സ്ത്രീകളുടെ സമ്പത്തില്‍ വര്‍ധന; ഒന്നാം സ്ഥാനത്ത് ഫ്രഞ്ചുകാരി, പട്ടികയില്‍ ഇന്ത്യക്കാരിയും

News Photo 1 - Europe - Finance - wealthiest_women_forbes_listNews Photo 2 - Europe - Finance - wealthiest_women_forbes_list
ലണ്ടന്‍: ലോകത്തെ അതിസമ്പന്നരായ 10 വനിതകളുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വനിതകളുടെ സമ്പത്തിന്റെ കാര്യത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇതിനൊപ്പം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഫോബ്സ് ചൂണ്ടിക്കാട്ടുന്നു.

പട്ടികയനുസരിച്ച് 2,781 ശതകോടീശ്വരന്‍മാരാണ് ലോകത്തുള്ളത്. ഇതില്‍ 13.3 ശതമാനം സത്രീകളാണ്. 2023ല്‍ സ്ത്രീ പ്രാതിനിധ്യം 12.8 ആയിരുന്നു. തുടര്‍ച്ചയായി നാലുവര്‍ഷവും സ്ത്രീകളുടെ കൂട്ടത്തില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ഫ്രഞ്ച് വ്യവസായിയും എഴുത്തുകാരിയുമായ ഫ്രാന്‍സ്വ ബെറ്റണ്‍കോര്‍ട്ട് മെയേഴ്സ് ആണ്.

98.2 ബില്യണ്‍ യു.എസ് ഡോളറാണ് മെയേഴ്സിന്റെ ആസ്തി. ലോ റിയലിന്റെ സ്ഥാപകനായ യൂജിന്‍ ഷൂല്ലറുടെ പേരക്കുട്ടിയാണിവര്‍. അമ്മ 2017ല്‍ മരിച്ചതോടെയാണ് കുടുംബ കമ്പനിയുടെ നിക്ഷേപവും ഓഹരികളും ചേര്‍ന്ന് മെയേഴ്സിന്റെ സമ്പത്ത് വര്‍ധിപ്പിച്ചത്. ലോകസമ്പന്നരുടെ പട്ടികയില്‍ പതിനാറാം സ്ഥാനവും അവര്‍ക്കുണ്ട്.

ഇന്ത്യക്കാരിയായ സാവിത്രി ജിന്‍ഡാലും പട്ടികയില്‍ ഇടം നേടി. 38 ബില്യണ്‍ ഡോളറിന്റെ സമ്പത്തുമായി സ്ത്രീകളില്‍ അഞ്ചാം സ്ഥാനത്താണ് സാവിത്രി. ഒ.പി. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ എമെരിറ്റയാണ്. ഭര്‍ത്താവ് ഒ.പി.ജിന്‍ഡാല്‍ അപകടത്തില്‍ മരിച്ച ശേഷമാണ് ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ സാവിത്രിയിലേക്കും മക്കളിലേക്കും എത്തിയത്.

ഫോബ്സിന്റെ വനിതാ സമ്പന്ന പട്ടിക ഇങ്ങനെ:

ഫ്രാങ്കോയ്സ് ബെറ്റണ്‍കോര്‍ട്ട് മെയേഴ്സ്
ആലീസ് വാള്‍ട്ടന്‍
ജൂലിയ കൊച്ച്
ജാക്വിലിന്‍ മാര്‍സ്
സാവിത്രി ജിന്‍ഡാല്‍
റാഫേല അപ്പോന്റെ ഡയമെന്റ
മക്കെന്‍സി സ്കോട്ട്
ഗിന റിന്‍ഹാര്‍ട്ട്
അബിഗെയ്ല്‍ ജോണ്‍സണ്‍
മിറിയം അദേല്‍സല്‍ ആന്‍ഡ് ഫാമിലി
- dated 28 May 2024

Comments:

Keywords: Europe - Finance - wealthiest_women_forbes_list Europe - Finance - wealthiest_women_forbes_list,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.