Today: 29 Feb 2020 GMT   Tell Your Friend
Advertisements
കോടികള്‍ എഴുതിത്തള്ളിയ ബാങ്ക് നടപടിയില്‍ അന്വേഷണം വേണം: ഇന്‍ഫാം
Photo #1 - India - Associations - infam_reaction_on_banking_sector
കൊച്ചി: കാലാവസ്ഥാവ്യതിയാനംകൊണ്ട് കൃഷിനാശംവന്നവരും ഉല്പന്നങ്ങളുടെ വിലയിടിവുമൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്നവരുമായ സാധാരണ കര്‍ഷകന്‍ വായ്പ തിരിച്ചടയ്ക്കാന്‍ വൈകുന്നതിന്റെ പേരില്‍ ജയിലിലടയ്ക്കുന്ന നിയമം നടപ്പിലാക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട വ്യവസായികളുടെയും സമ്പന്നരുടെയും 1.14 ലക്ഷം കോടിയുടെ ലോണുകള്‍ എഴുതിത്തള്ളിയ നടപടിയില്‍ അന്വേഷണം വേണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കാര്‍ഷിക പ്രതിസന്ധിയില്‍ ജീവിക്കുവാന്‍ നിവൃത്തിയില്ലാതെ സ്വന്തം കിടപ്പാടംപോലും പണയംവച്ചാണ് തുച്ഛമായ തുകകള്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ചെറുകിട കര്‍ഷകര്‍ വായ്പയായി എടുക്കുന്നത്. 5,000 രൂപയില്‍ കുറഞ്ഞ തുകയ്ക്കു പോലും പലിശയും പലിശയിന്മേല്‍ പലിശയും ഈടാക്കി അവസാനം കര്‍ഷകനെ ആത്മഹത്യയിലേയ്ക്കു പറഞ്ഞുവിടുന്നവര്‍ കോര്‍പ്പറേറ്റുകളുടെയും സമ്പന്നരുടെയും അതിഭീമമായ ലോണുകള്‍ എഴുതിത്തള്ളുന്നത് വഞ്ചനാപരവും നാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതുമാണ്. പൊതുമേഖലാബാങ്കുകളുടെ ഉന്നതന്മാരും വ്യവസായ സമ്പന്ന ലോബികളും ചേര്‍ന്ന് കാര്‍ഷികമേഖലയ്ക്കും കര്‍ഷകര്‍ക്കുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന വന്‍ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും അട്ടിമറിക്കുന്നു.

1.14 കോടി കിട്ടാക്കടമായി കണക്കാക്കി എഴുതിത്തള്ളുന്ന സാഹചര്യം ബാങ്കിംഗ് മേഖലയുടെ കെടുകാര്യസ്ഥതയും പ്രവര്‍ത്തന വൈകല്യവുമാണ് സൂചിപ്പിക്കുന്നത്. ഈ തുക എഴുതിത്തള്ളുകയല്ല, ഇതനുവദിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുകയാണ് വേണ്ടത്. ഈ നടപടിയിലൂടെ ഇന്ത്യയിലെ സാമ്പത്തിക സ്ഥാപനങ്ങളിന്മേലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. നികുതി വര്‍ദ്ധിപ്പിച്ചും വിവിധ പദ്ധതികള്‍ വെട്ടിച്ചുരുക്കിയും ജനങ്ങളെ പിഴിയുന്ന സര്‍ക്കാര്‍ ഈ വന്‍ സാമ്പത്തിക കൊള്ളയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കാര്‍ഷിക വായ്പകളുടെ പേരില്‍ ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന ചൂഷണത്തിനെതിരെ കര്‍ഷകര്‍ സംഘടിക്കണമെന്നും വി.സി.സെബാസ്ററ്യന്‍ അഭ്യര്‍ത്ഥിച്ചു.
- dated 09 Feb 2016


Comments:
Keywords: India - Associations - infam_reaction_on_banking_sector India - Associations - infam_reaction_on_banking_sector,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_issues_2018_march_05
വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
rubber_policy_infarm_23jan_press_release
റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
infarm_farmes_day_on_january15
ഇന്‍ഫാം കര്‍ഷകദിനാചരണം ജനുവരി 15ന് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍
തുടര്‍ന്നു വായിക്കുക
land_problem_infarm_press_release_08_january_2017
വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം
തുടര്‍ന്നു വായിക്കുക
infarm_reaction_against_rubber_board_23november2017
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us