Today: 04 Jun 2023 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കൊറോണ രോഗികളുടെ എണ്ണം റെക്കോര്‍ഡായി
Photo #1 - Germany - Otta Nottathil - recod_patiant_germany
ബര്‍ലിന്‍:നടപ്പുവര്‍ഷംഏപ്രില്‍,മെയ് മാസം മുതല്‍ നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുമെന്ന് ജര്‍മ്മന്‍ ആരോഗ്യ മന്ത്രിപ്രഫ. ഡോ കാള്‍ ലൗട്ടര്‍ബാക്ക് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജര്‍മ്മനിയില്‍ കൊവിഡ് അണുബാധകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെയാണ് ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാക്ക് ഒരു പൊതു വാക്സിന്‍ മാന്‍ഡേറ്റിനായുള്ള ആഹ്വാനങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇത് പ്രാബല്യത്തില്‍ വരുത്തമെന്ന് അദ്ദേഹം പറഞ്ഞു.

ജര്‍മനിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതായി റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ട് അറിയിച്ചു. കണക്കു പ്രകാരം പുതിയ അണുബാധകരുടെ എണ്ണം 1,12,323. കണ്ടെത്തി.ഇന്‍സിഡെന്‍സ് റേറ്റ് 5584,4 ഉം, രേഖപ്പെടുത്തി. ആശുപത്രി സംഭവങ്ങള്‍ 3.34. മരണങ്ങള്‍ 239 ആയി.

എന്നാല്‍ ആരോഗ്യ വകുപ്പിന്റെ സര്‍വേ പറയുന്നതുപോലെ കൊറോണ മരണങ്ങളില്‍ 20 ശതമാനം വരെ കൊറോണ ബാധിച്ച് മരിച്ചിട്ടില്ല എന്നും വെളിപ്പെടുത്തുന്നു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളില്‍ കൊറോണ മരണങ്ങളായി കണക്കാക്കപ്പെടുന്ന മരിച്ച നിരവധിയാളുകള്‍ കൊറോണ ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് പറയുന്നത്.

ഒമിക്രോണ്‍ വേരിയന്റ് വ്യാപിക്കുന്നതിനാല്‍ ജര്‍മ്മനിയുടെ എല്ലാ അയല്‍രാജ്യങ്ങളും ഇപ്പോള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതായി കണക്കാക്കിയിരിയ്ക്കയാണ്. ജര്‍മ്മന്‍ സര്‍ക്കാര്‍ ഞായറാഴ്ച ഓസ്ട്രിയയെ ഉയര്‍ന്ന അപകടസാധ്യതയുള്ള യാത്രാ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തപ്പോള്‍ ജര്‍മ്മനിയുടെ ഒമ്പത് അയല്‍രാജ്യക്കാരും ഇപ്പോള്‍ ഹൈ റിസ്ക് പദവിയിലെത്തി.നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ലക്സംബര്‍ഗ്, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ളിക്, പോളണ്ട്, ഡെന്‍മാര്‍ക്ക് എന്നിവ നേരത്തെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതോ അടുത്തിടെ രോഗം ബാധിച്ചതോ ആയ അതിര്‍ത്തി കടക്കുന്ന ആരെങ്കിലും 10 ദിവസത്തേക്ക് ക്വാറനൈ്റനില്‍ പോകണം. പരിശോധനാ ഫലം നെഗറ്റീവായാല്‍ ഐസൊലേഷന്‍ കാലയളവ് കുറയ്ക്കുകയും ചെയ്യാം.ഒമിക്രോണ്‍ വേരിയന്റ് വ്യാപിക്കുന്നതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റെക്കോര്‍ഡ് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ 200 രാജ്യങ്ങളില്‍ ഏകദേശം 140 എണ്ണവും ജര്‍മ്മനിയുടെ പട്ടികയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളവയാണ്.
- dated 20 Jan 2022


Comments:
Keywords: Germany - Otta Nottathil - recod_patiant_germany Germany - Otta Nottathil - recod_patiant_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4620235afd
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
one_in_sechs_peoples_germany_not_filled_jobs
ജര്‍മനിയിലെ ഓരോ ആറാമത്തെ തൊഴിലിലും വിദഗ്ധ തൊഴിലാളികളുടെ കുറവ് ; തൊഴിലുണ്ടെങ്കിലും തൊഴിലാളിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
3620231ariha
ഏറ്റെടുത്ത രണ്ടുവയസുകാരിയെ തിരിച്ചേല്‍പ്പിക്കണം: ജര്‍മനിയോട് ഇന്ത്യ Recent or Hot News
തുടര്‍ന്നു വായിക്കുക
3620236citizenship
ജര്‍മന്‍ പൗരത്വം കൂടുതല്‍ പേര്‍ക്ക് ലഭിക്കാന്‍ വഴി തെളിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
3620232school
ജര്‍മനിയില്‍ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കും മുന്‍പ് ഭാഷാ പരീക്ഷ നടത്തണോ? Recent or Hot News
തുടര്‍ന്നു വായിക്കുക
2620232heating
ജര്‍മന്‍കാര്‍ വൈകാതെ ഹീറ്റിങ് സംവിധാനങ്ങള്‍ മാറ്റേണ്ടി വരും
തുടര്‍ന്നു വായിക്കുക
care_reimplementation_germany
കെയര്‍ പരിഷ്ക്കരണം ബുണ്ടെസ്ററാഗ് രാജ്യത്തെ കെയര്‍ പരിഷ്കരണം അംഗീകരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us