Today: 24 Jan 2020 GMT   Tell Your Friend
Advertisements
പ്രതിപക്ഷത്തെ കൈയ്യിലെടുത്ത് ബ്രെക്സിറ്റ് നേടാന്‍ തെരേസ മേ
Photo #1 - U.K. - Otta Nottathil - may_together_with_labour_party_brexit
ലണ്ടന്‍: ബ്രെക്സിറ്റ് സഫലമാക്കാന്‍ നാലുതവണത്തെ പരിശ്രമം വിഫലമായതോടെ പ്രതിപക്ഷത്തെ കൈയ്യിലെടുത്ത് ബ്രെക്സിറ്റ് നേടാന്‍ അരയും തലയും മുറക്കി തെരേസ മേ. എന്നാല്‍ ഇതിനെതിരെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റവ് പാര്‍ട്ടിയിലെ അംഗങ്ങള്‍ എതിര്‍ക്കുന്നത് മേയുടെ സര്‍ക്കാരിനെ വീഴ്ത്തിയേക്കുമെന്നു സൂചന.
അവതരിപ്പിച്ച ബില്ലുകളെല്ലാം ബ്രിട്ടിഷ് പാര്‍ലമെന്റ് തള്ളിയതോടെയാണ് ആവനാഴിയിലെ അവസാനത്തെ അമ്പെന്ന നിലയില്‍ തെരേസ മേ പ്രതിപക്ഷത്തിന്റെ തോളില്‍ കൈയ്യിട്ടിരിയ്ക്കുന്നത്.ഇതിന്റെ നിഴലില്‍ കരാറോടുകൂടി ബ്രെക്സിറ്റ് നടപ്പിലാക്കാനാണ് മേയുടെ ശ്രമം.
മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുമായും അവരുടെ നേതാവ് ജെറമി കോര്‍ബിനുമായും കൂടിയാലോചിച്ച് എല്ലാവര്‍ക്കും തൃപ്തികരമായ ഒരു തീരുമാനത്തിലൂടെ സമവായത്തിലെത്താനാണ് മേ ഇപ്പോള്‍ ശ്രമിയ്ക്കുന്നത്. കസ്ററംസ് യൂണിയന്‍, നിലവില്‍ ബ്രിട്ടനിലെ യൂറോപ്യന്‍ പൗരന്മാരുടെ ഭാവി തുടങ്ങിയ വിഷയങ്ങളിലാണു ലേബര്‍ പാര്‍0മ്മ് പ്രധാനമായും വാദിയ്ക്കുന്നത്. ഇക്കാര്യങ്ങളിലാണ് മേ അയഞ്ഞുകൊടുക്കേണ്ടത്. ഇപ്പോഴത്തെ അവസ്ഥയില്‍ മേയുടെ ശക്തിയേക്കാള്‍ തിളക്കം ജെറമി കോര്‍ബിനാണ്. ഇതോടെ ഭരണകക്ഷിയിലെ വിമതര്‍ എതിര്‍പ്പുമായി രംഗത്തുണ്ടെങ്കിലും എങ്ങനെ ആയിത്തീരുമെന്ന് ആര്‍ക്കും നടപടികള്‍ പ്രവചിയ്ക്കാനാവില്ല.

പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങിയാല്‍ കരാറിനു പാര്‍ലമെന്റിന്റെ സമ്മതവും നേടിയെടുക്കാമെന്ന് മേ കണക്കുകൂട്ടുന്നു. മേയും ജെറമി കോര്‍ബിനുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാവുമെന്നാണ് കരുതുന്നത്. ഹാര്‍ഡ് ബ്രെക്സിറ്റിനു പകരം ലേബര്‍ പാര്‍ട്ടി ഇഷ്ടപ്പെടുന്ന സോഫ്റ്റ് ബ്രക്സിറ്റിനു വഴിതുറന്നാല്‍ പാര്‍ലമെന്റിന്റെ അനുമതിയോടെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 23 നു മുമ്പായി ബ്രെക്സിറ്റ് പൂര്‍ത്തിയാക്കാനാണ് മേ സര്‍ക്കാരിന്റെ പടപ്പുറപ്പാട്. ഒരുപക്ഷെ ഈ നീക്കംകൂടി പരാജയപ്പെട്ടാല്‍ മേ സര്‍ക്കാര്‍ രാജിവെയ്ക്കുകയോ അല്ലെങ്കില്‍ തൂക്കു പാര്‍ലമെന്റില്‍ തൂക്ക് മന്ത്രിസഭയുമായി മുന്നോട്ടുപോവുക എന്ന ഞാണിന്മേല്‍ കളി മാത്രമേ മേയുടെ മുന്നില്‍ അവശേഷിക്കുന്നുള്ളു.
ഏപ്രില്‍ 10 ഉം (യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ യോഗം) 12 ഉം (പുറത്തുപോകാന്‍ നീട്ടിക്കൊടുത്ത അവസാനതീയതി)ഏപില്‍ 22 ഉം മേയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക ദിവസങ്ങളാണ്.
- dated 03 Apr 2019


Comments:
Keywords: U.K. - Otta Nottathil - may_together_with_labour_party_brexit U.K. - Otta Nottathil - may_together_with_labour_party_brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uukma_honour_eve_feb_1
യുക്മ"ആദരസന്ധ്യ 2020" യില്‍ വി പി സജീന്ദ്രന്‍ എംഎല്‍എ,മാധവന്‍ നായര്‍, ജോളി തടത്തില്‍,സിബി ചെത്തിപ്പുഴ തുടങ്ങിയവര്‍ക്ക് ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
23120198visa
കുടിയേറ്റ നിയമങ്ങള്‍ ലളിതമാക്കിയാല്‍ 70 മില്യന്‍ പൗണ്ട് ലാഭിക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
231201910brexit
ബ്രെക്സിറ്റ് നടപ്പാകുമ്പോള്‍ യൂറോപ്യന്‍ യാത്ര എങ്ങനെ? Recent or Hot News
തുടര്‍ന്നു വായിക്കുക
22120193brexit
ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയത്തില്‍ ഇന്ത്യക്കാര്‍ക്കു പ്രതീക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
211201910harry
പദവി പോയതില്‍ ഹാരിക്കു ദുഃഖം Recent or Hot News
തുടര്‍ന്നു വായിക്കുക
21120194brexit
പാസ്പോര്‍ട്ടല്ല പ്രധാനം പീപ്പിള്‍: ബോറിസ് ജോണ്‍സണ്‍
തുടര്‍ന്നു വായിക്കുക
21120192gibralter
ജിബ്രാള്‍ട്ടര്‍ ~ യൂറോപ്യന്‍ യൂണിയന്‍ യാത്രാ കരാറില്‍ ഉടക്കി ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us