Advertisements
|
കാന്‍സര്‍ രോഗികളെയും വിദ്യാര്‍ത്ഥികളെയും നെഞ്ചോട് ചേര്‍ത്ത് സില്‍വര്‍ ജൂബിലി നിറവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ആഗോളതലത്തില്‍ മലയാളികളെ കൂട്ടിയിണക്കുന്ന പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ രജത ജൂബിലി നിറവില്‍ കാന്‍സര്‍ രോഗികളെയും നിര്‍ധനരായ വിദ്യാര്‍ത്ഥികളെയും നെഞ്ചോട് ചേര്‍ക്കാന്‍ 50 ലക്ഷം രൂപയുടെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് കോഴിക്കോട് എം.വി.ആര് കാന്‍സര്‍ സെന്ററിനോട് അനുബന്ധിച്ച് രോഗികള്‍ക്ക് സൗജന്യ ഭക്ഷണത്തിനും താമസത്തിനുമായി സി.എച്ച് സെന്റര്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് 25 ലക്ഷം രൂപയും, നിര്‍ധനരായ നൂറ് വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പിനായി 25 ലക്ഷം രൂപയുടെ സഹായവുമാണ് നല്‍കുക.
കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിലെ അഞ്ച് മുറികളാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ നിര്‍മിച്ച് നല്‍കുന്നത്.കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ സ്ഥാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ തൃശൂര്‍ സ്വദേശിയായ ഫാ. ഡേവീസ് ചിറമേല്‍, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കും. കാല് ലക്ഷം രൂപ വീതം നൂറ് വിദ്യാര്‍ഥികള്‍ക്കായി നല്കുന്ന ആകെ 25 ലക്ഷം രൂപയുടെ പദ്ധതിയാണിത്. കോവിഡ് പ്രതിസന്ധിക്കാലത്ത് ഡബ്ള്യു.എം.സി കൂട്ടായ്മ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് അരക്കോടിയുടെ രണ്ട് മികച്ച ജീവകാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഗ്ളോബല്‍ ചെയര്മാന് ഡോ. പി.എം ഇബ്രാഹിം ഹാജി, ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി എന്നിവര്‍ ദുബായിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
സില്‍വര്‍ ജൂബിലി നിറവില്‍ ആഘോഷം
സില്‍വര്‍ ജൂബിലി നിറവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്ററ് റീജിയന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 18 ശനിയാഴ്ച നടത്തിയ വിര്‍ച്ച്വല്‍ ആഘോഷത്തില്‍ അമേരിക്ക, യുകെ, ജര്‍മനി, അയര്‍ലണ്ട്, ആഫ്രിക്ക, ഇന്‍ഡ്യ എന്നീ റീജിയണുകള്‍ പങ്കെടുത്തു.
മിഡില്‍ ഈസ്ററ് റീജിയന് പ്രസിഡന്റ് രാധാകൃഷ്ണന് അദ്ധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ സാം ഡേവിഡ് മാത്യു ആഘോഷ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.
ഡബ്ള്യുഎംസി മിഡില്‍ ഈസ്ററ് റീജിയന് ജനറല്‍ സെക്രട്ടറി ദീപു ജോണ്‍ സ്വാഗതം ആശംസിച്ചു. കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ.ഡേവീസ് ചിറമേല്‍, പാര്‍ലമെന്റ് അംഗവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ മുഖ്യതിഥികളായിരുന്നു. തങ്കച്ചന് വര്‍ഗീസ്(റിയാദ് പ്രൊവിന്‍സ്) പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. സുജിത് ഡബ്ള്യുഎംസിയില് നിന്നും മണ്മറഞ്ഞു പോയവര്‍ക്ക് ആദരാഞ്ജ്ജലികള്‍ അര്‍പ്പിച്ചു.
ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്മാന് ഡോ.പി.എ.ഇബ്രാഹിം ഹാജി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി, ഫാ.ഡേവീസ് ചിറമേല്‍ എന്നിവര്‍ പ്രസംഗിച്ചു.
റെജി തോമസ് (ഷാര്‍ജ) ഡബ്ള്യു.എം.സി. മിഡില്‍ ഈസ്ററ് റീജിയന്റെ സംക്ഷിപ്ത ചരിത്രം അവതരിപ്പിച്ചു. പുതുതായി തയ്യാറാക്കിയ ഡബ്ള്യുഎംസി ആപ്പ് ജോസ് ചാക്കോ (ഒമാന്‍) അനാവരണം ചെയ്തു. തുടര്‍ന്ന് ആപ്പിന്റെ ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിച്ചു.
