Today: 23 Sep 2020 GMT   Tell Your Friend
Advertisements
തലയെണ്ണല്‍ ; പുകയുന്നു വിവാദം ; ഒരവലോകനം


കിട്ടിയ വടികൊണ്ട് എറിയുക. ഏറു കൊണ്ട വടികൊണ്ടു തിരിച്ചെറിയുക. കാലം കുറച്ചായി ഈ ഏര്‍പ്പാടു തുടങ്ങിയിട്ട്, ഇടതും വലതും മുന്നണികള്‍. ലോട്ടറി, മതത്തിന്റെ രാഷ്ട്രീയ പ്രവേശം, കൈവെട്ട്.. വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഓര്‍ക്കാപ്പുറത്ത് ഒരു ഹൈക്കോടതി ഉത്തരവ്. എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികളുടെ തലയെണ്ണെല്‍ പൊലീസിനെ ഏല്‍പ്പിക്കണമെന്ന്. ഏതായാലും തലവെട്ടാനല്ലാത്തതു കൊണ്ട് വിദ്യാഭ്യാസമന്ത്രിക്കു കാര്യം ഏറ്റെടുക്കുന്നതില്‍ വലിയ വൈമനസ്യം തോന്നിയില്ല. നാഴിക നാല്‍പ്പത്തെട്ടു തികയ്ക്കും മുന്‍പ് രംഗത്തെത്തി ഭരണ/പ്രതിപക്ഷ അധ്യാപക സംഘടനകള്‍. കാര്യം ഹൈക്കോടതിയൊക്കെയായിരിക്കും. കഞ്ഞിയില്‍ പാറ്റയിട്ടാല്‍ നോക്കി നില്‍ക്കാനാകുമോ?? കുറ്റം പറയരുതല്ലോ, വിദ്യാര്‍ഥി സംഘടനക്കാരും കൂട്ടിനു കൊടിപിടിക്കാനെത്തി. എയ്ഡഡ് സ്കൂള്‍ മാനെജ്മെന്റ് അസോസിയേഷനും വിധിയെ വിമര്‍ശിച്ചു.

അധ്യാപക തസ്തികകള്‍ നിലനിര്‍ത്താന്‍ എയ്ഡഡ് സ്കൂളുകള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കൃത്രിമം കാട്ടുന്നതായി നേരത്തേ ആരോപണങ്ങളുണ്ടായിരുന്നു. ഇതിനു സര്‍ക്കാരിന്റയും വിദ്യാഭ്യാസ വകുപ്പിന്റെയും മൗനാനുവാദവും ഉണ്ടായിരുന്നെന്ന ആരോപണവും ശക്തം. ഇതിനെ സാധൂകരിക്കുന്നതാണു ഹൈക്കോടതി വിധി. സ്കൂളുകളിലെ വിദ്യാര്‍ഥി പ്രവേശനത്തെക്കുറിച്ചു അന്വേഷണം നടത്താന്‍ കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. സ്കൂളുകളില്‍ കണക്കെടുപ്പിനെ തുടര്‍ന്ന് ഒഴിവാക്കിയ അധ്യാപകരെ സ്ററാഫ് ഫിക്സേഷന്‍ സമയത്തു പരിഗണിക്കണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ തളിക്കുളം എസ്എന്‍വിയുപി സ്കൂള്‍ പിടിഎ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണു ഹൈക്കോടതി ഉത്തരവ്. ജസ്ററിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്ററിസ് കെ. സുരേന്ദ്രമോഹന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പരക്കെ വിമര്‍ശനവിധേയമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂളുകളില്‍ പഠിക്കാത്ത കുട്ടികളുടെ പേര് രജിസ്റററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നു കണ്ടെത്താനാണു കോടതി പൊലീസിനോടു ആവശ്യപ്പെട്ടത്. ഈ അധ്യയനവര്‍ഷം തന്നെ അന്വേഷണം പൂര്‍ത്തിയാക്കാണമെന്നും കോടതി നിര്‍ദേശിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടാന്‍ പാടില്ലെന്നും ഹൈക്കോടതി നിഷ്കര്‍ഷിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഫൊട്ടൊ, വിരലയടാളം എന്നിവയും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കണം.

