Advertisements
|
ലോഹി : അഭിനേതാക്കളുടെ ജാതകമെഴുതിയ കഥാകാരന്
''കാരണവന്മാരുടെ ചില പിടിവാശികളും തോന്നലുകളും ആര്‍ക്കാണു തിരുത്താന്‍ കഴിയുക? എന്തെങ്കിലും പറഞ്ഞ്ആരെയെങ്കിലും വേദനിപ്പിക്കാന്‍ ഞാനില്ല. ഉള്ള സ്നേഹം നിലനിര്‍ത്താന്‍ അതല്ലേ നല്ലത്'' തിലകനും നെടുമുടിവേണുവും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തേക്കുറിച്ചു ലോഹിതദാസ്പറഞ്ഞത്ഇങ്ങനെയാണ്. ലോഹി തിരക്കഥയെഴുതിയ ഹിസ് ഹൈനസ് അബ് ദുള്ളയില് നിന്നു തന്നെ ഒഴിവാക്കിയാണു നെടുമുടിയെ ഉള്‍പ്പെടുത്തിയതെന്നു തിലകന് വിമര്‍ശിച്ചപ്പോഴായിരുന്നു ലോഹിയുടെ പ്രതികരണം . ഇതിനേക്കുറിച്ചു വ്യക്തമായി പറയാന്‍ കഴിയുമായിരുന്നിട്ടും ലോഹി ഒന്നും പരസ്യമായി പറഞ്ഞില്ല.
'ഭരതം' പുറത്തിറങ്ങിയപ്പോള്‍ മലയാളത്തിലെ പ്രശസ്തരായ
ജ്യേഷ്ഠാനുജന്മാരുടെ ഛായ ആരോപിച്ചവര്‍ക്കും ലോഹി മറുപടി നല്‍കിയില്ല. 'പറഞ്ഞുവേദനിപ്പിക്കാന് ഞാനില്ല' എന്നതായിരുന്നു വിജയങ്ങളും വിവാദങ്ങളും വിമര്‍ശനങ്ങളും നേരിട്ടപ്പോള്‍ ലോഹിയുടെ ഭാവം. എന്നാല്‍ തന്റെ കഥകളിലൂടെ വേദനിപ്പിക്കാനും ചിന്തിപ്പിക്കാനും സന്തോഷിപ്പിക്കാനും ലോഹിക്ക്എളുപ്പം കഴിഞ്ഞു.
ലോഹിയുടെ തിരക്കഥകള്‍ നാടകീയത നിറഞ്ഞ ജീവിത കഥകളായി നിരൂപണം ചെയ്യപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്തു. ഭരതന്, പത്മരാജന് കാലഘട്ടത്തിന്റെ തനതായ തുടര്‍ച്ച.
പക്ഷേ, സിനിമ സംവിധായകന്റെ സൃഷ്ടി എന്നതിനപ്പുറം അഭിനേതാവിന്റെ പേരില്‍ അറിയപ്പെടുന്ന കാലഘട്ടത്തിലാണ് ലോഹി സജീവമായി നിന്നത്. ഇതുസംബന്ധിച്ച്-ലോഹി പറഞ്ഞ ഒരു കാര്യമുണ്ട്''മികച്ച കഥാപാത്രങ്ങളാണ്ഒരു അഭിനേതാവിനെ താരമാക്കുന്നതും പിന്നീട്- സൂപ്പര്താരമാക്കുന്നതും.''
മലയാള സിനിമയില്‍ ലോഹി നിറഞ്ഞുനിന്ന കഴിഞ്ഞ 22 വര്ഷങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ പല താരങ്ങളേയും ഉറപ്പിച്ചു നിര്ത്തിയത്ഈ പ്രതിഭയുടെ കഥാപാത്രങ്ങളുടെ കരുത്തായിരുന്നെന്നു കാണാം. ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയാതെ വിഷമിച്ചു നിന്ന പലര്‍ക്കും ജീവസുറ്റ വേഷങ്ങള്‍ നല്കി സിനിമയില്‍ പുനര്ജന്മമേകിയതിനുള്ള ക്രെഡിറ്റും ലോഹിക്ക്അവകാശപ്പെടാം.
