Today: 23 Sep 2020 GMT   Tell Your Friend
Advertisements
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ സാന്ന മാറിന്‍
Photo #1 - Europe - Otta Nottathil - sanna_marin_finnish_PM
ഹെല്‍സിങ്കി:ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ ഫിന്നിഷ് മന്ത്രി സാന്ന മാറിന്‍ തയ്യാറെടുക്കുന്നു. ഫിന്‍ലാന്‍ഡിലെ വനിതാ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്‍റെ നേതൃത്വം ഏറ്റെടുത്ത് 34ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ഈയാഴ്ച അധികാരമേല്‍ക്കും.

ഫിന്നിഷ് ഗതാഗത മന്ത്രിയായ സാന്ന മാറിന്‍ നിലവില്‍ പ്രധാനമന്ത്രി ആന്റി റിന്നെ രാജിവച്ച ഒഴിവിലാണ് സഖ്യകക്ഷികള്‍ സന്നായുടെ പേര് നിര്‍ദ്ദേശിച്ചത്.അഞ്ച് പാര്‍ട്ടികളുടെ കേന്ദ്ര ഇടതുപക്ഷ സഖ്യത്തിന്റെ പിന്തുണയാണ് സാന്നയ്ക്ക് ലഭിയ്ക്കുന്നത്.തപാല്‍ പണിമുടക്ക് കൈകാര്യം ചെയ്തതില്‍ ഉണ്ടായ പിഴവ് റിന്നയ്ക്ക് സഖ്യകക്ഷിളുടെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. നൂറുകണക്കിന് തപാല്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി വ്യാപകമായ പണിമുടക്കിന് കാരണമായതിനെ തുടര്‍ന്നാണ് റിന്നായുടെ രാജി.

യൂണിവേഴ്സിറ്റി പഠനത്തിനു ശേഷം രാഷ്ട്രീയത്തിലിറങ്ങിയ സാന്ന സോഷ്യല്‍ ഡെമോക്രാറ്റുകളുടെയിടയില്‍ ഉന്നത സ്ഥാനത്ത് എത്തിയത് അതിവേഗമാണ്. 27 ാം വയസ്സില്‍ ടാംപെറിലെ സിറ്റി അഡ്മിനിസ്ട്രേഷന്റെ തലവനായി. 2015 ല്‍ എംപിയുമായി.

നോര്‍ഡിക് രാജ്യമായ ഫിന്‍ലാന്റിലെ മഴവില്ല് കുടുംബത്തില്‍ ജനിച്ച സാന്ന മാറിന്‍ തന്റെ അമ്മയോടും അമ്മയുടെ പങ്കാളിയോടും ഒപ്പം വാടക അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നത്. രാഷ്ട്രീയത്തില്‍ അമ്മയുടെ പിന്തുണയാണ് ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിച്ചതെന്നു സന്നാ പറയുന്നു. 22 മാസം പ്രായമുള്ള ഒരു മകളുണ്ട് സാന്നയ്ക്ക്.

നോര്‍ഡിക് രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകുകയാണ് സാന്ന. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പാര്‍ട്ടിയായി സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഉയര്‍ന്നു, അതിനാല്‍ സഖ്യസര്‍ക്കാരില്‍ പ്രധാനമന്ത്രി പദം ഇവര്‍ക്കാണ്.സഖ്യസര്‍ക്കാരിലെ അഞ്ച് വനിതാ പാര്‍ട്ടി നേതാക്കളില്‍ നാലുപേര്‍ 35 വയസ്സിന് താഴെയുള്ളവരാണ്.

ഫിന്‍ലാന്‍ഡ് നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്താണ്. ഡിസംബര്‍ 12 ന് ബ്രസ്സല്‍സില്‍ നടക്കുന്ന പുതിയ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് എംപിമാര്‍ അംഗീകാരം നല്‍കും.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ അര്‍ഡെര്‍ന്‍ 39 ഉം ഉക്രേനിയന്‍ പ്രധാനമന്ത്രി ഒലെക്സി ഹോണ്‍ചരുക്ക് 35 ഉം ആണ് പ്രായം.
- dated 09 Dec 2019


Comments:
Keywords: Europe - Otta Nottathil - sanna_marin_finnish_PM Europe - Otta Nottathil - sanna_marin_finnish_PM,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ireland_nursing_board_shalbin_joseph_win
അയര്‍ലണ്ട് നഴ്സിംഗ് ബോര്‍ഡിലേയ്ക്ക് മലയാളി ഷാല്‍ബിന്‍ ജോസഫിന് ചരിത്ര വിജയം Recent or Hot News
തുടര്‍ന്നു വായിക്കുക
23920208turkey
യുഎന്നില്‍ കശ്മീര്‍ വിഷയവുമായി തുര്‍ക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
23920207covid
കോവിഡ് കൂടുതല്‍ വ്യാപിക്കുന്നു, മരണനിരക്ക് കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
23920202swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ വിദേശ പൗരന്‍മാര്‍ ജനസംഖ്യയുടെ 25% Recent or Hot News
തുടര്‍ന്നു വായിക്കുക
23920203eu
ഗാര്‍ഡിന് കോവിഡ്, യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22920203covid
മൂന്നു കോടിയും കടന്ന് കോവിഡ് രോഗികള്‍
തുടര്‍ന്നു വായിക്കുക
Ireland_nursing_board_election_shalbin_rajimol
അയര്‍ലന്‍ഡ് നഴ്സിംഗ് ബോര്‍ഡ് ഇലക്ഷന്‍: രാജിമോള്‍ മനോജ്, ഷാല്‍ബിന്‍ ജോസഫ് എന്നിവര്‍ രംഗത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us