Today: 26 Jan 2021 GMT   Tell Your Friend
Advertisements
മുരളി:ഓര്‍മയുടെ അമരത്ത് അനശ്വരനാവുന്നു

കാരുണ്യമില്ലാത്ത കര്‍ക്കിടകത്തിലെ തോരാമഴക്കാലത്ത് ഇനി മലയാളം എന്നും ഓര്‍മിക്കുന്ന ഒരുരുള ബലിച്ചോറുകൂടി. മുരളിയും ഓര്‍മയുടെ അമരത്ത് അനശ്വരനാവുന്നു. എള്ളും പൂവും പവിത്രക്കെട്ടുമായി എല്ലാ കര്‍ക്കിടകത്തിലും ബലിച്ചോറ് ഉരുട്ടുമ്പോള്‍ ഇനി മലയാളത്തിന്റെ സാംസ്കാരിക മനസ് തേങ്ങും, ഇതു മുരളിക്കുവേണ്ടിക്കൂടിയാണല്ലോ എന്നോര്‍ത്ത്.

ആള്‍ക്കൂട്ടത്തിലെ ഒറ്റയാന്‍ നടത്തമായിരുന്നു ചലച്ചിത്രത്തിലും ചിന്തയിലും പ്രവര്‍ത്തനത്തിലും സംസാരത്തിലും മുരളി. എതൊരാളുടെ കാഴ്ചപ്പുറത്തും ഏതൊരു നാട്ടിലും സ്വാഭിവിക ജീവിതത്തിന്റെ എല്ലാ അതിരുകളെല്ലാം ഇല്ലാതാക്കി നടന്നുനീങ്ങുന്ന ഒരു ഒറ്റയാന്‍ ജീവിതമുണ്ടാകും. അയാള്‍ക്ക് പല പേരാവും. പല ജാതിയാവും. കാര്‍ക്കശ്യത്തിന്റെ ആവരണത്തിനുള്ളില്‍ സ്വയം ഒതുങ്ങിനില്‍ക്കുന്നവര്‍. ഒരു നോക്ക്, വാക്ക്, പുഞ്ചിരിത്തുണ്ട്, ഒരു പുറത്തുതട്ട്... അവരുടെ ഉള്ളില്‍ നിന്നും നന്മയുടെ നദി ഉറവയെടുക്കും. അവര്‍തന്നെ അതില്‍ മുങ്ങി സ്നാനിതരാവും. അതായിരുന്നു മുരളി. ജീവിതത്തിലും ചലച്ചിത്രത്തിലും. തനിക്ക് ഒന്നും ചെയ്യാനില്ലാത്ത ചലച്ചിത്രങ്ങള്‍ ഉപേക്ഷിച്ച്, അഭിനയം എന്നാല്‍, എനിക്ക് അന്നം മാത്രമല്ല ആത്മമാണെന്ന് ഉറച്ച് പറയാന്‍ മുരളിയെപ്പോലെ ധൈര്യം കാണിച്ചവര്‍ അധികമില്ല. അരങ്ങില്‍ നിന്നും അഭ്രപാളികളിലെത്തിയിട്ടും അമിതമായ ഭാവപ്രകടനങ്ങളില്‍ നിന്നും മുരളി മാറിനിന്നു. ഒരു മിഴിയനക്കത്തിലൂടെ, മുഖപേശികളുടെ ചെറിയൊരു ചലനത്തിലൂടെ, ശബ്ദത്തിന്റെ മോഡുലേഷനിലൂടെ, ഇമയനക്കാത്ത നോട്ടത്തിലൂടെ മുരളി പൗരുഷത്തിന്റെ ഏറ്റവും അമൂര്‍ത്തരൂപമായി. സൗമ്യനായിരുന്ന മുരളി തന്റെ കഥാപാത്രത്തിനുവേണ്ടി നടത്തിയ ഇത്തരം പകര്‍ന്നാട്ടങ്ങളിലൂടെ വെള്ളിത്തിരയുടെ അതിരുകള്‍ കടന്നുപോകുന്ന അവസ്ഥ രോമം തരിച്ചുനില്‍ക്കുന്ന അവസ്ഥയായി മാത്രമേ എന്നും മലയാളി കണ്ടിരുന്നുള്ളൂ. മുരളി തന്റെ ശരീരത്തെ പൂര്‍ണമായി അഭിനയത്തിനുവേണ്ടി വിട്ടുകൊടുക്കുകയായിരുന്നു.

