Today: 13 Oct 2024 GMT   Tell Your Friend
Advertisements
ഇയു മൈഗ്രേഷന്‍ ഒഴിവാക്കുമെന്ന് നെതര്‍ലാന്‍ഡ്സ്
Photo #1 - Europe - Otta Nottathil - Dutch_government_exemption_immigration_eu
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്റെ പൊതു കുടിയേറ്റ, അഭയ നയത്തില്‍ നിന്ന് ഇളവ് അഭ്യര്‍ത്ഥിക്കാന്‍ പദ്ധതിയിട്ടതായി നെതര്‍ലന്‍ഡ്സ് അറിയിച്ചു. വലതുപക്ഷ കൂട്ടുകെട്ട് ഗവണ്‍മെന്റ് രാജ്യത്തെ "എക്കാലത്തെയും ഏറ്റവും കര്‍ശനമായ അഭയ വ്യവസ്ഥയുടെ" പദ്ധതികള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത്തരമൊരു നീക്കം.

അതേസമയം യൂറോപ്യന്‍ യൂണിയന്റെ പൊതു അഭയ നയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നെതര്‍ലാന്‍ഡ്സ് ആഗ്രഹിക്കുന്നതായിട്ടാണ് ഡച്ച് മൈഗ്രേഷന്‍ മന്ത്രി മര്‍ജോലിന്‍ ഫേബര്‍ പറഞ്ഞത്. അഭയം, കുടിയേറ്റം എന്നിവ സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ വ്യാപകമായ നിയമങ്ങളില്‍ നിന്ന് പിന്മാറാനുള്ള പദ്ധതികള്‍ നെതര്‍ലന്‍ഡ്സിലെ വലതുപക്ഷ സഖ്യ സര്‍ക്കാര്‍ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.

ഡച്ച് സര്‍ക്കാര്‍ കര്‍ശനമായ ഇമിഗ്രേഷന്‍ നയം അവതരിപ്പിച്ചതിന് പിന്നാലെയാണിത്. ഗീര്‍ട്ട് വൈല്‍ഡേഴ്സിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി (പിവിവി) അംഗമാണ് ഫാബര്‍.

യൂറോപ്യന്‍ യൂണിയന്റെ പൊതു അഭയ നയത്തിന് പുറത്ത് തുടരാനുള്ള കരാറില്‍ ചര്‍ച്ച നടത്താന്‍ ഡെന്മാര്‍ക്ക് കഴിഞ്ഞു. ഇയു പാര്‍ലമെന്റ് ഏപ്രിലില്‍ ബ്ളോക്കിന്റെ പുതിയ മൈഗ്രേഷന്‍ ഉടമ്പടി അംഗീകരിച്ചു.അതേസമയം നെതര്‍ലാന്‍ഡ്സിന് ഒഴിവാക്കല്‍ നല്‍കണമെങ്കില്‍, 27 അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്റെ മൈഗ്രേഷന്‍ ഉടമ്പടിയുടെ ഒരു പരിഷ്കരണത്തിന് സമ്മതിക്കേണ്ടതുണ്ട്.
- dated 19 Sep 2024


Comments:
Keywords: Europe - Otta Nottathil - Dutch_government_exemption_immigration_eu Europe - Otta Nottathil - Dutch_government_exemption_immigration_eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Zelensky_visited_pope_francis
സെലന്‍സ്കി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
nobel_peace_prize_2024
സമാധാന നൊബേല്‍ ജപ്പാന്‍ സംഘടനയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
laden_son_france_ban
ബിന്‍ ലാദന്റെ മകനെ ഫ്രാന്‍സില്‍നിന്ന് പുറത്താക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
literature_nobel_2024
സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന് Recent or Hot News
തുടര്‍ന്നു വായിക്കുക
chemistry_nobel_2024
രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
italy_10000_more_visa_care
കെയര്‍ ജീവനക്കാര്‍ക്ക് ഇറ്റലി 10,000 വിസ കൂടി നല്‍കും
തുടര്‍ന്നു വായിക്കുക
schengen_visaZ_difficulty_ranking
മാള്‍ട്ടയില്‍ നിന്ന് വിസ കിട്ടാന്‍ എളുപ്പമെന്ന മലയാളികളുടെ ധാരണ തെറ്റ്
ഷെങ്കന്‍ വിസ കിട്ടാന്‍ ബുദ്ധിമുട്ടേറിയ അഞ്ച് രാജ്യങ്ങള്‍ ഏതൊക്കെയെന്നു നോക്കാം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us