Today: 10 Apr 2021 GMT   Tell Your Friend
Advertisements
കോഴിത്തൂവല്‍ അവാര്‍ഡ് എവിടെയും സുലഭം !!
Photo #1 - America - Samakaalikam - k awards

കഴിവുള്ളവരെ ആദരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും എല്ലാക്കാലത്തും നല്ലതുതന്നെ, എന്നാല്‍ ഇന്നു നാം വാര്‍ത്താമാധ്യമങ്ങളിലൂടെ അറിയുന്ന അവാര്‍ഡുജേതാക്കള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവരാണോ? വളരെ വിരളമായേ അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം ലഭിച്ചുകാണുന്നുള്ളൂ. പലപ്പോഴും കിട്ടിയവര്‍ക്കുതന്നെ വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരിക്കുന്നതായും കാണുന്നു. ഇതിന്റെ ഒരു കാരണം അവാര്‍ഡുകളിലുള്ള അവിശ്വാസ്യതമൂലം കഴിവുള്ള പലരും അര്‍ത്ഥശൂന്യമായ മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്നതാണ്. ചിലര്‍ക്കൊക്കെ എത്ര അവാര്‍ഡുകള്‍ കിട്ടിയാലും മതിയാവുകയുമില്ല.

ഒരിക്കല്‍ മലയാളം വ്യാകരണത്തിന്റെ ഉപജ്ഞാതാവിന്റെ പേരില്‍ ഒരു ചെറുകഥാകൃത്തിന് അവാര്‍ഡ് കൊടുത്തതായി കണ്ടു. കഥ വായിച്ചാലോ, വ്യാകരണത്തെറ്റുകള്‍കൊണ്ട് ഭാഷയെ കൊലചെയ്യുന്ന രചനയും. ആ വാര്‍ത്ത വായിക്കുന്ന സാമാന്യബോധമുള്ളവര്‍ക്കറിയാം അത് ഒരു "തല്ലിക്കൂട്ട്' അവാര്‍ഡായിരുന്നു എന്ന്. പണ്ടൊക്കെ അവാര്‍ഡിന് അര്‍ഹമായ ഒരു സൃഷ്ടിക്ക് അല്ലെങ്കില്‍ ഒരു കലാപ്രകടനത്തിന് അതിന്റേതായ മേന്മ ഉണ്ടായിരുന്നു. ഇന്നതുണ്ടോ? കുടിയേറ്റ മലയാളികള്‍ പോലും നാട്ടില്‍ പോയി പണം മുടക്കി അവാര്‍ഡുകള്‍ തരപ്പെടുത്തുകയും അതിനെ പര്‍വ്വതീകരിച്ച് കാണിക്കുകയും ചെയ്യുമ്പോള്‍ സാമാന്യ ജനത്തിനു ലജ്ജ തോന്നാറുണ്ട്. അതിനായി നാട്ടില്‍ ചില മൊത്തക്കച്ചവടക്കാരുമുണ്ട്.

കുടിയേറ്റ മലയാളികള്‍ക്കിടയിലും ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം കഴിഞ്ഞ ചില വര്‍ഷങ്ങളായി അവാര്‍ഡുകള്‍ക്കായി സൃഷ്ടികള്‍ ക്ഷണിക്കുകയും ഒപ്പം വിധികര്‍ത്താക്കളുടെ ഫോട്ടോയും പൂര്‍ണ്ണ വിവരങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു അപൂര്‍വ്വ പ്രതിഭാസം. അവാര്‍ഡ് നിര്‍ണയം അതീവ രഹസ്യമായി ചെയ്യേണ്ടതല്ലേ? ലഭിക്കുന്ന കൃതികളില്‍ "തമ്മില്‍ ഭേദം തൊമ്മന്‍' എന്നു പറഞ്ഞ് ഏതെങ്കിലും ചിലതിനു കൊടുക്കുന്നതിനു പകരം, നല്ല രചനകള്‍ ലഭിക്കുന്നില്ലെങ്കില്‍ " ഈ പ്രാവശ്യം ഈ ഇനത്തില്‍ അവാര്‍ഡിനര്‍ഹമായ സൃഷ്ടികള്‍ ഇല്ലാത്തതിനാല്‍ ആ ഇനത്തില്‍ അവാര്‍ഡ് കൊടുക്കുന്നില്ല' എന്നു പ്രഖ്യാപിക്കാനുള്ള തന്റേടം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അവാര്‍ഡുദാഹികളുടെ എണ്ണവും, പത്രത്തില്‍ ഫോട്ടോ വരുമെന്നുള്ളതിനാല്‍ "വിധിനിര്‍ണ്ണായക'രുടെ മത്സരവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഇത് അപകടകരവുമായിരിക്കും.

നിലവിലുള്ള രീതി തുടരുന്നപക്ഷം ഇനിയും ധാരാളം കോഴിത്തൂവല്‍ അവാര്‍ഡുകളും, കറുപ്പുല്ല് അവാര്‍ഡും, മാം അവാര്‍ഡും, ബാപ് അവാര്‍ഡും, ബേഠാ അവാര്‍ഡും, ബേഠി അവാര്‍ഡുമൊക്കെ ധാരാളമുണ്ടാകും. ആയതിനാല്‍ അവാര്‍ഡുദായകരേ നിങ്ങളുടെ കരങ്ങള്‍ കുറ്റമറ്റവയ ആയിരിക്കട്ടെ.!

- dated 01 Feb 2010


Comments:
Keywords: America - Samakaalikam - k awards America - Samakaalikam - k awards,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us