കലാം ഈസ്ററ് മിഡില്‍, ചെയര്മാന് സന്ദേശം നല്കി.ഡബ്ള്യുഎംസി ഗ്ളോബല്‍ പ്രസിഡന്റ് ഗോപാലപിള്ള സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തന ചിത്രം വ്യക്തമാക്കി. ഡബ്ള്യുഎംസി ഗ്ളോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിന്) ജോണ്‍ മത്തായി,ഡബ്ള്യുഎംസി ഗ്ളോബല്‍ ട്രഷറര്‍ തോമസ് അറമ്പന്‍കുടി എന്നിവര്‍ പ്രസംഗിച്ചു.ഡബ്ള്യുഎംസി മോസ്ററ് സീനിയര്‍ മെമ്പര്‍ തോമസ് വര്‍ഗീസ് സംഘടനയുടെ പ്രാരംഭ ദശകളെ സംബന്ധിച്ച് വിവരിച്ചു. അരീന അരുണ്‍(ഒമാന്‍) വയലിനില്‍ സംഗീതം, നേഹ സുമോദ്, നിയ സുമോദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ജോളി തടത്തില്‍(ചെയര്മാന്,യൂറോപ്പ് റീജിയന്), സ്ഥാപകാംഗം തോമസ് കണ്ണങ്കേരില്‍ (ജര്‍മനി),ഡോ. വിജയലക്ഷ്മി (ഇന്ത്യ റീജിയന്), മുന്‍ ഗ്ളോബല്‍ പ്രസിഡന്റ് ജേക്കബ് മാത്യു(ജര്‍മനി), ഫിലിപ്പ് തോമസ് (അമേരിക്കന്‍ റീജിയന്), സന്തോഷ് (ട്രഷറര്‍, ഈസ്ററ് മിഡില്‍), ഡബ്ള്യു.എം.സി, വര്‍ഗ്ഗീസ് ജോര്‍ജ് (മിഡില്‍ ഈസ്ററ് മുന്‍പ്രസിഡന്റ്), ഡോ. ഫിലിപ്സ് മാത്യു ജോണ്‍( ഒമാന്‍), തോമസ് ജോണ്‍ (ചെയര്മാന്,ഒമാന്‍ പ്രൊവിന്‍സ്), ഇ.എ.ഹക്കിം. ഇ: ചെയര്മാന്, അബുദാബി പ്രൊവിന്‍സ്), തോമസ് കോരത്ത്(ചെയര്മാന്, ദുബായ് പ്രൊവിന്‍സ്),ബേബി തങ്കച്ചന് (പ്രസിഡന്റ്,റാക്ക് പ്രൊവിന്‍സ്), ഷെമിലി പി. ജോണ്‍ (രക്ഷാധികാരി, ബഹ്റൈന്‍ പ്രൊവിന്‍സ്), ഡോ. ജേക്കബ് തോമസ് (ന്യൂയോര്‍ക്ക് പ്രൊവിന്‍സ്), പി.എം. ജോസ് (ചെയര്മാന്, ഷാര്‍ജ പ്രൊവിന്‍സ്), ദീപക് മേനോന് (പ്രസിഡന്റ്, ബഹ്റൈന്‍ പ്രൊവിന്‍സ്), ശശി നായര്‍ (ഇന്ത്യ റീജിയന്),ജോണ്സണ് തലച്ചിറ (പ്രസിഡന്റ്, ഡാളസ് പ്രൊവിന്‍സ്), ജോളി എം. പടയാട്ടില്‍ (പ്രസിഡന്റ്, ജര്‍മന്‍ പ്രൊവിന്‍സ്), ഗ്രിഗറി മേടയില്‍ (പ്രസിഡന്റ്, യൂറോപ്പ് റീജിയന്), ജോസ് കുമ്പിളുവേലില്‍ (ചെയര്മാന്, ജര്‍മന്‍ പ്രൊവിന്‍സ്),മുന്‍ ഗ്ളോബല്‍ വൈസ് ചെയര്മാന് രാജു കുന്നക്കാട്ട്(അയര്‍ലണ്ട്) എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഏതാണ്ട് മൂന്നര മണിക്കൂറോളം നീണ്ടുനിന്ന കലാസാംസ്ക്കാരിക തനിമ നിറഞ്ഞു നിന്ന പരിപാടികള്‍ കണ്ണു ബക്കര്‍ മോഡറേറ്റ് ചെയ്തു.
1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂ ജെഴ്സ് ആസ്ഥാനമായി ആരംഭിച്ച കൂട്ടായ്മയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. നിലവില്‍ അമേരിക്കയ്ക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്ററ്, ഇന്ത്യ, ഫാര്ഈസ്ററ്, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ കൂട്ടായ്മകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. |
|
- dated 23 Jul 2020
|
|
Comments:
Keywords: Gulf - Otta Nottathil - wmc_silver_jubilee_celeb_middle_east_region Gulf - Otta Nottathil - wmc_silver_jubilee_celeb_middle_east_region,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|