ഇടം നേടിയിരിക്കുന്നു. ആദ്യ പത്തില്‍ ആറെണ്ണം യുഎസില്‍നിന്നുമാണ്. അതേസമയം, ആദ്യ ഇരുനൂറ് യൂണിവേഴ്സിറ്റികളുടെ കണക്കെടുത്താല്‍, യുഎസിനും ബ്രിട്ടനും പിന്നില്‍ പതിമൂന്ന് യൂണിവേഴ്സിറ്റികളുമായി മൂന്നാം സ്ഥാനം ജര്‍മനിക്കാണ്.

ഡ്രെസ്ഡനിലെ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ റാങ്കിങ് 28 പടിയും ലീപ്സീഗ് യൂണിവേഴ്സിറ്റിയുടേത് 22 പടിയും ഉയര്‍ന്നത് രാജ്യത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നു. യൂറോപ്പിലെ യൂണിവേഴ്സിറ്റികള്‍ മാത്രം പരിഗണിക്കുമ്പോള്‍ സൂറിച്ചിലെ ഇടിഎച്ചും ഇപിഎഫ്എലും ഏറ്റവും മുന്നിലാണ്.
- dated 17 Sep 2014


Comments:
Keywords: Germany - Education - germanF_universities_ranking_fallen Germany - Education - germanF_universities_ranking_fallen,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191020206ryanair
റ്യാന്‍എയര്‍ വിന്റര്‍ ഷെഡ്യൂള്‍ വെട്ടിക്കുറച്ചു
തുടര്‍ന്നു വായിക്കുക
141020201students
ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന
തുടര്‍ന്നു വായിക്കുക
3920201uni
ജര്‍മനിയില്‍ പഠനം നടത്താന്‍ പതിനായിരങ്ങള്‍ അപേക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
3920202joy
ജോയ്ബ്രതോ മുഖര്‍ജി പുതിയ ഡിഎഎഡി പ്രസിഡന്റ്
തുടര്‍ന്നു വായിക്കുക
218202012aid
വിദ്യാര്‍ത്ഥികള്‍ക്കുള്ള അടിയന്തര സഹായം ജര്‍മനി നീട്ടി
തുടര്‍ന്നു വായിക്കുക
17820201education
എല്ലാ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
15820202visa
ഓണ്‍ലൈന്‍ പഠനം തുടരാന്‍ സാധിക്കാത്ത വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനി പ്രവേശനം അനുവദിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us