Today: 16 Sep 2024 GMT   Tell Your Friend
Advertisements
ഓള്‍ യൂറോപ്പ് വടംവലി മത്സരം അയര്‍ലണ്ടിലെ ദ്രോഗെഡയില്‍ ഒക്ടോബര്‍ 5 ന് ; ഒന്നാം സമ്മാനം 2024 യൂറോ
Photo #1 - Europe - Otta Nottathil - all_europe_tug_of_war_drogheda_malayalees
ഡബ്ളിന്‍: അയര്‍ലണ്ടിലെ ചരിത്ര പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന പൗരാണിക പട്ടണമായ ദ്രോഗെഡയില്‍ ഇന്ത്യന്‍ അസോസിയേഷനും (DMA) റോയല്‍ ക്ളബ്ബ് ദ്രോഗെഡയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓള്‍ യൂറോപ്പ് വടംവലി മത്സരം ഒക്ടോബര്‍ 5 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ നടക്കും. നിരവധി ചരിത്ര യുദ്ധപോരാട്ടങ്ങള്‍ക്ക് സാക്ഷിയായ ബോയ്ണ്‍ നദി ഈ പോരാട്ടത്തിനും സാക്ഷിയാവും.

അയര്‍ലന്‍ഡില്‍ ആദ്യമായി നടത്തുന്ന ഓള്‍ യൂറോപ്പ് വടംവലി മത്സരത്തിനോട് അനുബന്ധമായി ഇന്ത്യന്‍ ഫുഡ് ഫെസ്ററും, കുട്ടികളുടെ എന്റര്‍ടൈമെന്റ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും.

Viswas Foods മുഖ്യസ്പോണ്‍സറായും Bluechip, Breffni Solutions എന്നിവര്‍ പവര്‍ സ്പോണ്‍സര്‍മാരായും നടത്തുന്ന വടംവലി മത്സരത്തില്‍ Finance Choice, Delicia Catering,AR Sparks Boutique എന്നീ കമ്പനികള്‍ സഹസ്പോണ്‍സര്‍മാരായി കൈകോര്‍ക്കും.

മല്‍സരത്തില്‍ ഒന്നാം സമ്മാനം ~ 2024 യൂറോയും സ്വര്‍ണ്ണകപ്പും (എവറോളിംഗ് ട്രോഫി), രണ്ടാം സമ്മാനം ~ 1001 യൂറോയും വെള്ളികപ്പും (എവറോളിംഗ് ട്രോഫി ), മൂന്നാം സമ്മാനം~ 501 യൂറോയും വെങ്കലകപ്പും (എവറോളിംഗ് ട്രോഫി) ആണ് നല്‍കുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി വരുന്ന ഏഴ് പേര്‍ ഉള്‍പ്പെടുന്ന (595 കിലോ ഭാരം) കരുത്തുറ്റ ടീമുകള്‍ ആയിരിക്കും കൊമ്പുകോര്‍ക്കുക.

അയര്‍ലന്‍ഡിലെ പ്രഥമ ഓള്‍ യൂറോപ്പ് വടംവലി മത്സരം കണ്‍കുളിര്‍ക്കെ കാണുന്നതിനും ആസ്വദിക്കുന്നതിനും ദ്രോഗെഡ ഇന്ത്യന്‍ അസോസിയേഷനും റോയല്‍ ക്ളബ്ബും യൂറോപ്പിലുള്ള എല്ലാ കായിക പ്രേമികള്‍ക്കും അവസരം ഒരുക്കുകയാണ്. ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിക്ക് ഒരു സഹായഹസ്തവുമായി കൂടിയാണ് സംഘാടകര്‍ ഈ മെഗാ മേള സംഘടിപ്പിക്കുന്നത്.

അയര്‍ലണ്ടില്‍ നടക്കുന്ന പ്രഥമ ഓള്‍ യൂറോപ്പ് വടംവലി മത്സരം ആവേശോജ്വലമായി നടത്തുവാന്‍ സംയുക്ത സംഘാടക സമിതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

മത്സര രജിസ്ട്രേഷനും, മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക.

Jithin +353 85 759 8893
Emi +353 89 211 5979
Vishal +353 89 227 9618
Yesudas +353 87 311 2546
PRO : Jose Paul
- dated 07 Aug 2024


Comments:
Keywords: Europe - Otta Nottathil - all_europe_tug_of_war_drogheda_malayalees Europe - Otta Nottathil - all_europe_tug_of_war_drogheda_malayalees,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
border_control_eu_splits
അതിര്‍ത്തി നിയന്ത്രണത്തെച്ചൊല്ലി ഇയുവില്‍ കലാപം Recent or Hot News
തുടര്‍ന്നു വായിക്കുക
ECB_int_rate_reduced
ഇസിബി പലിശ നിരക്ക് കുറച്ച് 3.5% ആക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
belgium_work_permit_changes_october_1
ബെല്‍ജിയം വര്‍ക്ക് പെര്‍മിറ്റ് ചട്ടങ്ങളില്‍ ഒക്ടോബര്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
flodd_europe_6_death
യൂറോപ്പില്‍ വെള്ളപ്പൊക്കം 6 മരണം Recent or Hot News
തുടര്‍ന്നു വായിക്കുക
onam_malayalam_song_athappomkatt
തിരുവോണ ഗാനം അത്തപ്പൂങ്കാറ്റ് റീലീസ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
kap_onam_celebrations_2024_krakov
ക്രാക്കോവില്‍ കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് സംഘടിപ്പിച്ച ഓണാഘോഷം കേരളീയ സംസ്കാരം വിളിച്ചോതി
തുടര്‍ന്നു വായിക്കുക
spy_whale_shot_dead
റഷ്യന്‍ ചാരത്തിമിംഗലത്തെ വെടിവച്ചു കൊന്നതെന്നു സംശയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us