ഉത്തരവിന്റെ ഉള്ളടക്കത്തെ വിമര്‍ശിക്കുന്ന അധ്യാപക സംഘടനകളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊലീസിനെ ഉപയോഗിച്ചുകൊണ്ടുള്ള കൈകടത്തല്‍ അനാവശ്യവും അപ്രായോഗികവും അപ്രസക്തവുമാണെന്നാണ്. വിധിയെപ്പറ്റി സിപിഎം നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ നിലപാട് തലയെണ്ണല്‍ പൊലീസിനെ ഏല്പിക്കരുതെന്നാണ്. കോടതിയുടെ ഈ നീക്കം അധ്യാപക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെഎസ്ടിഎ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. കെഎസ്ടിഎയുടെ നിലപാട്. സംസ്ഥാനത്തു നിലവിലുള്ള നിയമപ്രകാരം സ്ററുഡന്‍റ്സ് സ്ട്രെങ്ത് പരിശോധിക്കാനുള്ള പൂര്‍ണാവകാശം വിദ്യാഭ്യാസവകുപ്പില്‍ നിക്ഷിപ്തമാണ്. അധ്യാപകരും മാനെജ്മെന്‍റുകളും കുട്ടികളുടെ അംഗസംഖ്യ സംബന്ധിച്ച് ഉന്നയിക്കുന്ന അവകാശവാദം അടിസ്ഥാന രഹിതമാണെന്ന തരത്തിലുള്ള വിമര്‍ശനം തള്ളിക്കളയുന്നെന്നും കെഎസ്ടിഎ.

സമാനമായ പ്രതികരണം തന്നെയാണു എയ്ഡഡ് സ്കൂള്‍ മാനെജ്മെന്റ് അസോസിയേഷന്റേതും. പൊലീസിനെ സ്കൂളില്‍ കയറാന്‍ അനുവദിക്കില്ലെന്നും കുട്ടികളുടെ കണക്കെടുപ്പിനു നിലവിലുള്ള സംവിധാനത്തില്‍ അപാകതയില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.എം. പരമേശ്വരന്‍. നിലവിലുള്ള സമ്പ്രദായം അതേപടി നിലനിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാധ്യമശ്രദ്ധ നേടുന്നതിനു വേണ്ടിയാണു കോടതികള്‍ ഇത്തരം വിധി പുറപ്പെടുവിക്കുന്നതെന്നു എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രതികരിച്ചത്. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനയായ കെഎസ്യുവിനും ഇതേ അഭിപ്രായ വ്യത്യാസമില്ല. കോടതി വിധി അരാജകത്വം സൃഷ്ടിക്കുമെന്നാണു കെഎസ്യു സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ ഇതേപ്പറ്റി പ്രതികരിച്ചത്. അപ്രായോഗികമായ ഇത്തരം വിധിയിലേക്കു കോടതിയെ നയിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേട്.

അതേസമയം വിവാദ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയുടെ നിലപാട് ഇപ്രകാരം:

കോടതി ഉത്തരവിന്റെ സ്പിരിറ്റ് സര്‍ക്കാര്‍ അംഗീകരിക്കുന്നു. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലും ബയോമെട്രിക് സംവിധാനത്തിലൂടെ കുട്ടികളുടെ എണ്ണമെടുക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനു കേന്ദ്രസഹായം തേടും. നടപ്പാക്കുന്നതിനു മുന്നോടിയായി ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യും. കുട്ടികളുടെ എണ്ണം കണക്കാക്കുന്നതുമായി ബന്ധപ്പെട്ടു നിരവധി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പരാതികള്‍ പ്രസക്തവുമാണ്. ഇക്കാര്യത്തില്‍ കോടതി കാണിച്ച അതേ താത്പര്യം തന്നെയാണു സര്‍ക്കാരിനെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അധ്യയന വര്‍ഷത്തിലെ ആറാം പ്രവൃത്തിദിനമാണു സംസ്ഥാനത്തു വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരേ സമയം സംസ്ഥാനത്തെ സ്കൂളുകളില്‍ പരിശോധന നടത്തിയാണു റിപ്പോര്‍ട്ട് തയാറാക്കാറ്. സബ് ജില്ലാതലത്തില്‍ ഇതു പരിശോധിച്ച ശേഷം ജില്ലാ വിദ്യാഭ്യാസ ഡയറക്റ്റര്‍ക്കു കൈമാറും. ഇതു ക്രോഡീകരിച്ചാവും പൊതുവിദ്യാഭ്യാസ വകുപ്പിനു കൈമാറുക. ഇതിനുശേഷം ഡിപിഐയുടെ നേതൃത്വത്തിലുള്ള സൂപ്പര്‍ ചെക് സെല്ലും പരിശോധന നടത്തും. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തുക.

