Advertisements
|
മലയാളികള്‍ക്ക് സുവണ്ണാവസരം, ജര്‍മ്മനിയില്‍ നഴ്സിംഗ് ജോലി വിസയും ടിക്കറ്റും സൗജന്യം
ജോസ് കുമ്പിളുവേലില്‍
തിരുവനന്തപുരം: യു.കെയിലെയും യു.എസിലെയും കാനഡയിലെയും, ഓസ്ട്രേലിയയിലെയും നഴ്സിംഗ് ജോലി സാദ്ധ്യതയ്ക്ക് മങ്ങലേറ്റപ്പോള്‍ പുതിയ കുടിയേറ്റത്തിന് വഴിയൊരുക്കിയ ജര്‍മനിയിലേയ്ക്ക് വീണ്ടും നഴ്സിംഗ് ജോലിയ്ക്ക് കേരളത്തിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ ഒഡെപക് വഴിയാരുക്കുന്നു. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പഠനത്തിനും ജോലിക്കുമായി പോകുന്ന രാജ്യമാണ് ജര്‍മ്മനി. മകച്ച തൊഴിലവസരങ്ങളാണ് കൂടുതല്‍ പേരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ആരോഗ്യമേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങളുള്ളത്. 2025 ഓടെ നഴ്സിംഗ് മേഖലയില്‍ മാത്രം രണ്ടുലക്ഷത്തോളം ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാര്‍ മുഖേന മലയാളികള്‍ക്ക് ജര്‍മ്മനിയില്‍ നഴ്സിംഗ് മേഖലയില്‍ ജോലിക്ക് അവസരം ഒരുക്കുകയാണ് ഒഡെപെക്, ബി.എസ്സി നഴ്സിംഗ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ജര്‍മ്മനിയിലെ വിവിധ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ഓള്‍ഏജ് ഹോമുകള്‍ എന്നിവിടങ്ങളിലേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ ഓഫ്ലൈന്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനം, (A1 ലെവല്‍ മുതല്‍ B2 ലെവല്‍ വരെ ) നല്‍കും. B1 ലെവല്‍ മുതല്‍ പ്രതിമാസ സ്റൈ്റപന്‍ഡ് (നിബന്ധനകള്‍ക്ക് വിധേയമായി) 10,000 രൂപ ലഭിക്കും. നഴ്സിംഗില്‍ ബിരുദം അല്ലെങ്കില്‍ പോസ്ററ് ബേസിക് ബി.എസ്സി നഴ്സിംഗ് പരിചയം എന്നിവയാണ് യോഗ്യത. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 40 ല്‍ താഴെയായിരിയ്ക്കണം പ്രായം
മൂന്നുവര്‍ഷത്തെ കരാര്‍ നിയമനം ആയിരിക്കും ലഭിക്കുക. കാലാവധി നീട്ടി നല്‍കാനും സാദ്ധ്യതയുണ്ട്. 2400 മുതല്‍ 4000 യൂറോ (3 ലക്ഷം വരെ ) ആയിരിക്കും ശമ്പളം. ആഴ്ചയില്‍ 38.5 മണിക്കൂര്‍ ജോലി ചെയ്യണം. ചില ആശുപത്രികളില്‍ 40 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരും. വിമാന ടിക്കറ്റ്, വിസ എന്നിവ സൗജന്യമായിരിക്കും വിസ പ്രോസസിംഗും സൗജന്യമായിരിക്കും.
ജര്‍മ്മന്‍ ഗവ. അതോറിട്ടിയുടെ സൗജന്യ ഡോക്യുമെന്റ് ട്രാന്‍സ്ലേഷന്‍, വെരിഫിക്കേഷന്‍, ജര്‍മ്മന്‍ ജീവിത ശൈലിയെക്കുറിച്ച് സൗജന്യ പരിശീലനം, ആദ്യ ശ്രമത്തില്‍ തന്നെ ആ2 ലെവല്‍ വിജയിക്കുന്നവര്‍ക്ക് 430 യൂറോ സമ്മാനവും ലഭിക്കും കൂടാതെ ഓറിയന്റേഷന്‍ പരിശീലനവും രണ്ട് വര്‍ഷത്തേക്ക് തുടര്‍പരിശീലനവും ലഭിക്കും, അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 5.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.odepc.kerala.gov.in |
|
- dated 18 Apr 2024
|
|
Comments:
Keywords: Germany - Otta Nottathil - nursing_recruitment_odepc_germany_2024 Germany - Otta Nottathil - nursing_recruitment_odepc_germany_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|