Today: 29 Feb 2020 GMT   Tell Your Friend
Advertisements
വിഷത്തിലും വളരുന്ന ബാക്ടീരിയ; ഭൂമിക്ക് വെളിയില്‍ ജീവന് പുതിയ സാധ്യത
ശാസ്ത്രലോകത്തിന് പരിചിതമായ രാസചേരുവകളല്ലാതെയും ജീവന്‍ നിലനില്‍ക്കാമെന്ന് നാസ ഗവേഷകരുടെ കണ്ടെത്തല്‍. ജീവതന്മാത്രകളിലെ അനിവാര്യ ഘടകങ്ങളിലൊന്നായി കരുതപ്പെടുന്ന ഫോസ്ഫറസിന് പകരം കൊടുംവിഷമായ ആഴ്സെനിക്കിലും ജീവന്‍ നിലനില്‍ക്കാമെന്നാണ് കണ്ടെത്തിയത്. ഭൂമിക്ക് വെളിയില്‍ ജീവന്‍ തേടുന്നവര്‍ക്ക് പുത്തന്‍ സാധ്യത തുറക്കുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ ലക്കം 'സയന്‍സ്' മാഗസിനിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ജീവന്റെ നിലനില്‍പ്പിന് അനിവാര്യമെന്ന് കരുതുന്ന ആറ് മൂലകങ്ങളുണ്ട്.കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവ. 'ഡി.എന്‍.എ., പ്രോട്ടീനുകള്‍, കൊഴുപ്പ് എന്നീ ജീവതന്മാത്രകളുടെ സൃഷ്ടിക്ക് ഈ മൂലകങ്ങള്‍ ആവശ്യമാണ്.നാസ ഗവേഷക ഫെലിസ വൂള്‍ഫ്സിമോന്‍ അറിയിക്കുന്നു. ഇതില്‍ ഫോസ്ഫറസിന് പകരം ആഴ്സെനിക് ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഒരിനം ബാക്ടീരിയയ്ക്ക് സാധിക്കുമെന്നാണ് ഫെലിസയും കൂട്ടരും കണ്ടെത്തലാണ്.

ബാക്ടീരിയയുടെ ഡി.എന്‍.എ ഉള്‍പ്പടെയുള്ള സുപ്രധാന ജീവതന്മാത്രകളില്‍ ഫോസ്ഫറസിന് പകരം ആര്‍സെനിക്ക് സ്ഥാനം പിടിക്കുന്നതായും ഗവേഷകര്‍ കണ്ടു. സാധാരണഗതിയില്‍ ജീവതന്മാത്രകളെ പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള ആര്‍സെനിക്ക്, ജീവന്റെ അടിസ്ഥാന മൂലകങ്ങളിലൊന്നായി മാറുന്ന വിചിത്ര കാഴ്ചയാണിത്. ജീവതന്മാത്രകളുടെ നിലനില്‍പ്പിന് ഫോസ്ഫറസ് കൂടിയേ തീരൂ എന്ന അംഗീകൃത വസ്തുത പുതിയ കണ്ടെത്തല്‍ വഴി ചോദ്യം ചെയ്യപ്പെടുകയാണ്. ആവര്‍ത്തന പട്ടികയില്‍ ഫോസ്ഫറിസിന് അടുത്ത സ്ഥാനമാണ് ആര്‍സെനികിന്റേത്.

നമുക്കറിയാത്ത രൂപത്തിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നാണ് പുതിയ പഠനം സൂചന നല്‍കുന്നത് അരിസോണ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഏരിയല്‍ അന്‍ബാര്‍ പറയുന്നു. അപരിചിതമായ അവയെ 'വിചിത്ര ജീവന്‍' എന്നാണ് പഠനത്തില്‍ പങ്കാളിയായ പോള്‍ ഡേവീസ് വിശേഷിപ്പിക്കുന്നത്. 'വിചിത്ര ജീവന്റെ' രൂപത്തിലാകാം അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുള്ളതെന്ന് ഗവേഷകര്‍ കരുതുന്നു.

കാലിഫോര്‍ണിയയില്‍ മോണോ തടാകത്തിലെ എക്കലില്‍ നിന്ന് ലഭിച്ച 'ഗാമാപ്രോട്ടിയോബാക്ടീരിയ'യുടെ ഒരു പ്രത്യേക വകഭേദത്തെയാണ് ഫെലിസയും സംഘവും പഠനവിധേയമാക്കിയത്. പരീക്ഷണശാലയില്‍ ഫോസ്ഫറസ് വളരെ കുറവും ആഴ്സെനിക് കൂടുതലുമുള്ള അന്തരീക്ഷത്തില്‍ ബാക്ടീരിയ വകഭേദത്തെ അവര്‍ വളര്‍ത്തി. ഫോസ്ഫറസ് തീരെക്കുറഞ്ഞ അന്തരീക്ഷത്തില്‍ ആഴ്സെനിക് 'പോഷക'മാക്കി ബാക്ടീരിയ വളര്‍ന്നു പെരുകി. അതിന്റെ സുപ്രധാന ജീവകോശങ്ങളില്‍ ഫോസ്ഫറസിന്റെ സ്ഥാനം ആഴ്സെനിക് ഏറ്റെടുത്തതായും മാസ്സ്പെക്രേ്ടാസ്കോപ്പി പോലുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഗവേഷകര്‍ മനസിലാക്കി.

ആഴ്സെനിക്ക് വിഘടിപ്പിച്ച് വിഷാംശം നീക്കാന്‍ സഹായിക്കുന്ന ചിലയിനം ബാക്ടീരിയകളെ ജനിതകപരിഷ്ക്കരണം വഴി ശാസ്ത്രലോകം മുമ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ളാദേശ് മുതലായ രാജ്യങ്ങളില്‍ കിണറുകളില്‍ നിന്ന് ആഴ്സെനിക് വിഷാംശം നീക്കംചെയ്യാന്‍ ആ സൂക്ഷ്മജീവികളെ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, ഫോസ്ഫറസിന് പകരം ആഴ്സനിക്കിനെ ആശ്രയിച്ച് ജീവിക്കുന്ന ബാക്ടീരിയ ശാസ്ത്രലോകത്തിന് പുതുമയാണ്. അന്യഗ്രഹ ജീവന്‍ തേടുന്നതില്‍ മാത്രമല്ല, ഭാവിയില്‍ പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്താനും ഇത്തരം കണ്ടെത്തലുകള്‍ സഹായിച്ചേക്കും.(കടപ്പാട്മാതൃഭൂമി)

- dated 03 Dec 2010


Comments:
Keywords: America - Samakaalikam - arsenic America - Samakaalikam - arsenic,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us