Today: 10 Aug 2020 GMT   Tell Your Friend
Advertisements
ഇറ്റലിയിലെ മോലിസെ നിങ്ങളെ മോഹിപ്പിച്ചു. എന്നാല്‍ നിജസ്ഥിതി എന്താണ് ?
Photo #1 - Europe - Otta Nottathil - molisa_italy_reality_news
റോം: കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഒരു വാര്‍ത്തയായിരുന്നു മോലിസെ. ഇറ്റലിയിലെ കിഴക്കന്‍ പ്രദേശത്തെ പ്രകൃതി രമണിയമായ മോലിസെ നഗരത്തില്‍ കൂടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന വാര്‍ത്ത സിഎന്‍ എന്‍ ഉള്‍പ്പടെ എല്ലാ പാശ്ചാത്യ മുന്‍നിര മാദ്ധ്യമങ്ങളും ഒപ്പം കേരളത്തിലെ മുത്തശിപ്പത്രങ്ങളും മുന്‍നിര ടെലിവിഷന്‍ ചാനലുകളും ഒക്കെ വളരെ കെങ്കേമമായി കൊട്ടിഘോഷിച്ചത് മലയാളികളെ ഏറെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ അതിന്റെ സത്യാവസ്ഥയിലേയ്ക്കു ഒന്നു ചികയുമ്പോള്‍ എന്താണ് പുറത്തുവരുന്നത് എന്നുകൂടി ഈ സന്തോഷിച്ചവരും മാദ്ധ്യമക്കാരും ഒന്ന് അറിഞ്ഞിരിയ്ക്കുന്നത് നല്ലതാണ്. ലേഖകനും ഇറ്റലിയിലെ മാദ്ധ്യമ സുഹൃത്ത് ജോബിന്‍ ജോസഫും ഒരുമിച്ച് നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യത്തെപ്പറ്റിയുള്ള നിജസ്ഥിതികള്‍ പുറത്തുവിടുന്നത്.
ഇവിടെ സ്ഥിരതാമസത്തിനായി തയാറാകുന്നവര്‍ക്ക് അമ്പരിപ്പിക്കുന്ന വാഗ്ദാനമാണ് ഭരണകൂടം മുന്നോട്ട് വച്ചിരിരിയ്ക്കുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ 16 ന് ഈ ഓഫറിന്റെ കാലാവധി തീരുകയും ചെയ്തു.

19 ലക്ഷം രൂപ പിന്നെ മാസം 55000/രൂപ 3 വര്‍ഷം വരെ സര്‍ക്കാര്‍ സഹായം നല്‍കി നമുക്ക് ഇഷ്ടമുള്ള രീതിയില്‍ ബിസിനസ് ചെയ്യാമെന്നുള്ള രീതിയിലായിരുന്ന വാര്‍ത്ത കാട്ടുതീപോലെയാണ് പടര്‍ന്നത്. വലിയ ഓഫര്‍ പ്രതീക്ഷിച്ച് നിരവധിയാളുകള്‍ ടിക്കറ്റൊക്കെ ബുക്ക് ചെയ്ത് അങ്ങോട്ട് പറക്കാനുള്ള ഒരുക്കത്തിലുമാണ്. കുടിയേറ്റക്കാര്‍ക്കായി നല്‍കുമെന്ന് പറയുന്ന തുക ഏതെങ്കിലും രാജ്യക്കാര്‍ ചെന്നാല്‍ കിട്ടില്ല. അഃ് ഇറ്റാലിയന്‍ പൗരത്വമുള്ളവര്‍ക്ക് മാത്രമുള്ള പദ്ധതിയാണ്. സ്വദേശിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഇറ്റലി മറ്റ് രാജ്യത്തുനിന്നുള്ളവരെ തങ്ങളുടെ നാട്ടില്‍ കുടിയേറാന്‍ അനുവദിക്കുന്നില്ല.
ഇറ്റാലിയന്‍ പൗരത്വമുള്ളവര്‍ക്കോ അല്ലെങ്കില്‍ ഇറ്റാലിയന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കോ മാത്രമേ ഗവണ്‍മെന്റ് ഈ ധനസഹായം നല്‍കുകയുള്ളു. മാത്രമല്ല അവിടെയെത്തി ബിസിനസ് ആരംഭിച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ നല്‍കുന്ന തുക തിരിച്ചു നല്‍കേണ്ടി വരും. മൂന്നു വര്‍ഷം ഗവണ്‍മെന്റ് നല്‍കുന്ന പണം വാങ്ങുന്നവര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി അവിടെ തുടരണമെന്ന ഉറപ്പുകൂടി നല്‍കേണ്ടതുണ്ട്. കുറച്ചുവര്‍ഷങ്ങളായി മൊലിസെ അടക്കമുള്ള ഇറ്റാലിയന്‍ നഗരങ്ങളില്‍ നിന്നും ആളുകള്‍ കുടിയൊഴിഞ്ഞുപോകുന്നതിന്റെ പ്രധാനകാരണം ആ നാടുകളുടെ മെല്ലെപ്പോക്ക് നയമാണ്. സഞ്ചരിക്കാന്‍ പ്രധാനപ്പെട്ട രണ്ട് ഹൈവേകള്‍ മാത്രമുള്ള മൊലിസെയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഗവണ്‍മെന്റ് ഇത്തരമൊരു പദ്ധതിയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്നും വലിയ തുകയില്‍ കണ്ണുമഞ്ഞളിച്ച് ആരും അങ്ങോട്ട് കയറിവരേണ്ടതില്ലെന്നുമാണ് ഇറ്റലിയില്‍ സ്ഥിരതമാസമാക്കിയ മലയാളിയും മാദ്ധ്യമ സുഹൃത്തുമായ ജോബിന്റെ വാക്കുകളില്‍ പ്രകടമായത്.വര്‍ഷങ്ങളായി നാട്ടിലേക്ക് പോകുന്നതിനുപോലും വിസ നടപടിക്രമങ്ങള്‍ നടക്കാത്ത നാടാണ് മൊലിസെ.തീരെ വികസനം എത്താത്ത ഇറ്റലിയുടെ ഏറ്റവും പുരാതനമായ നഗരങ്ങളില്‍ ഒന്നാണ്.

