Today: 07 Jun 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ പട്ടം: വിധിനിര്‍ണയം ഓഗസ്ററ് 24,25 തീയതികളില്‍
Photo #1 - Germany - Otta Nottathil - ksk_karshaka_sree_award_2019
കൊളോണ്‍: കൊളോണ്‍ കേരള സമാജം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജര്‍മന്‍ പ്രവാസി കര്‍ഷശ്രീ പട്ടം വിധിനിര്‍ണയം ഓഗസ്ററ് 24,25 തീയതികളില്‍ നടക്കും. സമാജത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പേര് രജിസ്ററര്‍ ചെയ്തിരിക്കുന്ന ഓരോ ചെറിയ അടുക്കളത്തോട്ടങ്ങളിലും നേരിട്ട് പോയി കണ്ടുള്ള വിലയിരുത്തലിലാണ് വിജയികളെ നിശ്ചയിക്കുന്നത്.

അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറായ ജര്‍മന്‍കാരന്‍ യുര്‍ഗന്‍ ഹൈനെമാന്റെ നേതൃത്വത്തില്‍ ഉല്ല ഹൈനെമാന്‍, ജോസ് പുതുശേരി, പോള്‍ ചിറയത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് വിധിനിര്‍ണയം നടത്തുക. ഏറ്റവും കൂടുതല്‍ പച്ചക്കറിച്ചെടികള്‍ (ഇന്‍ഡ്യന്‍, ജര്‍മന്‍), പലവ്യഞ്ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, ചെറുമരങ്ങള്‍, വിവിധയിനം കാഴ്ചച്ചെടികള്‍, തോട്ടത്തിന്റെ അടുക്കും ചിട്ടയും, സസ്യാദികളുടെ ശുശ്രൂഷ, വളര്‍ച്ച എന്നിവ മാനദണ്ഡമാക്കിയാണ് മാര്‍ക്ക് നല്‍കുന്നത്.

ജര്‍മന്‍ മലയാളികളില്‍ കാര്‍ഷിക വാസന പ്രോത്സാഹിപ്പിക്കുന്നതിനാണ് കൊളോണ്‍ കേരള സമാജം മത്സരം സംഘടിപ്പിക്കുന്നത്. ജര്‍മനിയിലേക്കു കുടിയേറിയ ഒന്നാം തലമുറ മലയാളികളില്‍ ഒരു നല്ല ശതമാനം ഇപ്പോള്‍ ജോലിയില്‍നിന്നു വിരമിച്ച് വിശ്രമജവിതം നയിക്കുന്ന സാഹചര്യത്തില്‍, ഇത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രസക്തിയും പ്രോല്‍സാഹനവും വര്‍ദ്ധിച്ചുവരുന്നത് ജര്‍മന്‍ മലയാളികളുടെ കാര്‍ഷിക സ്നേഹത്തെയാണ് വെളിപ്പെടുത്തുന്നത്. 36 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പതിനൊന്നാം തവണയാണ് കര്‍ഷകശ്രീ മല്‍സരം നടത്തുന്നത്.

ജോസ് പുതുശേരി(പ്രസിഡന്റ്, 0176 56434579), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്,01575 3422279), ജോസ് കുമ്പിളുവേലില്‍(കള്‍ച്ചറല്‍ സെക്രട്ടറി), അലക്സ് കള്ളിക്കാടന്‍ (സ്പോര്‍ട്സ് സെക്രട്ടറി),ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി) എന്നിവരാണ് നിലവിലെ ഭരണ സമിതിയംഗങ്ങള്‍.
- dated 13 Aug 2019


Comments:
Keywords: Germany - Otta Nottathil - ksk_karshaka_sree_award_2019 Germany - Otta Nottathil - ksk_karshaka_sree_award_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7620202beach
ജര്‍മന്‍ ബീച്ച് ഹോട്ടലില്‍ അമിത വണ്ണമുള്ളവര്‍ക്ക് നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
6620207brueckner
കുട്ടികളുടെ തിരോധാനം: പ്രതിയെ തേടി ജര്‍മന്‍ പ്രോസിക്യൂഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6620205racism
സമത്വത്തിന്റെ മഹത്തായ ദിനമെന്ന് ട്രംപ്: യുഎസില്‍ പ്രതിഷേധം കനക്കുന്നു Recent or Hot News
ലോകമെങ്ങും പ്രകടനങ്ങള്‍
തുടര്‍ന്നു വായിക്കുക
malaliz
ലോക്ഡൗണില്‍പ്പെട്ട മലയാളികള്‍ നാട്ടിലേക്ക് പറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
5620205floyd
ഫ്ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us