Today: 15 Nov 2019 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ട് സീറോമലബാര്‍ ഇടവകയ്ക്ക് പുതിയ വികാരി
Photo #1 - Germany - Otta Nottathil - new_vicar_frankfurt_community_fr_thomas_vattukulam
ഫ്രാങ്ക്ഫര്‍ട്ട്: ഡിസംബര്‍ ആദ്യവാരം ഉപരിപഠനാര്‍ത്ഥം വിയന്നയിലേക്ക് പോകുന്ന ഫ്രാങ്ക്ഫര്‍ട്ട് സീറോമലബാര്‍ ഇടവക വികാരി ഫാ.തോമസ് ഈഴോര്‍മറ്റത്തിന് യാത്രയയപ്പും പുതിയതായി ചാര്‍ജ് എടുക്കുന്ന റവ. ഡോ. തോമസ് വട്ടുകുളത്തിന് സ്വീകരണവും നല്‍കി.

ഇടവകയെ പ്രതിനിധീകരിച്ച് വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് ഗ്രേസി പള്ളിവാതുക്കല്‍ ഫാ.തോമസ് വട്ടുകുളത്തിനെ ബൊക്കെ നല്‍കി സ്വീകരിച്ചു. പുതിയ വികാരി വിശുദ്ധ കുര്‍ബാനമദ്ധേ്യ നടത്തിയ പ്രസംഗത്തില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

ഇതോടനുബന്ധിച്ച് നവംബര്‍ 11 ന് ദിവ്യബലിയ്ക്കു ശേഷം നടന്ന ലളിതമായ ചടങ്ങില്‍ ലിംബുര്‍ഗ് രൂപതാ പ്രതിനിധി ഹെര്‍ബെര്‍ട്ട് സ്മിത്ത് ഔദ്യോഗിക സ്ഥാനാരോഹണ പ്രഖ്യാപനം വായിച്ചു. യാത്രയാകുന്ന ഫാ. ഈഴോര്‍മറ്റത്തിന് ആശംസയും ഫാ.വട്ടുകുളത്തിന് സ്വാഗതവും നേര്‍ന്നു. ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആന്‍മരിയ (മതപഠനം), സോണിയ കടകത്തലയ്ക്കല്‍ (അള്‍ത്താര സംഘം), പീറ്റര്‍ തെക്കിനാത്ത് (യൂത്ത് ഫോര്‍ ജീസസ്), അനു റോസ് (മാതൃദീപ്തി ), സാജന്‍ മണമയില്‍(സെന്റ് വിന്‍സന്റ് ഡി പോള്‍), ബിജന്‍ കൈലാത്ത് (പള്ളിക്കമ്മിറ്റി), സി.ജോണ്‍സി (എഫ്സിസി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു

ക്ളരിഷ്യന്‍ സഭാ പ്രൊവിന്‍ഷ്യാള്‍ ഫാ. കല്ലിസ്ററസ് ജോസഫ്, ഫാ. വില്‍സണ്‍ പാറേക്കാട്ടില്‍, ഫാ.ഷാജന്‍ മാണിക്കത്താന്‍, ഫാ.സേവ്യര്‍ മാണിക്കത്താന്‍, ഫാ.ജെയിംസ് പട്ടേരില്‍ എന്നിവരും സന്നിഹിതരായിരുന്നു

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഫാ. ഈഴോര്‍മറ്റം സീറോമലബാര്‍ ഇടവകയ്ക്കു വേണ്ടി ചെയ്ത സേവനങ്ങളെ പ്രാസംഗികര്‍ അനുസ്മിരിച്ചു. കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ പ്രോഗസ്ഹൈമിലെ സെന്റ് ക്രിസ്റേറാഫറസ് പള്ളി അടുത്തവര്‍ഷം മാര്‍ച്ചില്‍ ഇടവകയ്ക്കു ലഭ്യമാക്കുന്നതില്‍ അച്ചന്‍ വഹിച്ച പങ്ക് ഇതില്‍ പ്രധാനപ്പെട്ടതാണ്. കൂടാതെ യുവജനങ്ങളെ പള്ളിയിലേക്ക് അടുപ്പിച്ച് കൂടുതല്‍ ആത്മീയ കാര്യങ്ങളില്‍ പങ്കാളികളാക്കിക്കുവാനുള്ള അച്ചന്റെ പരിശ്രമം വളരെ വിജയകരമായിരുന്നു. എല്ലാ ഇടവകാംഗങ്ങളും പ്രത്യേകിച്ച് പള്ളിക്കമ്മിറ്റിയും പോയ വര്‍ഷങ്ങളില്‍ അച്ചനോട് സഹകരിച്ച് പ്രവര്‍ത്തിച്ചതിന് മറുപടി പ്രസംഗത്തില്‍ ഫാ.തോമസ് ഈഴോര്‍മറ്റം പ്രത്യേകം നന്ദി പറഞ്ഞു.
- dated 03 Dec 2018


Comments:
Keywords: Germany - Otta Nottathil - new_vicar_frankfurt_community_fr_thomas_vattukulam Germany - Otta Nottathil - new_vicar_frankfurt_community_fr_thomas_vattukulam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151120193cold
തെക്കന്‍ ജര്‍മനിയില്‍ താപനില നെഗറ്റീവ് പത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
151120192tax
സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120191measles
അഞ്ചാം പനി വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
141120195care
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
141120194is
ഐഎസിനെ പിന്തുണച്ചതിന് തുര്‍ക്കി നാടുകടത്തുന്നവരെ ജര്‍മനി അറസ്ററ് ചെയ്യില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
141120193airbus
രണ്ട് എയര്‍ബസ് വിമാനങ്ങള്‍ ജര്‍മന്‍ വ്യോമസേന നിരാകരിച്ചു
തുടര്‍ന്നു വായിക്കുക
141120192upskirt
'അപ്സ്കര്‍ട്ടിങ്' നിരോധിക്കാന്‍ ജര്‍മനിയില്‍ നിയമ നിര്‍മാണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us