Today: 14 Aug 2020 GMT   Tell Your Friend
Advertisements
ഇറ്റലി യൂറോപ്പിന്റെ പട്ടടയായി
Photo #1 - Europe - Otta Nottathil - italy_europe_graveyard
റോം: ഇറ്റലിക്കാരുടെ ശീലങ്ങളും രീതികളുമെല്ലാം വെറും ഒരു മാസം കൊണ്ട് കീഴ് മേല്‍ മറിച്ചിരിക്കുന്നു. കൊറോണവൈറസ് എന്ന കോവിഡ് 19 രോഗം പടരുന്നതു തടയാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളോട് തുടക്കത്തില്‍ മുഖം തിരിച്ചിരുന്ന ഇറ്റലിക്കാര്‍ ഇപ്പോഴാണ് ഏറെക്കുറെ പൂര്‍ണമായി സഹകരിക്കുന്നത്. അപ്പോഴേയ്ക്കും വൈസിന്റെ താണ്ഡവം മൂലം മരണത്തിന്റെ താഴ്വരയായി ഇറ്റലി മാറി. പ്രത്യേകിച്ച് വടക്കന്‍ പ്രദേശങ്ങള്‍. രോദനം ഇരമ്പുന്ന തേങ്ങിയുറയുന്ന കണ്ണീരുവറ്റിയ മണ്ണായി ഇറ്റലി.

രോഗ ബാധ വ്യാപിച്ചു തുടങ്ങിയപ്പോള്‍ പോലും സജീവമായിരുന്ന കഫേകളും പബ്ബുകളുമെല്ലാം ഇപ്പോള്‍ അടഞ്ഞുകിടക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മുഴുവന്‍ ആളൊഴിഞ്ഞതായി. രാജ്യത്തെ രാഷ്ട്രീയത്തിലെ നാടകീയതയ്ക്കും അവധിയായി.

നിലവില്‍ ലോകത്തേറ്റവും കൂടുതല്‍ കോവിഡ്~19 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യമാണ് ഇറ്റലി. ദിവസം എണ്ണൂറോളം പേര്‍ മരിക്കുന്ന നിലയിലേക്കാണ് സാഹചര്യങ്ങള്‍ വഷളായിരിക്കുന്നത്. ആകെ മരണസംഖ്യ അതിവേഗം അയ്യായിരം കവിഞ്ഞിരിയ്ക്കുന്നു.
രോഗബാധിതരുടെ എണ്ണം വാരാന്ത്യത്തില്‍ മാത്രം 10,000 ആയി വര്‍ധിച്ച് അമ്പത്തിമൂവായിരം കടന്നു. രോഗബാധ ഏറ്റവും രൂക്ഷമായ ലൊംബാര്‍ഡിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി കഴിഞ്ഞുവെങ്കിലും മരണദൂതന്‍ എല്ലാം ഏറ്റെടുത്ത നിലയിലായി.

പോലീസിനോടുള്ള പേടിയും, ഫൈനും, മാധ്യമങ്ങളിലൂടെ നല്‍കുന്ന ബോധവത്കരണവും ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്ന നിരീക്ഷണങ്ങളുമാണ് ഇറ്റലിക്കാരെ കൂടുതലായി വീട്ടിലിരിക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിക്കുന്നത്. പാര്‍ക്കുകളും പൂന്തോട്ടങ്ങളും മറ്റും അടഞ്ഞു കിടക്കുന്നതിനാല്‍ പുറത്തിറങ്ങിയിട്ടും കാര്യമില്ലെന്ന അവസ്ഥയിലുമാണ് പലരും.

കൊറോണ വൈറസിനെ പ്രതിരോധിയ്ക്കാന്‍ ഇറ്റലി എല്ലാ അനിവാര്യ ഫാക്ടറികളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി.മരണസംഖ്യ 4,825 ആയി രേഖപ്പെടുത്തിയതിന് ശേഷം ഇറ്റലി എല്ലാ അവശ്യേതര ഫാക്ടറികളും അടച്ചുപൂട്ടി. ലോകത്തിന്റെ ആകെത്തുകയുടെ മൂന്നിലൊന്നു മരണവും ഉണ്ടായ രാജ്യത്ത് ഇപ്പോഴും നിയന്ത്രണാതീതം ആയിരിക്കുന്നുവെന്ന ഭയാനകമായ കാര്യം ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെയുടെ പ്രഖ്യാപനം. അവശ്യവസ്തുക്കളും സേവനങ്ങളും മാത്രമാക്കി ആവശ്യമില്ലാത്ത എല്ലാ ഉല്‍പാദന പ്രവര്‍ത്തനങ്ങളും അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ എടുത്ത തീരുമാനം.

