Advertisements
|
ആഗോള പ്രവാസി സംഗമം വേറിട്ട വേദിയായി ; സാക്ഷിയായി നേതാക്കളും
ടോമിച്ചന് കൊഴുവനാല്‍
കോട്ടയം:പ്രവാസി കേരളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച ആഗോള സമ്മേളനം വെറുമൊരു കൂടിക്കാഴ്ചയ്ക്കുപരി നാടിന്റെ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചാ വേദിയായി. പാര്‍ട്ടി നേതൃനിരയുടെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനം കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമായി. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളില്‍ സജീവമായി നിന്നിരുന്ന അവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ചു ചേര്‍ന്നപ്പോള്‍ അത് ഓര്മ പുതുക്കലുകളുടെ സംഗമ വേദികൂടിയായി മാറി. കോട്ടയം ഫെയര്മൗണ്ടണ്ഢ് ഓഡിറ്റോറിയത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് എം സംഘടിപ്പിച്ച ആഗോള സമ്മേളനം രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ വേറിട്ട അധ്യായം എഴുതിച്ചേര്‍ത്താണ് പിരിഞ്ഞത്.
വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളില്‍ സജീവമായി നിന്നതിനു ശേഷം ജോലി സൗകര്യാര്‍ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ പ്രവാസികളായ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോട്ടയത്ത് ഒത്തുചേര്‍ന്നത്. കേരളാ കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതൃനിരയെയും സാക്ഷിയാക്കിയായിരുന്നു സംഗമത്തിന് തിരിതെളിഞ്ഞത്.
പ്രവാസി കേരളാ കോണ്‍ഗ്രസ് എം യുകെ ചാപ്റ്റര്‍ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു.
പ്രവാസികള്‍ നാടിന്റെ വികസനത്തിന്റെ ഭാഗഭാക്കാവുകയാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.എം.മാണി ചൂണ്ഢണ്ടിക്കാട്ടി. വിദേശങ്ങളില്‍ പോയി പണം സമ്പാദിക്കുന്നതിനു പുറമേ നാടിന്റെ വികസ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും പ്രവാസികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഓസ്ട്രേലിയന്‍ ചാപ്റ്റര്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍ സ്വാഗതം ആശംസിച്ചു. ന്യൂസിലന്‍ഡ് റീജിയണ്‍ പ്രസിഡന്റ് ബിജോമോന്‍ ചേന്നാത്ത് മാസ്ററര് ഓഫ് സെറിമണീസ് ആയിരുന്നു.
ജോസ് കെ. മാണി എംപി, എംഎല്‍എമാരായ സി.എഫ്. തോമസ്, പ്രൊഫ. എന്‍ ജയരാജ്, ടി.യു. കുരുവിള, റോഷി അഗസ്ററിന്, തോമസ് ഉണ്ണിയാടന്, മോന്‍സ് ജോസഫ്, തോമസ് ചാഴികാടന് എക്സ് എംഎല്‍എ, ജോയി എബ്രഹാം, അഡ്വ. ടി.പി. വിക്ടര്‍, ജോബ് മൈക്കിള്‍, പ്രിന്‍സ് ലൂക്കോസ്, ജയിംസ് തെക്കനാടന്, ജോജി കുറത്തിയാട്ട്, വൈസ് പ്രസിഡന്റ് സ്ററീഫന്‍ കിഴക്കേക്കൂറ്റ്, സജിമോന്‍ മഞ്ഞക്കടമ്പില്‍, ഷാജി പാമ്പൂരി, ജോസ് പുത്തന്‍കാല തുടങ്ങിയവര്‍ പ്രസംഗിച്ചു. യുഎഇ ചാപ്ടര്‍ സെക്രട്ടറി ഡയസ് ഇടിക്കുള കൃതജ്ഞത രേഖപ്പെടുത്തി.
ഷിക്കാഗോ യൂണിറ്റ് പ്രസിഡന്റ് ജയ്ബു കുളങ്ങര, അയര്‍ലന്‍ഡ് ചാപ്റ്റര്‍ പ്രസിഡന്റ് രാജു കുന്നക്കാട്, ഗള്‍ഫ് റീജിയണ്‍ പ്രസിഡന്റ് എബ്രഹാം പി. സണ്ണി എന്നിവരുടെ സന്ദേശങ്ങള്‍ യോഗത്തില്‍ വായിച്ചു. വിനോദ് മാണി, എം.സി.ജോര്‍ജ്, റോബിന് നോര്‍വിച്ച്, ഷിബു കീത്ലി, ഷിബു മാത്യു (യുകെ), ജോസ് കാന്‍ബറ, സിബി സിഡ്നി, രാജന് സിഡ്നി, ജിസ് ബേബി, ബിജു കെ.എല്‍. (ഇറ്റലി) എബിന് ജോസ് (ന്യൂസിലന്‍ഡ്) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വാല്‍ക്കഷണം:
പ്രവാസി കേരളാ കോണ്‍ഗ്രസ് എം യുകെ ചാപ്റ്റര്‍ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു.
മുകളിലത്തെ വാചകത്തില്‍ പരാമര്‍ശിച്ചിരിയ്ക്കുന്ന അദ്ധ്യക്ഷനെ, അദ്ധ്യക്ഷനെന്ന നിലയില്‍ ഇതില്‍ കൊടുത്തിരിയ്ക്കുന്ന ഒരു ഫോട്ടോയിലും കാണാന്‍ കഴിയുന്നില്ല.. സാധാരണ യോഗത്തിന്റെ അദ്ധ്യക്ഷന്‍ എന്നു പറയുന്ന വ്യക്തി യോഗവേദിയുടെ മദ്ധ്യത്തിലാണ് ഇരിപ്പുറപ്പിയ്ക്കുക. ഇവിടെ അദ്ധ്യക്ഷന്റെ ഇരിപ്പടം എവിടാണ് ആവോ ?
കേരള കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ വേദിയില്‍ ഇരിയ്ക്കുന്നതല്ലാതെ ബഹു. യോഗാദ്ധ്യക്ഷന്‍ വേദിയുടെ അരികുപറ്റി എങ്ങനെയെങ്കിലും ഫോട്ടോയില്‍ കയറിപ്പറ്റണം എന്ന ആശങ്കയോടെ നില്‍ക്കുന്നതാണ് ഫോട്ടോ വെളിപ്പെടുത്തുന്നത്. ഇനിയും സാക്ഷാല്‍ യോഗത്തിന്റെ അദ്ധ്യക്ഷനെ ഫോട്ടോ എടുത്തവര്‍ വിട്ടുപോയതാണെങ്കില്‍ അദ്ധ്യക്ഷനെക്കൊണ്ട് ഏഴുതിരി വിളക്കില്‍ ഒറ്റയ്ക്ക് ഒരു തിരി കത്തിപ്പിയ്ക്കേണ്ടതായിരുന്നു. ഇവിടെ അതും ഉണ്ടായില്ല. യോഗത്തില്‍ സ്വാഗതം ആശംസിച്ച റജി പാറയ്ക്കനില് നിന്ന് തിരി പിടിച്ചുവാങ്ങി കത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്ന പാവം യോഗാദ്ധ്യക്ഷനെയാണ് ഫോട്ടോ സാക്ഷ്യപ്പെടുത്തുന്നത്.
|
|
- dated 04 Sep 2011
|
|
Comments:
Keywords: U.K. - Samakaalikam - pravasikeralameetktm U.K. - Samakaalikam - pravasikeralameetktm,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|