കരിയറിലെ ഏറ്റവും മോശമായ സമയത്ത്തനിയാവര്ത്തനത്തിലെ ബാലന് മാഷിലൂടെ തിരിച്ചുവന്ന മമ്മൂട്ടി പിന്നീട് അമരത്തിലെ അച്ചൂട്ടിയായി താരത്തിളക്കത്തിലും അഭിനയമികവിലും മുന്നിലെത്തി. അച്ഛന്-മകള്‍ ബന്ധം പറഞ്ഞ അമരം ഇന്നും മാതൃകയാകുന്നത്, അതിനപ്പുറത്തേക്ക്- അച്ഛന്റെ അഭിലാഷങ്ങളും സ്നേഹവും അതേ തീവ്രതയോടെ ആര്‍ക്കും പറയാന്‍ കഴിയാത്തതുകൊണ്ഢണ്ടാണ്.പാഥേയത്തിലും ഭൂതക്കണ്ണാടിയിലും ഇതേ ബന്ധത്തിന്റെ മറ്റു തലങ്ങളും മലയാളികള്‍ കണ്ടു.
മോഹന്‍ലാലിന്റെ അഭിനയശേഷി പൂര്‍ണമായും മലയാളികള്‍ക്കു കാണാനായത്-കിരീടം, ഭരതം, ഹിസ്ഹൈനസ്അബ്ദുള്ള, കമലദളം എന്നീ ലോഹി ചിത്രങ്ങളിലൂടെയായിരുന്നു. കമലദളത്തിലെ നൃത്താധ്യാപകന് അതിനു മുമ്പും പിന്നീടും നമ്മള് കാണാത്ത നായകനാണ്. ജയറാമിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണു 'തൂവല്‍ കൊട്ടാരത്തി'ലെ 'ചെണ്ടക്കാരന് വക്കീല്‍'. ജയറാമിന്റെ രസഭാവങ്ങള്‍ എല്ലാം ചേര്‍ന്നുള്ള കഥാപാത്രസൃഷ്ടി. 'വീണ്ഢണ്ടും ചില വീട്ടുകാര്യങ്ങ'ളിലെ റോയി ജയറാമിനെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി നിലനിര്‍ത്തി. സല്ലാപത്തിലൂടെ ദിലീപിനെ വിജയനായകനാക്കിയ ലോഹി മൂന്നുവര്‍ഷത്തിനുശേഷം 'ജോക്കറിലൂടെ' ദിലീപിന്റെ കരിയറിന്ഉയര്ച്ചയേകി. പരുക്കന്‍ നായകനാകാന്‍ സംവിധായകര്‍ മമ്മൂട്ടിയുടെ ഡേറ്റിനു ക്യൂ നില്‍ക്കുന്നതിനിടയിലാണ് 'ആധാരം' സിനിമയുടെ പിറവി. അതോടെ കാരിരുമ്പിന്റെ കരുത്തുമായി മുരളിയുടെ നായകന്മാര് ഒന്നൊന്നായിവന്നു. ചമയം, വെങ്കലം, വളയം, അമരം എന്നിവയിലെല്ലാം മുരളിക്കു മികച്ച കഥാപാത്രങ്ങള്‍ കിട്ടി. ലോഹിയുടെ 'ചകോര'ത്തിലെ ലാന്സ്നായിക്മുകുന്ദന് മേനോന് നന്മയുള്ള നായകനായിരുന്നു. ചമയം, വെങ്കലം, സല്ലാപം, വളയം എന്നിവ ഒഴിവാക്കിയാല്‍ മനോജ് കെ. ജയന്റെ ഗ്രാഫിലും തിളക്കം കുറയും. ഇത്തവണ മികച്ച നടനുള്ള അവാര്‍ഡ്-നേടിയ ലാലിലെ നടനെ രൂപപ്പെടുത്തുന്നതില്‍ 'ഓര്‍മ്മച്ചെപ്പി'ലെ നായകന് ഏറെ പങ്കുണ്ട്്-. തിലകന്റേയും (കിരീടം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കുടുംബപുരാണം) നെടുമുടിയുടേയും (ഹിസ്ഹൈനസ്അബ്ദുള്ള) അച്ഛന് മാതൃകകള്‍ക്കു ലോഹി പൂര്‍ണതയേകി. കവിയൂര്‍ പൊന്നമ്മ(വാത്സല്യം, അരയന്നങ്ങളുടെ വീട്, കിരീടം), കെ.പി.എ.സി. ലളിത(അമരം, വെങ്കലം) എന്നിവര്‍ അമ്മമാരായും തിളങ്ങി.