മൊലിസെ ശരിക്കുമൊരു വിനോദ സഞ്ചാരകേന്ദ്രമാണ്. ഇവിടേക്ക് ഇറ്റലിക്കാരായ മറ്റുപ്രദേശവാസികളെ ആകര്‍ഷിക്കന്നതിനും ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയുമാണ് പുത്തന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. റോമിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരത്തില്‍ 136 ചെറുപട്ടണങ്ങള്‍ ഉണ്ടെങ്കിലും അതില്‍ 106 എണ്ണത്തിലും ജനസംഖ്യ കുറവാണ്. ഇതില്‍തന്നെ 12 എണ്ണം ഭാഗികമായി പര്‍വ്വത പ്രദേശങ്ങളും. ഇതില്‍ ജനസംഖ്യ കുറഞ്ഞ ഇടങ്ങളില്‍ ഉള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കോളനിസമാനമായ കുഗ്രാമങ്ങളാണ് ഇവിടെ ഏറെയുമുള്ളത്.

വിനോദസഞ്ചാരകേന്ദ്രമെന്നനിലയില്‍ പക്ഷേ മൊലിസെ കുറച്ചുകൂടി സമ്പന്നമാണ് എന്നുപറയാം. യൂറോപ്പിലെ അറിയപ്പെടുന്ന പുരാതനകാഴ്ചകള്‍ക്ക് പേരുകേട്ട മൊലിസെയുടെ ശാന്തതയിലും ശീതളിമയിലും ലയിക്കാന്‍ നിരവധിയാളുകള്‍. ഇവിടെത്തുന്നുണ്ട്. വിമാനത്താവളമില്ലാത്ത ഇറ്റലിയിലെ രണ്ടാമത്തെ ഏറ്റവും ചെറിയ പ്രദേശമാണിത്. തീരദേശ ഹൈവേ മാത്രമാണ് ഇവിടുത്തെ ടാറിട്ട മോട്ടോര്‍ റോഡ്. ഈ റോഡില്‍ നിന്ന് നഗരത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ രണ്ട് പ്രധാന റോഡുകളും മാത്രം. ബാക്കിയെല്ലാം നടപ്പാതകള്‍ക്ക് സമാനമായ വഴികളാണ്.

എന്നാല്‍ പ്രദേശത്തിന്റെ പഴയ പ്രൗഡി ഇന്നും നിലനില്‍ക്കാന്‍ കാരണം ഈ അവികസനം ആണെന്നാണ് പറയപ്പെടുന്നത്. നഗരത്തിന്റെ 78 ശതമാനം പര്‍വതപ്രദേശമായതിനാല്‍, ഇവിടുത്തെ റോഡുകളില്‍ പലതും അവസാനിക്കുന്നത് പര്‍വ്വത അടിവാരങ്ങളിലാണ്. മണ്ണിടിച്ചില്‍, വലിയ പാറ കല്ലുകള്‍ വീണുണ്ടായ കുഴികള്‍ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.

