Advertisements
|
ക്രാക്കോവില്‍ കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് സംഘടിപ്പിച്ച ഓണാഘോഷം കേരളീയ സംസ്കാരം വിളിച്ചോതി
ജോസ് കുമ്പിളുവേലില്‍
ക്രാക്കോവ് : കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് (KAP) ക്രാക്കോവ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8~ന് വിപുലമായ പരിപാടികളോടെ നടത്തിയ ഓണാഘോഷം കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതി. പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യത്തിന്റെയും കേരളീയ പാരമ്പര്യത്തിന്റെയും നിറസാന്നിധ്യമായി മാറിയ ചടങ്ങ് ക്രാക്കോവിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അലെക്സാന്‍ഡ്ര ഗ്ളോഡ് ~ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍, കോണ്‍സുല്‍ ജനറല്‍ ഓണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പ്രത്യേകിച്ച്, മലയാളത്തില്‍ നല്‍കിയ ഓണസന്ദേശം ഹൃദയസ്പര്‍ശിയായി.
ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലര്‍ ആന്‍ഡ് പൊളിറ്റിക്കല്‍ അഫയേഴ്സ് മേധാവി കൃഷ്ണേന്ദു ബാനര്‍ജി മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യ~പോളണ്ട് ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കോണ്‍സുലര്‍ എടുത്തുപറഞ്ഞു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഴ്സോയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ പ്രാധാന്യവും അദ്ദേഹം അനുസ്മരിച്ചു. ആഗോള രാഷ്ട്രീയ~സാമ്പത്തിക സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ജഗില്ലോനിയന്‍ സര്‍വകലാശാലയില്‍ നിന്നുള്ള പ്രമുഖ വ്യക്തികളായ പ്രൊഫ. ഡോ. പാവല്‍ മോസ്കല്‍, പ്രൊഫ. ഡോ. ഇവ സ്റെറപിയന്‍ എന്നിവരും മുഖ്യാതിഥികളായിരുന്നു. പോളണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഭാവനകളെക്കുറിച്ചും, അക്കാദമിക് മേഖലയിലെ സഹകരണ സാധ്യതകളെക്കുറിച്ചും ഇരുവരും പ്രശംഗിച്ചു.
രാവിലെ 10 മണിക്ക് രജിസ്ട്രേഷനോടെ ആരംഭിച്ച പരിപാടിയില്‍ പരമ്പരാഗത ചടങ്ങുകളും കലാപരിപാടികളും ഉള്‍പ്പെടുത്തിയിരുന്നു. പ്രവേശനകവാടത്തില്‍ തയ്യാറാക്കിയ വര്‍ണ്ണശബളമായ പൂക്കളം സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഔപചാരിക ചടങ്ങുകള്‍ക്കു ശേഷം, സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കമായി. ചെണ്ടമേളവും പുലിക്കളിയുമായി മാവേലിയെ എതിരേറ്റതോടെ ആഘോഷങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ്, തനിമ ഒട്ടും ചോരാതെ അരങ്ങില്‍ അവതരിപ്പിച്ച തിരുവാതിര നൃത്തം കാണികളെ വിസ്മയിപ്പിച്ചു. ക്രാക്കോവിലെ പ്രമുഖ കലാവിദ്യാലയമായ കല്‍പദ്രുമ സ്കൂള്‍ ഹൗസ് ഓഫ് ആര്‍ട്സിന്റെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ക്ളാസിക്കല്‍ നൃത്തരൂപങ്ങള്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. ധമാക ഡാന്‍സ് ഗ്രൂപ്പിന്റെ ആധുനിക നൃത്തശൈലികള്‍ സമന്വയിപ്പിച്ച ബോളിവുഡ് ഫ്യൂഷന്‍ നൃത്താവിഷ്കാരം സദസ്സിന്റെ കയ്യടി നേടി. കുട്ടികളുടെ ഗ്രൂപ്പ് നൃത്തം, ഒണപ്പാട്ട് തുടങ്ങിയവ ചടങ്ങിന് മാറ്റുകൂട്ടി.
ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു പരമ്പരാഗത ഓണസദ്യ. വാഴയിലയില്‍ വിളമ്പിയ 25 ഇനം വിഭവങ്ങള്‍ ഉള്‍പ്പെട്ട സദ്യ കേരളീയ രുചിയുടെ വൈവിധ്യം പകര്‍ന്നു. സാമ്പാര്‍, അവിയല്‍, തോരന്‍, കിച്ചടി, പച്ചടി, പപ്പടം, പായസം തുടങ്ങിയ വിഭവങ്ങള്‍ എല്ലാവരുടെയും നാവില്‍ നവ്യരസം പകര്‍ന്നു. സദ്യയ്ക്കു ശേഷം നടന്ന കലാപരിപാടികളില്‍ യുഗ്മ ഗാനം, കീബോര്‍ഡ് പ്രകടനം, സോളോ നൃത്തം, ഗാനാലാപനം എന്നിവ സംഗീത അലയൊലികളായി. ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കളികളും മത്സരങ്ങളും നടത്തിയത് ഉല്‍സവപ്രതീതിയുണര്‍ത്തി. ഇന്‍ഡോര്‍ ഗെയിമുകള്‍, കുട്ടികള്‍ക്കായുള്ള റാമ്പ് ഷോ, ചാക്ക് റേസ്, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ്, ഉറിയടി തുടങ്ങിയവ ആകര്‍ഷണമായപ്പോള്‍ വടംവലി മത്സരം പ്രത്യേക ആവേശം പകര്‍ന്നു.
സന്ധ്യാവേളയിലെ സാംസ്കാരിക പരിപാടികളില്‍ ഫ്യൂഷന്‍ ക്ളാസിക്കല്‍ സംഗീതം, കൈകൊട്ടിക്കളി, ഭരതനാട്യം, സോളോ നൃത്തം, സിനിമാറ്റിക് ഡാന്‍സ്, കഥക്, ഗ്രൂപ്പ് ഡാന്‍സ്, മ്യൂസിക്കല്‍ സ്കിറ്റ് എന്നിവ അരങ്ങേറി. മഞ്ജരി ഡാന്‍സ് ഗ്രൂപ്പിന്റെ അവതരണം ആഘോഷത്തില്‍ പ്രത്യേക ശ്രദ്ധ നേടി. പോളിഷ് സമൂഹത്തില്‍ നിന്നുള്ള കലാകാരികള്‍ അടങ്ങുന്ന സംഘം, മലയാളം ഹിറ്റ് ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച നൃത്തചുവടുകള്‍ കാണികളെ ആവേശഭരിതരാക്കി. രാത്രി 8 മണി മുതല്‍ ഡിജെ പാര്‍ട്ടിയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി.
പ്രവാസി മലയാളികളും പ്രാദേശിക അതിഥികളും പങ്കെടുത്ത ചടങ്ങ് വിദേശമണ്ണില്‍ കേരളത്തിന്റെ നാട്ടിന്‍പുറങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കി. പ്രവാസ ജീവിതത്തിലും കേരളീയ സംസ്കാരവും പാരമ്പര്യവും നിലനിര്‍ത്തുന്നതിനുള്ള KAP ന്റെ പ്രയത്നങ്ങള്‍ക്ക് അംഗീകാരമായി മാറിയ ആഘോഷം പോളണ്ടിലെ മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകവുമായി. |
|
- dated 10 Sep 2024
|
|
Comments:
Keywords: Europe - Otta Nottathil - kap_onam_celebrations_2024_krakov Europe - Otta Nottathil - kap_onam_celebrations_2024_krakov,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|