Advertisements
|
കിരീടവും ചെങ്കോലുമില്ലാതെ അമരക്കാരന് വിട ചൊല്ലി
കൊച്ചി: ഒരു സുപ്രഭാതത്തില്‍ മലയാള സിനിയുടെ കരീടം ശിരസിലേറ്റി അധികം താമസിയാതെ ചെങ്കോലുമേന്തി അമരക്കാരനായി പകരം വെയ്ക്കാന്‍ പകരക്കാരനില്ലാതെ സിനിമ തറവാട് അന്യാധീനമാക്കി മലയാളത്തിന്റെ ലോഹി എഴുതാപ്പുറങ്ങള്‍ ബാക്കി നിര്‍ത്തി പറന്നകന്നു.
തംബുരു നാദങ്ങള്‍ പ്രതിധ്വനിയ്ക്കുമാറ് കഥയുടെ സാരംശങ്ങള്‍ മലയാള സിനിമയുടെ ആത്മാവാക്കിയ ആ കഥാകാരന്റെ ഇനിയമന്തൊയിരുന്നു പറയുണ്ടായിരുന്നത്. പത്മരാജനും, ഭരതനും പോലെ മറ്റൊരു യുഗം സൃഷ്ടിച്ച ലോഹി.. അതേ.. മലയാളികളുടെ മനസ്സില്‍ പനിനീര്ത്തുള്ളിപോലെ വെറുതെ പെയ്ത് നിറയുന്ന രാത്രിമഴയായ ഓര്‍മ്മകളെ നിരന്തരം തൊട്ടുണര്ത്തിക്കൊണ് ടിരുന്ന ചലച്ചിത്രകാരനായിരുന്നു ഏ.കെ ലോഹിതദാസ്. മലയാളിയുടെ ഉള്ളില്‍ ആണ് ടുകിടന്ന മരണവും പ്രണയവും അതിവൈകാരികതയും ഭീതിയും ബന്ധങ്ങളുടെ ഇഴകളും തരക്കേടുകളും നൊമ്പരവും പകയുമൊക്കെ ഏറ്റുവാങ്ങി അവര്‍ക്ക് മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു.
രണ്ടു പതിറ്റാണ്ടോളം നീണ് ട ആ ചലച്ചിത്ര ജീവിതത്തില്‍ നിന്ന് ജീവത്തായ ഏറെ സിനിമകള്‍ പുറത്ത് വന്നു. പ്രിയപ്പെട്ടവര്‍ ലോഹി എന്നു വിളിച്ചിരുന്ന അമ്പഴത്തില് കരുണാകരന് ലോഹിതദാസിന്റെ മരണം പക്ഷെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും തികച്ചും അപ്രതീക്ഷിതമായി. 54~ാം വയസ്സില്‍ കാലമെത്തും മുന്‍പേയെന്ന് കാല്പനിക ഭാഷയില്‍ പറയാവുന്ന മരണം. പല പ്രോജക്ടുകളും പാതിവഴിയില്‍ നിര്‍ത്തിയാണ് ഈ ജീവിതത്തിന് മേല്‍ തിരശ്ശീല വീഴുന്നത്.
ലോഹിതദാസ് അടിസ്ഥാനപരമായി കഥപറച്ചില്കാരനായിരുന്നു. സൗമ്യനായി നമ്മുടെ ജീവിതം നിരീക്ഷിച്ചുകൊണ് ടിരുന്ന ലോഹിതദാസ് കൊച്ചു കൊച്ചു കാഴ്ചകളില്‍ നിന്ന് ജീവിത ഗന്ധികളായ ചിത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ചു. കരീടത്തിലെ സേതു കേരളത്തിലെ ഏതുതെരുവുകളിലും കാണുന്ന സാധാരണക്കാരന്റെ മുറിവുകള്‍ ആഴത്തില്‍ പേറുന്ന ആളായിരുന്നു. . ഇത്തരം കഥാപാത്രങ്ങള്‍ നിറഞ്ഞതായിരുന്നു ലോഹിതദാസിന്റെ രചനാലോകം. അയത്ന ലളിതമായി പരിണാമഗുപ്തികളിലൂടെ വികസിയ്ക്കുന്ന ലോഹിതദാസിന്റെ പരമ്പരാഗത കഥപറച്ചില്‍ രീതി എം.ടി വാസുദേവന്‍ നായരുടേയും പത്മരാജന്റേയും രചനകള്‍ ഇഷ്ടപ്പെട്ട മലയാളികള്‍ ഹൃദയത്തോട് ചേര്‍ക്കുകയും ചെയ്തു.
തുടക്കകാലത്ത് നാടക രംഗത്ത് തിലകന്റെ സഹായിയായി നീണ് ടകാലം ലോഹിതദാസ് പ്രവര്‍ത്തിച്ചിരുന്നു.
