Today: 28 Sep 2023 GMT   Tell Your Friend
Advertisements
എം.ജി. ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു
Photo #1 - India - Condolence - 6320216muthoot

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. 71 വയസായിരുന്നു.

മുത്തൂറ്റ് ഗ്രൂപ്പിനു കീഴില്‍ ധനകാര്യ സേവന വിഭാഗത്തിന് തുടക്കമിട്ട എം. ജോര്‍ജ് മുത്തൂറ്റിന്റെ മകനായി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ 1949~ലായിരുന്നു ജനനം.

വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ കേരള ഘടകം ചെയര്‍മാന്‍, ഓര്‍ത്തഡോക്സ് സഭ ട്രസ്ററി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ന്യൂഡല്‍ഹി സെയ്ന്റ് ജോര്‍ജ്സ് ഹൈസ്കൂള്‍ ഡയറക്ടര്‍ സാറാ ജോര്‍ജ് മുത്തൂറ്റ്.

മക്കള്‍: ജോര്‍ജ് എം. ജോര്‍ജ് (എക്സിക്യുട്ടീവ് ഡയറക്ടര്‍, മുത്തൂറ്റ് ഗ്രൂപ്പ്), പരേതനായ പോള്‍ മുത്തൂറ്റ് ജോര്‍ജ്, അലക്സാണ്ടര്‍ ജോര്‍ജ് (ഡയറക്ടര്‍, മുത്തൂറ്റ് ഗ്രൂപ്പ്). സംസ്കാരം പിന്നീട്.
- dated 05 Mar 2021


Comments:
Keywords: India - Condolence - 6320216muthoot India - Condolence - 6320216muthoot,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us