ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കു തടയിടാന്‍ അമെരിക്ക കൊണ്ടു വന്ന ചട്ടുകമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന നിരീക്ഷണവും നിരവധി രാഷ്ട്രീയ നിരീക്ഷകര്‍ നടത്തിയിരുന്നു. ഉലയേണ്ട സാമ്രാജ്യങ്ങളെ തങ്ങള്‍ ഉലച്ചു എന്ന ആന്‍ഡേഴ്സണിന്‍റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത് ഈ രാഷ്ട്രീയ നിരീക്ഷണം ശരിയാണെന്നാണ്.
പൊതു, സ്വകാര്യ വിപണികളിലെ വേട്ടയാടല്‍ തട്ടിപ്പുകളില്‍ നിന്നും മറ്റു പ്രശ്നങ്ങളില്‍ നിന്നും എങ്ങനെ ഒരു ബിസിനസ് കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന് കാണിച്ച് താനും തന്‍റെ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗും ചെയ്യാനാഗ്രഹിച്ച കര്‍മങ്ങള്‍ പൂര്‍ത്തിയായതായും സമാന താല്‍പര്യമുള്ളവര്‍ക്ക് അവരുടെ സ്വന്തം അന്വേഷണങ്ങള്‍ക്ക് ഹിന്‍ഡന്‍ബര്‍ഗിന്‍റെ തന്ത്രങ്ങള്‍ ഉതകും വിധം തങ്ങളുടെ വിഭവങ്ങളും പരിശീലന സാമഗ്രികളും ഉടന്‍ പങ്കിടുന്നതിനുള്ള സന്നദ്ധതയും ആന്‍ഡേഴ്സണ്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലുമായി പങ്കു വച്ചു.

Comments: