Today: 11 May 2021 GMT   Tell Your Friend
Advertisements
സെംപിയോണെ സ്ററാര്‍സ് ഓണാഘോഷവും & അഖില യൂറോപ്പ് വടംവലി മത്സരവും നടത്തി
Photo #1 - Europe - Otta Nottathil - onam_tug_of_war_sempiane
Photo #2 - Europe - Otta Nottathil - onam_tug_of_war_sempiane
റോം: സെംപിയോണെ സ്ററാര്‍സ് ഓണാഘോഷവും & അഖില യൂറോപ്പ് വടം വലിമത്സരവും സെപ്റ്റംബര്‍ 20ന് ഞായറാഴ്ച്ച രാവിലെ 10.30 ന് വിവിധ കലാ കായിക മത്സരങ്ങളൊടെ ലിറ്റില്‍ ഫ്ലവര്‍ മൈതാനിയില്‍ നടത്തി.

ലോകം മുഴുവന്‍ പടര്‍ന്ന മഹാമാരിയും, തുടര്‍ച്ചയായ 3 വര്‍ഷത്തെ പ്രളയവും വലച്ച ഒരു നാടിന്റെ പ്രതീക്ഷയുടെ പ്രതീകമായ ഓണത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാന്‍ ഒത്തു ചേര്‍ന്നത്.

ഒരു പക്ഷെ 2020 ലെ ലോകമെമ്പാടുമുള്ള നിയന്ത്രിത ഓണാഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഓണം നമുക്ക് ഇതേദിവസം ഒരുക്കുവാന്‍സാധിച്ചു എന്നത് വലിയ ഒരു അനുഗ്രഹമാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊറോണ ഭീകര താണ്ഡവമാടിയതു ഈ രാജ്യത്താണ്. കഴിഞ്ഞ മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളില്‍ ഈ രാജ്യത്തെ പ്രധാന നഗരങ്ങള്‍ നിശ്ചലമായിരുന്നു. മിലാന്‍, റോം, ഫ്ലോറെന്‍സ്, ടൂറിന്‍, നേപ്പിള്‍സ്, വെനീസ് തുടങ്ങിയ വന്‍ നഗരങ്ങളിലെല്ലാം ആളൊഴിഞ്ഞു കിടന്നു. ഇറ്റലിയിലെ 6 കോടി ജനങ്ങള്‍ ഭീതിയോടെ അടച്ചിട്ട വീടുകളില്‍ കഴിഞ്ഞു. കായിക മത്സരങ്ങള്‍ക്കെല്ലാം നിരോധനമേര്‍പ്പെടുത്തി. പ്രശസ്തമായ സീരി എ ഫുട്ബോള്‍ ലീഗ് അടക്കം എല്ലാ കായികമത്സരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.

എന്നാല്‍ അവിടെ നിന്നും 6 മാസങ്ങള്‍ക്ക് ശേഷം ഇതേ ദിവസംനമ്മള്‍ ഓണം ആഘോഷിക്കാന്‍ ഒത്തു ചേരുമ്പോള്‍ ഈ രാജ്യം, അച്ചടക്കത്തിന്റെ, കരുതലിന്റെ, സേവനത്തിന്റെ, പ്രത്യാശയുടെ, വലിയൊരു സന്ദേശം നമുക്ക് തരുന്നുണ്ട്. അതിനെ നമ്മുടെ ഓണ ചിന്തകളുമായി ഒന്ന് താരതമ്യ പെടുത്തിയാല്‍ എങ്ങനെയാവും ഉണ്ടാവുക? കഴിഞ്ഞു പോയ ദിവസങ്ങളുടെ ഓര്‍മകളിലേക്ക് ഊളിയിടുമ്പോള്‍ ഇവിടെ നമുക്ക് ഓരോരുത്തര്‍ക്കും പ്രതികൂലമായ അനുഭവങ്ങളില്‍ നിന്നുമുണ്ടായ കണ്ണീരിന്റെ ഉപ്പുരസമുണ്ട്, പ്രാണ ഭീതിയില്‍ കഴിഞ്ഞ ആശങ്കയുടെ നാളുകളുടെ ചിന്ത ഭാരമുണ്ട്, നഷ്ടബോധത്തിന്റെ നെടുവീര്‍പ്പുകള്‍ ഉണ്ട്. എന്നാല്‍ അച്ചടക്കത്തൊടെ, പരസ്പര സഹകരണത്തോടെ, കരുതലോടെ, കാരുണ്യത്തോടെ കോവിഡിനെ നേരിട്ട, അതി ജീവിച്ച ഒരു ജനതയുടെ ഭാഗമാണ് നമ്മള്‍. ഈ മഹാമാരി മൂലം കഷ്ട്ടപ്പെടുന്ന നമ്മുടെ ജന്മനാടിനു ഒരു പ്രതീക്ഷയുടെ പച്ചപ്പ് നല്കാന്‍ ഈ കൂട്ടായ്മ കൊണ്ട് നമ്മുക്ക് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

ചവിട്ട് ഏറ്റവനും,പാര്‍ശ്വവത്കരിക്കപ്പെട്ടവനും, ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഒരു ദിവസമുണ്ടാവും എന്ന പ്രതീക്ഷയാണ് ഓണം.

സെംപിയാണെ സ്ററാര്‍സ് റോമാ പ്രസിഡന്റ് മജു കവുന്നുംപാറയലിന്റെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 12.30 ന് പൊതുസമ്മേളനം ആരംഭിച്ചു. പ്രകാശ് ജോസഫ് ( LF സ്കൂള്‍ ചെയര്‍മാന്‍ ) സ്വാഗതം ചെയ്തു. മുഖ്യാഥിതി & ഉദ്ഘാടകന്‍ ശ്യാം ചന്ദ് IFS (Embassy of India ROME)നിലവിളക്ക് കൊളുത്തി വിവിധ സംഘടന പ്രതിനിഥികള്‍ ആശംസകള്‍ അര്‍പ്പിച്ചു . ഗതകാല സ്മരണകള്‍ വിളിചോതുന്ന കേരള തനിമയില്‍ സെംപിയൊണേയിലേ മലയാളി മങ്കമാര്‍ അവതരിപ്പിച്ച തിരുവാതിര ശ്രദേയമായി. തനിനാടന്‍ തനിമയില്‍ ഓണ സദ്യയും തുടര്‍ന്ന് വിവിധ കലാമത്സരങ്ങള്‍ അരങ്ങേറി. 14.30 ന് വടം വലി മത്സരം
വടംവലി മത്സരം LIVE & മത്സര നിയന്ത്രണം INTERNATIONAL TUG OF WAR ASSOCIATION നിയന്ത്രിച്ചു. യൂറോപില 8 ടീമുകള്‍
വടം വലി മത്സരത്തില്‍ പങ്കെടുത്തു.
ഒന്നാം സ്ഥാനം ഞഗആ ബീ ടീമും രണ്ടാം സ്ഥാനം SEVENS Roma യും കരസ്ഥമാക്കി.

എല്ലാ മത്സരങ്ങളുടെയും സമ്മാനധാനം നിര്‍വഹിച്ചു.നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ആനുകാലിക സംഭവങ്ങളെ കൊര്‍ത്തിണക്കി തിയേത്രോ ഇന്ത്യാനോ അവതരിപ്പിച്ച സാമൂഹ്യനാടകം വളരെ ശ്രദ്ധേയമായി
- dated 26 Sep 2020


Comments:
Keywords: Europe - Otta Nottathil - onam_tug_of_war_sempiane Europe - Otta Nottathil - onam_tug_of_war_sempiane,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us