യുവതാരങ്ങളും ലോഹിയുടെ സിനിമയിലൂടെ വളര്‍ച്ചയുടെ പുതിയ റീലുകള്‍ പിന്നിട്ടു. ചോക്ളേറ്റ് കഥാപാത്രങ്ങള്‍ക്കിടയില്‍ കുഞ്ചാക്കോ ബോബന് വ്യത്യസ്തനായി കണ്ടത്'കസ്തൂരിമാനി'ലായിരുന്നു. ലോഹിയുടെ 'ചക്ര'ത്തിലെ നായകന്റെ പരാജയം പൃഥ്വിരാജിന്റെ വലിയ നിരാശയാണ്. അവസാനമായി 'നിവേദ്യ'ത്തിലൂടെ വിനു മോഹന്‍ എന്ന പുതിയ നായകനെയും ലോഹി അവതരിപ്പിച്ചു.
നടിമാരുടെ കാര്യത്തിലും ലോഹിയുടെ കഥാപാത്രങ്ങളിലൂടെയായിരുന്നു മലയാള സിനിമയിലെ വളര്‍ച്ച. 'തനിയാവര്‍ത്തന'ത്തില്‍ സരിതയായിരുന്നു നായികയെങ്കില്‍ ഹിസ്ഹൈനസ്അബ്ദുള്ള ഗൗതമിയെ തിരക്കുള്ള താരമാക്കി. ചിപ്പി (പാഥേയം), മഞ്ജുവാര്യര്‍ (സല്ലാപം), മീരാജാസ്-മിന് (സൂത്രധാരന്‍), സംയുക്താവര്‍മ്മ (വീണ്ടും ചില വീട്ടുകാര്യങ്ങള്‍), ഭാമ (നിവേദ്യം) എന്നിവരും ലോഹിയുടെ കഥാപാത്രങ്ങളിലൂടെ
സ്ക്രീനിലെത്തി.
'ഭൂതക്കണ്ണാടി'യിലൂടെ ലോഹി സംവിധായകന്റെ കുപ്പായമിട്ടപ്പോഴും നല്ല കഥാപാത്രങ്ങള്‍ക്കു കുറവുണ്ഢായില്ല. ലോഹിയുടെ വിയോഗത്തിലൂടെ നമുക്കു നഷ്ടമാകുന്നതു നല്ല കഥാപാത്രങ്ങളും നല്ല സിനിമയുമാണ്. ഇതു സംവിധായകരുടെയും അഭിനേതാക്കളുടെയും മാത്രമല്ല മലയാള സിനിമയിലെ തന്നെ നഷ്ടമാണ്-.അതെ മലയാളിയുടേതും. !!!!!!!!
(കടപ്പാട്)
|
|
- dated 29 Jun 2009
|
|
Comments:
Keywords: India - Samakaalikam - lohithadas the fame India - Samakaalikam - lohithadas the fame,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|