രചനകളിലും മറ്റും തിലകനെ ഏറെ സഹായിക്കുകയും ചെയ്തിരുന്നു. കഥപറച്ചിലിന്റെ കയ്യടക്കവും മാധ്യമബോധവും അച്ചടക്കവും ഈ കാലത്ത് സ്വായത്തമാക്കുന്നതിന് അവസരം കിട്ടി. സിനിമയിലേയ്ക്ക് തന്നെ എത്തിയ്ക്കുന്നതിലും തിലകന് പങ്ക് വഹിച്ചിരുന്നതായി ലോഹിതദാസ് തന്നെ പറഞ്ഞിട്ടുള്ളതാണ്. ഒട്ടാകെ 44 ഓളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കുകകയും 11 ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.കെ.പി.എ.സിയുടെ ആത്മാവും ശരീരവുമായിരുന്ന തോപ്പില്‍ ഭാസിയാണ് ലോഹിയെ കൈപിടിച്ചുയര്‍ത്തിയത്. കെ.പി.എ.സിയ്ക്കുവേണ്ടി 86 ല്‍ ലോഹി എഴുതി ഭാസി സംവിധാനം ചെയ്ത നാടകത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത് വലിയ വഴിത്തിരിവായിരുന്നു. തുടര്‍ന്ന് ചലചിത്രരംഗത്തേയ്ക്ക് കടന്നു. 1987ല്‍ എഴുതാപ്പുറം എന്ന ചിത്രത്തിന് കഥയെഴുതി കൊണ് ടാണ് ലോഹിതദാസ് സിനിമയിലെത്തിയത്. തൊട്ടടുത്ത വര്‍ഷം സബിമലയില് സംവിധാനം ചെയ്ത തനിയാവര്ത്തനത്തിന് തിരക്കഥയൊരിക്കികൊണ് ട് ചലച്ചിത്രരംഗത്ത് തന്റെ നിത്യമായ ഇരിപ്പിടം തീര്‍ത്തു.
വാണിജ്യവിജയത്തിന് പുറമേ നിരൂപക പ്രശംസ നേടിയ തനിയാവര്‍ത്തനത്തിലെ പ്രകടനം നായകന് മമ്മൂട്ടിയുടെ കരിയര്‍ ഗ്രാഫിനെ നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാനമായിരുന്നു.
ഭൂതകണ്ണാടിയിലൂടെയാണ് സംവിധാന രംഗത്തേയ്ക്കുളള പ്രവേശനം. ഭൂതക്കണ്ണാടി മികച്ച ചിത്രത്തിനുളള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയെങ്കിലും തുടര്‍ന്നു സംവിധാനം ചെയ്ത ചിത്രങ്ങള്‍ വാണിജ്യപരമായി മികച്ച വിജയം നേടിയില്ല. തിരക്കഥാകൃത്തായ ലോഹിതദാസായിരുന്നു എറെ വിജയിച്ചത്. കിരീടം, സല്ലാപം, സാദരം, ചകോരം, പാഥേയം, വാല്‍സല്യം, വെങ്കലം, അമരം, ഹിസ് ഹൈസനസ് അബ്ദുളള, മുദ്ര, ദശരഥം, എഴുതാപ്പുറങ്ങള്‍ തുടങ്ങിയവ മലായളത്തിലെ ഏറ്റവും മികച്ച വാണിജ്യ വിജയം നേടിയ ചിത്രങ്ങളെന്നതിന് പുറമേ മലയാളികളുടെ മനസറിഞ്ഞുളള ചിത്രങ്ങള്‍ കൂടിയായിരുന്നു. ലോഹിയുടെ തിരക്കഥയില്‍ സിബിമലയില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എക്കാലത്തെയും വലിയ ഹിറ്റുകളായിരുന്നു.
ഭൂതക്കണ്ണാടിയ്ക്ക് പുറമേ നിവേദ്യം, ചക്കര മുത്ത്, ചക്രം, കസ്തൂരിമാന്‍, സൂത്രധാരന്‍, ജോക്കര്‍, അരയന്നങ്ങളുടെ വീട്, കന്മദം, ഓര്‍മ്മചെപ്പ്, കാരുണ്യം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. സമകാലീന കേരള ജീവിതവും കഥാപാത്രങ്ങളുടെ ആഴവും ലോഹിയുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. പാട്ട്, സംഘട്ടനം, ഹാസ്യം എന്നിവയില്‍ വാണിജ്യ സംവിധായകര്‍ കാണിക്കുന്ന ഗിമ്മിക്കുകള്‍ ലോഹി ഒഴിവാക്കി. സല്ലാപത്തിലൂടെ മഞ്ചുവാര്യര്‍, ജോക്കറിലൂടെ മന്യ, സൂത്രധാരനിലൂടെ മീര ജാസ്മിന്, അവസാന ചിത്രമായ നിവേദ്യത്തിലൂടെ ഭാമ എന്നീ ജനപ്രിയ നടിമാരെ മലയാളിയ്ക്ക് സമ്മാനിച്ചതും ലോഹിതന്നെ. ഉദയാനാണ് താരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അധരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
ആദ്യമായി സംവിധാനം ചെയ്തു ഭൂതക്കണ്ണാടിയ്ക്ക് മികച്ച ചിത്രത്തിനുളള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു. ആദ്യമായി തിരക്കഥയെഴുതിയ തനിയാവര്ത്തനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കഥയ്ക്കുളള പുരസ്കാരം. മികച്ച തിരക്കഥയ്ക്കുളള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 14 തവണയും സംവിധാനത്തിനുളള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നാലു തവണയും സ്വന്തമാക്കി.
എന്തിനേറെ രണ്ടു പതിറ്റാണ്ടുകൊണ്ട് മലയാളസിനിമയെ ധന്യമാക്കിയ കഥായോഗിയുടെ അകാലത്തിലെ വേര്‍പാട് മലയാള നിസിനിമയുടെ മനംനോവിച്ചതു മാത്രമല്ല തോരാത്ത കണ്ണീരും പടര്‍ത്തിയാണ് അണഞ്ഞുപോയത്.
|
|
- dated 28 Jun 2009
|
|
Comments:
Keywords: India - Samakaalikam - lohi pranamam India - Samakaalikam - lohi pranamam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|