അമരം അച്ചൂട്ടിയുടെ സിനിമയാണെന്ന് പറഞ്ഞാല്‍ അതു സമ്മതിച്ചു തരാത്തവര്‍ നിരവധിയുണ്ട്. രാമായണം രാമന്റേതല്ല രാവണന്റെ പ്രഭ നിറയുന്ന ഇതിഹാസമാണ് എന്നു വാദിച്ചു ജയിക്കുന്നതുപോലെ എളുപ്പത്തില്‍ അവര്‍ അമരം കൊച്ചുരാമന്റെ സിനിമയെന്ന് പറഞ്ഞുകളയും. അല്പമൊന്നിരുന്ന് ചിന്തിച്ചാല്‍ ബോധ്യമാകും. അമരം കൊച്ചുരാമന്റേതാണെന്ന്. സ്വന്തമായി സ്വപ്നങ്ങളൊന്നും സൂക്ഷിക്കാത്ത, കടല്‍ത്തിരയില്‍ ആടിയുലഞ്ഞുയര്‍ന്നും താണും പോകുന്ന ചെറുചിപ്പിപോല ജീവിതം കടലമ്മയ്ക്കുവിട്ടുകൊടുത്ത കൊച്ചുരാമന്‍. എന്നാല്‍ ചിപ്പിക്കുള്ളിലെ മുത്തുപോലെ കൊച്ചുരാമന്റെ ഹൃദയം നിറയെ സ്നേഹമുണ്ട്. ആര്‍ക്കുവേണമെങ്കിലും മുങ്ങിക്കുളിച്ച് തീര്‍ഥം കുടിച്ചു മടങ്ങാവുന്ന സ്നേഹം. ബാപ്പയെ കൊന്ന് ജയിലില്‍ പോയവനെന്ന അപഖ്യാദിയുമായി ജീവിതത്തിന്റെ വെളിമ്പുറങ്ങളില്‍ മാത്രം കൂടാരം കെട്ടേണ്ടിവരുന്ന ആധാരത്തിലെ ബാപ്പുട്ടി, എല്ലാവരാലും തെറ്റദ്ധരിക്കപ്പെടുന്ന, ഭാര്യയുടെ കൊലപാതകിയായ ചമ്പക്കുളം തച്ചനിലെ രാഘവന്‍, വളയത്തിലെ ലോറി ൈ്രഡവര്‍, മകന്റെ ജോലിക്കുവേണ്ടി ആത്മഹത്യയിലേക്ക് സ്വയം ഇറങ്ങിപ്പോകുന്ന കാരുണ്യത്തിലെ സ്കൂള്‍ മാഷ്, അനുജന്‍ ഉണ്ണിക്കൃഷ്ണനോടുള്ള അസൂയയാല്‍ സ്വയം ഉരുകിപ്പോകുന്ന വെങ്കലത്തിലെ ഗോപാലന്‍, കമലദളത്തിലെ കഥകളി മാഷ്, നീയെത്ര ധന്യയിലെ ഹാഫീസ്, കൈയ്യൂര്‍ സമരത്തിലെ സമരജ്വാലകള്‍ നിറഞ്ഞ മീനമാസത്തിലെ സൂര്യന്‍, ചമയത്തിലെ ജീവിതം നാടകപ്രേമം കൊണ്ടു നിറയ്ക്കുന്ന ആശാന്‍, നരജന്മമായും നരിജന്മമായും ജീവിക്കേണ്ടിവരുന്ന പുലി ജന്മത്തിലെ കഥാപാത്രം....

നെയ്ത്തുകാരനിലെ അപ്പുമേസ്തിരി എന്ന കഥാപാ ത്രത്തെ എത്ര കൈയടക്കത്തോടെയാണ് മുരളി അവതരിപ്പിച്ചിരിക്കുന്നത്. വാര്‍ധക്യത്തിന്റെ ക്ളേശകാലങ്ങളെയും മനസില്‍ നിന്നും വഴുതിപ്പോകുന്ന ഓര്‍മയേയും തിരികെപ്പിടിച്ചുകൊണ്ട് അപ്പുമേസ്തി രി ജീവിതത്തിന്റെ അവസാന നാളില്‍ നടത്തുന്ന സമരമുണ്ടല്ലോ അത് പലപ്പോഴും സ്ക്രീനില്‍ നിന്നും പ്രേക്ഷകനെ പിടിച്ചുവലിക്കും. അപ്പു മേസ്തിരിയെ നാം മനസുകൊണ്ട് തൊടും.
- dated 06 Aug 2009


Comments:
Keywords: India - Samakaalikam - murali ororma India - Samakaalikam - murali ororma,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us