2008-09 അധ്യയനവര്‍ഷം തളിക്കുളം സ്കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സൂപ്പര്‍ ചെക് സെല്‍ വിദ്യാര്‍ഥി ലിസ്ററില്‍ വ്യജ മേല്‍വിലാസക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നു കണ്ടെത്താന്‍ പരിശോധന നടത്തി. മുന്നറിയിപ്പില്ലാതെ രണ്ടുദിവസങ്ങളിലായായിരുന്നു പരിശോധന. രണ്ടു ദിവസങ്ങിലും ക്ളാസില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ഥികളെ പഠനം നടത്താത്തവരുടെ പട്ടികയിലാണു ഉള്‍പ്പെടുത്തിയത്. ഇതുപ്രകാരം സ്കൂള്‍ രജിസ്റററില്‍ പേരുള്ള 180 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നില്ലെന്നു കണ്ടെത്തി. ഇതിപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. എന്നാല്‍ 2009-10 അധ്യയനവര്‍ഷം സ്ററാഫ് ഫിക്സേഷന്‍ സമയത്തു വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ചിരുന്നില്ല. ഇതിനെതിരേ സ്കൂള്‍ മാനെജര്‍ നല്‍കിയ അപ്പീലും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിനിടയിലാണു ഒഴിവാക്കിയ കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയാവണം സ്ററാഫ് ഫിക്സേഷന്‍ എന്ന ആവശ്യവുമായി സ്കൂള്‍ പിടിഎ ഹൈക്കോടതിയിലെത്തിയത്. പിടിഎക്കു ഈ ആവശ്യം ഉന്നയിക്കാന്‍ അവകാശമില്ലെന്നു പറഞ്ഞു സിംഗിള്‍ ബെഞ്ച് കേസ് തള്ളി. ഇതിനെതിരായ അപ്പീലാണു ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയില്‍ വന്നത്. കഴിഞ്ഞതവണ അപ്പീല്‍ പരിഗണിച്ചപ്പോള്‍ പൊലീസിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ നേരത്തേ പ്രത്യേക സെല്‍ ഒഴിവാക്കിയവരില്‍ 72 വിദ്യാര്‍ഥികള്‍ സ്കൂളില്‍ പഠിക്കുന്നവരാണെന്നു കണ്ടെത്തി. അവശേഷിക്കുന്നവരുടെ വിലാസം കണ്ടെത്താന്‍ പൊലീസിനും കഴിഞ്ഞില്ല.

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്‍റെ സഹായത്തോടെയാണെന്നു പറഞ്ഞ കോടതി സ്കൂളില്‍ പഠിക്കാത്തവരുടെ പേര് രജിസ്റററില്‍ ഉള്‍പ്പെടുത്തുന്നതു സര്‍ക്കാര്‍ ഖജനാവിനു സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണു സംസ്ഥാനത്തെ മുഴുവന്‍ എയ്ഡഡ് സ്കൂളുകളെ കുറിച്ചും അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. ഈ അന്വേഷണ വിവരങ്ങള്‍ വിദ്യാഭ്യാസ സെക്രട്ടറിക്കു പൊലീസ് കൈമാറണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി കോടതിക്കു റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ഏതായാലും ഇതുസംബന്ധിച്ച വിവാദങ്ങള്‍ തീര്‍ച്ചയായും കോടതി മുറിയില്‍ മാത്രം ഒതുങ്ങാനിടയില്ല. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ പരസ്യവിമര്‍ശനങ്ങളും പ്രത്യക്ഷ സമരപരിപാടികളും രൂപപ്പെടും എന്നതുറപ്പ്.
തയ്യാറാക്കിയത് വി.വി. അരുണ്‍
- dated 18 Oct 2010


Comments:
Keywords: India - Samakaalikam - policeandpupilshcounting India - Samakaalikam - policeandpupilshcounting,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us