Today: 14 Aug 2020 GMT   Tell Your Friend
Advertisements
ചുങ്കപ്പാറ, കുരുവള്ളിക്കാട് കുരിശുമല തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി
Photo #1 - India - Otta Nottathil - karuvallikkad_40th_friday_2019
ചുങ്കപ്പാറ: വലിയനോമ്പിന്റെ വ്രതശുദ്ധിയില്‍ നാല്‍പ്പതാംവെള്ളിയാഴ്ച നാള്‍ കരുവള്ളിക്കാട് കുരിശുമല തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. കരുവള്ളിക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് ഈശോയുടെ പീഢാനുഭവസ്മരണയില്‍ നടന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനാ റാലിയില്‍ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നേതൃത്വം നല്‍കി.

വിവിധ ഇടവകകളില്‍ നിന്നും നൂറുകണക്കിനെത്തിയ വിശ്വാസികളും വൈദികരും സന്യസ്തരും തീര്‍ത്ഥാടന റാലിയില്‍ പങ്കാളികളായി. കൈയ്യില്‍ മരക്കുരിശുമേന്തി മനസുനിറച്ച് പ്രാര്‍ത്ഥനയില്‍ ചുങ്കപ്പാറ നിന്നും രണ്ടുകിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന കരുവള്ളിക്കാട് മലമുകളിലെ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് യാത്രയായത്. ചുങ്കപ്പാറ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നാല്‍പ്പതാം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിശ്വാസികള്‍ സംഗമിച്ചു. തുടര്‍ന്നായിരുന്നു തീര്‍ത്ഥാടനം ആരംഭിച്ചത്. മാര്‍ തോമസ് തറയില്‍, വൈദികര്‍, വിശ്വാസികള്‍ എന്നിവരെ മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ.ചെറിയാന്‍ മണപ്പുറവും ജനറല്‍ കണ്‍വീനര്‍ ജോസി ഇലഞ്ഞിപ്പുറവും ചേര്‍ന്നു സ്വീകരിച്ചു. വിവിധ ഫൊറോനയില്‍ നിന്നുള്ള ഇടവകശളിലെ വികാരിമാരുടെ നേതൃത്വത്തിലാണ് വിശ്വാസികള്‍ എത്തിയത്.

ഫാ.ചെറിയാന്‍ മണപ്പുറം സ്വാഗതം ആശംസിച്ചു.നെടുങ്കുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്ററ് ഫൊറോനാ വികാരി ഫാ.ജോസഫ് പുതുപ്പറമ്പില്‍ പ്രാരംഭ പ്രാര്‍ത്ഥന നയിച്ചു.മാര്‍ തോമസ് തറയില്‍ ആമുഖ സന്ദേശം നല്‍കി.

തുടര്‍ന്ന് കാനന പാതയിലെ ഐക്കണുകളില്‍ പീഢാനുഭവത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന പ്രാര്‍ത്ഥനകള്‍ ചൊല്ലി ഗാനം ആലപിച്ച് മലമുകളില്‍ എത്തി. മണിമല ഹോളി മാഗി ഫൊറോന വികാരി ഫാ.ജോര്‍ജ് കൊച്ചുപറമ്പില്‍ സമാപന പ്രാര്‍ത്ഥന നടത്തി.വടവാതൂര്‍ സെമിനാരി പ്രഫ. ഡോ.സിറിയക് വലിയകുന്നുംപുറം സന്ദേശം നല്‍കി.

തുടര്‍ന്ന് കുരിശുചുംബനവും നേര്‍ച്ചവിതരണവും നടന്നു.നിര്‍മ്മലപുരം സെന്റ് മേരീസ് ഇടവക വികാരി ഫാ.ജോസഫ് മാമ്മൂട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജോസി ഇലഞ്ഞിപ്പുറം,സെക്രട്ടറി ഡൊമിനിക് സാവ്യോ, ഫാ.ഫ്രാന്‍സിസ് കുരിശുംമൂട്ടില്‍, ജോജി ഇലത്തിപ്പുറം, ജോണ്‍സന്‍ ഇ. ടോം, റോബിന്‍ കൊട്ടാരത്തില്‍, റെജി കൊച്ചീലാത്ത്, ബിനു മോടിയില്‍, മറ്റു ഭാരവാഹികള്‍, സീറോ മലബാര്‍, മലങ്കര, ലത്തിന്‍ ഇടവകകളിലെ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മലങ്കര കത്തോലിക്കാ ഇടവകയും, കരിപ്പാല്‍ എസ്റേററ്റ് മാനേജ്മെന്റുകൂടി കുടിവെള്ളവും, ചുങ്കപ്പാറ ലിറ്റില്‍ ഫ്ളവര്‍ ഇടവകയുടെ നേതൃത്വത്തില്‍ കഞ്ഞിയും വിതരണം ചെയ്തു.മെഡിക്കല്‍ ടിം, സന്നദ്ധ സംഘം എന്നിരുടെ സഹായവും പരിപാടിയെ സുഗമമാക്കാന്‍ സഹായിച്ചു.
- dated 13 Apr 2019


Comments:
Keywords: India - Otta Nottathil - karuvallikkad_40th_friday_2019 India - Otta Nottathil - karuvallikkad_40th_friday_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
plane_crash_kozhikode
കോഴിക്കോട്ട് വിമാനാപകടം; 19 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
5820205rate
ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് കുറയാന്‍ കാരണം ജനിതകമായ പ്രത്യേകത
വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ മരണ നിരക്ക് കൂടാന്‍ കാരണം കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തത്
തുടര്‍ന്നു വായിക്കുക
5820204covid
കോവിഡിന്റെ ദിവസക്കണക്കില്‍ യുഎസിനെയും ബ്രസീലിനെയും മറികടന്ന് ഇന്ത്യ
തുടര്‍ന്നു വായിക്കുക
14720208nepal
അതിര്‍ത്തി പ്രദേശങ്ങള്‍ക്കു പുറമേ രാമനു മേലും അവകാശമുന്നയിച്ച് നേപ്പാള്‍
തുടര്‍ന്നു വായിക്കുക
9720209gold
നയതന്ത്ര മറവില്‍ സ്വര്‍ണക്കടത്ത്: കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം
തുടര്‍ന്നു വായിക്കുക
7720208prathap
ജര്‍മനിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ ഏക യാത്രക്കാരനായി ആലപ്പുഴക്കാരന്‍
തുടര്‍ന്നു വായിക്കുക
5720202dog
നാഗാലാന്‍ഡിലെ പട്ടിയിറച്ചി നിരോധനം മൃഗ സംരക്ഷകര്‍ സ്വാഗതം ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us