Today: 09 Aug 2022 GMT   Tell Your Friend
Advertisements
നോര്‍ക്ക വഴി 276 നഴ്സുമാര്‍ ജര്‍മനിയിലേക്ക്
Photo #1 - Germany - Otta Nottathil - norka_tripple_win_ranking_nurses_selection_germany
തിരുവനന്തപുരം:ട്രിപ്പിള്‍ വിന്‍; റാങ്ക് ലിസ്ററ് പ്രസിദ്ധീകരിച്ചു, നോര്‍ക്ക വഴി 276 നഴ്സുമാര്‍ ജര്‍മനിയിലേക്ക് എത്തുന്നു. പല ഘട്ടങ്ങളിലായി ജര്‍മന്‍ തൊഴില്‍ ദാതാക്കള്‍ കേരളത്തിലെത്തി നേരിട്ടു നടത്തിയ ഇന്റര്‍വ്യൂ പ്രക്രിയക്കൊടുവില്‍ ജര്‍മനിയിലേയ്ക്ക് നോര്‍ക്ക വഴിയുള്ള നഴ്സുമാരുടെ അന്തിമ റാങ്ക് ലിസ്ററ് പ്രസിദ്ധീകരിച്ചു. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച 400 ഓളം പേര്‍ ഉള്‍പ്പെട്ട ചുരുക്കപ്പട്ടികയില്‍ നിന്ന് അവസാനം 276 ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയുമായി ഒപ്പുവെച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരമാണ് ജര്‍മനിയിലേക്കുള്ള നഴ്സുമാരുടെ തെരഞ്ഞെടുപ്പ് നടന്നത്. 276 പേരെയാണ് ആദ്യബാച്ചില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. www.norkaroots.org എന്ന വെബ്സൈറ്റില്‍ പട്ടിക ലഭ്യമാവും.

ഫെഡറല്‍ എംപ്ളോയ്മെമെന്റ് ഏജന്‍സിയിലെയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും എട്ട് ഉദ്യാഗസ്ഥര്‍ മെയ് നാല് മുതല്‍ 13 വരെ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്തു നടത്തിയ ഇന്റര്‍വ്യൂവിന് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നിലവില്‍ വന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജര്‍മനിയില്‍ നഴ്സ് നിയമനത്തിനായി 13,000ത്തോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്.

നിലവില്‍ തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് തിരുവനന്തപുരത്ത് തന്നെ ജര്‍മ്മന്‍ ഭാഷയില്‍ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കിയതിന് ശേഷമാണ് ജര്‍മനിയിലേക്ക് കൊണ്ടു പോകുന്നത്. ജര്‍മനിയില്‍ എത്തിയ ശേഷവും ഭാഷാ പരിശീലനവും അവിടത്തെ തൊഴില്‍ സാഹചര്യവുമായി ഇണങ്ങിച്ചേരാനും ജര്‍മന്‍ രജിസ്ടേഷന്‍ നേടാനുമുള്ള പിന്തുണയും സൗജന്യമായി ലഭിക്കും.

നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കായി ആവിഷ്കരിച്ച ഫാസ്ററ് ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് 13 പേര്‍ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി ~ 1, ബി ~ 2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളവര്‍ക്കു വേണ്ടിയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒരുക്കിയത്. അടുത്ത ഘട്ട ഇന്‍ര്‍വ്യൂ ഒക്ടോബറില്‍ നടക്കുമെന്ന് നോര്‍ക്ക് റൂട്ട്സ് സിഇഒ അറിയിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യമാക്കാനുള്ള ട്രിപ്പിള്‍ വിന്‍ കരാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കും

സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും www.norkaroots.org വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്ന് സി.ഇ.ഒ അറിയിച്ചു.

ഇക്കാര്യത്തില്‍ പ്രവാസിഓണ്‍ലൈന് അഭിമാനിക്കാന്‍ വകയുണ്ട്. കാരണം 2018 ജൂലൈ 31 ന് ഞങ്ങള്‍ (ലേഖകന്‍ റാന്നി എംഎല്‍എ രാജു എബ്രഹാം, ലോക കേരളസഭ അംഗം ജയന്‍സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍) കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പാകെ ജര്‍മനിയിലെ നഴ്സിംഗ് മേഖലയിലെ അനന്ത തൊഴില്‍ സാദ്ധ്യതകളെപ്പറ്റി ഞങ്ങള്‍ പ്രവാസിഓണ്‍ലൈന്‍ നല്‍കിയ മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍ക്കയുമായി ബന്ധപ്പെടുത്തി പിന്നീടു സര്‍ക്കാരും നോര്‍ക്കയും ജര്‍മനിയിലെ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ഇത്തരമൊരു സംരംഭത്തിന് വഴി തുറന്നത്. അതുകൊണ്ടുതന്നെ നോര്‍ക്കയ്ക്കും മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും ഞങ്ങളുടെ അഭിനന്ദനങ്ങള്‍.
- dated 27 May 2022


Comments:
Keywords: Germany - Otta Nottathil - norka_tripple_win_ranking_nurses_selection_germany Germany - Otta Nottathil - norka_tripple_win_ranking_nurses_selection_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
tax_rebate_germany_2023
ജര്‍മനിയില്‍ നികുതിദായകര്‍ക്ക് 2023 ല്‍ നികുതിയിളവ് ലഭിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
covid_rules_bayern_streng
ശരത്കാലത്തില്‍ ബവേറിയ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലേയ്ക്കു വരുന്ന വിദ്യാര്‍ത്ഥികളും സന്ദര്‍ശന വിസക്കാരുടെയും പ്രത്യേക ശ്രദ്ധയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_german_province_summer_fest
വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് സമ്മര്‍ഫെസ്ററ് നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
9820224ticket
9 യൂറോ ടിക്കറ്റ് സ്കീം തുടരണമെന്ന് ആവശ്യം
തുടര്‍ന്നു വായിക്കുക
9820223frankfurt
വിമാനം വൈകുന്നതില്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിനു പേരുദോഷം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us