പലചരക്ക് സാധനങ്ങളും ഫാര്‍മസികളും തുറന്ന് പ്രവര്‍ത്തിക്കും.
രാജ്യത്തിന്റെ ഉല്‍പാദന എഞ്ചിന്‍ മന്ദഗതിയിലാക്കും, പക്ഷേ അത് അവസാനിപ്പിക്കില്ല, കോണ്ടെ പറഞ്ഞു.60 ദശലക്ഷം പൗരന്മാരുള്ള മെഡിറ്ററേനിയന്‍ രാജ്യമായ കോവിഡ് 19 ന്റെ ആഗോള പ്രഭവകേന്ദ്രമായി ചൈനയെ മറികടന്നു.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം രാജ്യത്തെ മാരകമായതും പരിവര്‍ത്തനാത്മകവുമായ പ്രതിസന്ധിയാണ് പ്രതിദിനം ഉണ്ടാകുന്നത്.
പ്രായമായവരോട് എല്ലായ്പ്പോഴും വീടുകളില്‍ തന്നെ തുടരാന്‍ അഭ്യര്‍ത്ഥിച്ചിരിയ്ക്കയാണ്.കാരണം ഇറ്റലിയിലെ ഇരകളുടെ ശരാശരി പ്രായം 78.5 ആണ്.

ഇറ്റലിയില്‍ യുഎസിന്റെ ഫീല്‍ഡ് ഹോസ്പിറ്റല്‍ ആരംഭിച്ചു.
കൊറോണവൈറസ് ബാധ വ്യാപകമായ ഇറ്റലിയുടെ വടക്കന്‍ പ്രദേശത്ത് യുഎസ് ദുരന്ത നിവാരണ സംഘം ഫീല്‍ഡ് ഹോസ്പിറ്റല്‍ തുടങ്ങി. സമരിറ്റന്‍സ് പഴ്സ് എന്ന സംഘമാണ് ഇതിനു പിന്നില്‍.

നോര്‍ത്ത് കരോലിനയില്‍നിന്നു വന്ന ഇവര്‍ ഇറ്റലിയിലെ ക്രിമോണയില്‍ റെസ്പിറേറ്ററി കെയര്‍ യൂണിറ്റ് അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

എട്ട് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ബെഡ്ഡുകള്‍ വെന്റിലേറ്റര്‍ സഹിതം സ്ഥാപിച്ചിരിക്കുന്നു. ജനറല്‍ കെയറിന് മറ്റൊരു ഇരുപത് ബെഡ്ഡും ലബോറട്ടറിയും ഫാര്‍മസിയുമെല്ലാം ഇതിന്റെ ഭാഗം

റോമിലെ പോലീസ് സ്ക്വാഡുകള്‍ രേഖകള്‍ പരിശോധിക്കുകയും പുറത്തുനിന്നുള്ളവര്‍ക്ക് സാധുതയില്ലാതെ പിഴ ചുമത്തുകയും ചെയ്യുന്നു.
ഷോപ്പിംഗിന് പുറത്തുള്ളവര്‍ ഒരു സമയത്ത് വിരലിലെണ്ണാവുന്ന ആളുകളാല്‍ മാത്രമേ സ്റേറാറില്‍ നിറഞ്ഞിട്ടുള്ളൂവെന്ന് ഉറപ്പാക്കാന്‍ പ്രവേശന കവാടത്തില്‍ വരിയില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു.ജോഗിംഗില്‍ ഏര്‍പ്പെട്ടിരുന്നവരോട് അവരുടെ റണ്‍സ് ബ്ളോക്കിന് ചുറ്റുമായി പരിമിതപ്പെടുത്താന്‍ നിബന്ധന.

മിലാന് ചുറ്റുമുള്ള വടക്കന്‍ ലോംബാര്‍ഡി പ്രദേശങ്ങളില്‍ ഉണ്ടായ മരണങ്ങളുടെ എണ്ണം 3,000 കവിഞ്ഞു.മാര്‍ച്ച് എട്ടു മുതല്‍ ലോംബാര്‍ഡി പൂട്ടിയിരിക്കുകയാണ്. അവിടെ 10 ദശലക്ഷം വരുന്ന പ്രദേശത്ത് വെള്ളിയാഴ്ച 2,380 അണുബാധകളും ശനിയാഴ്ച 3,251 പുതിയ അണുബാധകളും റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പിന്റെ ശവപ്പറമ്പായി മാറിയ ഇറ്റലിയുടെ രോദനം യൂറോപ്പിനെയാകെ കണ്ണീരിലാഴ്ത്തിയിരിയ്ക്കയാണ്.
- dated 22 Mar 2020


Comments:
Keywords: Europe - Otta Nottathil - italy_europe_graveyard Europe - Otta Nottathil - italy_europe_graveyard,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us