അതിന്റെ യഥാര്‍ത്ഥവശം ഇങ്ങനെയാണ് ഈ പ്രൊജക്റ്റ് ശരിയാണ് കാരണം 2000 കുടുംബങ്ങള്‍ മാത്രം അധിവസിക്കുന്ന ഈ മേഖലയില്‍ വാഹനസൗകര്യം തന്നെ ബുദ്ധിമുട്ടാണ്. ജീവിക്കാന്‍ നന്നേ പാട് പെടുന്ന ഈ സ്ഥലത്ത് നിന്നും ആളുകള്‍ പ്രത്യേകിച്ചു യുവജനങ്ങള്‍ മറ്റു സ്ഥലങ്ങളില്‍ മെച്ചപ്പെട്ട ജീവിത സൗകര്യം തേടി പോകുന്നു. ആ നഗരത്തെ നില നിര്‍ത്താന്‍ ഭരണകൂടം ആഗ്രഹിക്കുന്നു. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ കിട്ടുക ഇറ്റലിയില്‍ ജനിച്ചു വളര്‍ന്നിട്ടുള്ള യൂറോപ്പ് പ്രവിശ്യയിലുള്ളവര്‍ക്ക് മാത്രമാണ്. അല്ലാതെ ഉള്ള ഒരു കൂടിയേറ്റവും ഇവിടെ സാധ്യമല്ല. ഇറ്റലിയില്‍ തന്നെ കഴിഞ്ഞ 7 വര്‍ഷമായി വിസ കിട്ടാതെ ആയിരകണക്കിന് മലയാളികള്‍ നാട്ടില്‍ പോകാന്‍ പറ്റാതെ ഇവിടെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, അതിനുള്ള ക്രമീകരണം പോലും നിലവിലെ ഗവണ്മെന്റ് ചെയ്യുന്നില്ല. കൂടാതെ സ്വദേശിവാദം പഴയതിലും ശക്തി പ്രാപിച്ചു വരുമ്പോള്‍ ഇങ്ങനെയുള്ള മോഹനവാഗ്ദാനം നമ്മുക്ക് വേണ്ടി അല്ല എന്നുള്ളതു ആദ്യം തിരിച്ചറിയുക. അടിയന്തിരമായി നമ്മുടെ ആവശ്യം വിസ പ്രോസസ്സ് വേഗത്തിലാക്കി ഇവിടെ കുടുങ്ങി കിടക്കുന്ന ആളുകളെ സംരഷിക്കുക എന്നുള്ളത് മാത്രമാണ്. കൂടിയേറ്റം സ്വാഗതം ചെയ്യുന്ന നമ്മള്‍ ആ മോഹവലയില്‍പ്പെട്ടു ജീവിതം നശിക്കാതിരിക്കട്ടെ. അതുപോലെ ഇറ്റാലിയന്‍ ഭാഷയും ഒരു തടസമായി അപ്രായോഗിക ഘടകമായി നില്‍ക്കുന്നു.

ഇറ്റാലിയന്‍ പൗരത്വം നേടിയ ഇന്‍ഡ്യാക്കാര്‍ക്ക/വിദേശികള്‍ പ്രയോജനപ്പെടും.ഒപ്പം വ്യക്തമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ഇറ്റാലിന്‍ എംബസിയ്ക്ക് നല്‍കി അവര്‍ പരിശോധിച്ച് പ്രൊജക്ടിന്റെ മികവ് അനുസരിപ്പ് പോയിന്റ് വാല്യു നല്‍കിയാണ് അംഗീകാരം കൊടുക്കുന്നത്.

ഈ യോഗ്യതകള്‍ എല്ലാം ഉണ്ടെങ്കില്‍ ലോകത്തിന്റെ എവിടെ ആയിരുന്നാല്‍ അപേക്ഷ സമര്‍പ്പിയ്ക്കാന്‍ സാധിയ്ക്കും എന്നതും ഒരു വസ്തുതയാണ്.

വലിയ ഓഫറുകള്‍ അവര്‍ മുന്നോട്ട് വച്ചിരിക്കുന്നതിനാല്‍ കേരളത്തില്‍ നിന്നടക്കം നിരവധിപ്പേര്‍ അങ്ങോട്ടേയ്ക്കുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്.എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇറ്റലി വിളിക്കുന്നത് അവരുടെ സ്വന്തം ആളുകളെത്തന്നെയാണ് എന്ന സത്യം തിരിച്ചറിയുക.
- dated 21 Sep 2019


Comments:
Keywords: Europe - Otta Nottathil - molisa_italy_reality_news Europe - Otta Nottathil - molisa_italy_reality_news,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us