Today: 09 Nov 2024 GMT   Tell Your Friend
Advertisements
ടൂറിസ്ററുകള്‍ക്ക് താത്കാലിക ഭാര്യ! സെക്സ് ടൂറിസത്തിന്റെ പുതിയ മുഖം
Photo #1 - Other Countries - Otta Nottathil - indonesia_temperory_wife_tourism
ഇന്തോനേഷ്യന്‍ ഗ്രാമങ്ങളിലെ വിചിത്രമായൊരു തൊഴിലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുന്നു. ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍നിന്നുള്ള യുവതികള്‍ പണത്തിനായി പുരുഷ വിനോദ സഞ്ചാരികളുടെ താത്ക്കാലിക ഭാര്യമാരാവുന്ന സമ്പ്രദായമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. അറബ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ പന്‍കാക്കില്‍ ഈ പ്രതിഭാസം വ്യാപകമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമായും ഏജന്‍സികള്‍ വഴി നടക്കുന്ന ഇത്തരം ഹ്രസ്വകാല വിവാഹങ്ങള്‍ വഴി ഇന്തോനേഷ്യന്‍ സ്ത്രീകള്‍ ചൂഷണത്തിനിരയാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സ്ത്രീകള്‍ക്ക് വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്ന ഏജന്‍സികളിലൂടെയാണ് ഈ വ്യവസായം വ്യാപിക്കുന്നത്.

സ്ത്രീയും സഞ്ചാരിയും പരസ്പരം കണ്ട് ഇരുവര്‍ക്കും സമ്മതമാണെന്നറിയിച്ചാല്‍ പിന്നെ അനൗപചാരിക വിവാഹമാണ്. ശേഷം വിനോദ സഞ്ചാരികള്‍ സ്ത്രീകള്‍ക്ക് ഒരു വില/വാടക നിശ്ചയിക്കും. അത് ഏജന്‍റ് വഴിയാണ് കൈമാറുക. തുടര്‍ന്ന് വിനോദസഞ്ചാരികളുടെ താമസ സ്ഥലത്ത് സ്ത്രീ ലൈംഗികവും ഗാര്‍ഹികവുമായ സേവനങ്ങള്‍ അനുഷ്ടിക്കുന്നു. വിനോദ സഞ്ചാരികള്‍ മടങ്ങുമ്പോള്‍ വിവാഹ ബന്ധവും വേര്‍പെടുത്തും.

"ആനന്ദ വിവാഹങ്ങള്‍" എന്നറിയപ്പെടുന്ന ഈ വിവാദപരമായ ആചാരം പല ഇന്തോനേഷ്യന്‍ ഗ്രാമങ്ങളിലും 'ലാഭകരമായ വ്യവസായമായി' വളര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ഇത് ടൂറിസത്തെയും പ്രാദേശിക സമ്പദ്വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നു എന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാദം. ഇതില്‍ മുന്നില്‍ നിര്‍ത്തുന്ന സ്ത്രീകളെക്കാള്‍ പണം സമ്പാദിക്കുന്നത് ഏജന്‍റുമാരും ഉദ്യോഗസ്ഥരുമാണെന്നതാണ് ശ്രദ്ധേയം. വിനോദ സഞ്ചാരികള്‍ നല്‍കുന്ന ആകെ തുകയുടെ പകുതിയിലും താഴെ മാത്രമാണ് 'വിവാഹത്തിന്' സന്നദ്ധയാകുന്ന സ്ത്രീക്ക് ലഭിക്കുക.

ദരിദ്ര സ്ത്രീകളുടെ ദുരവസ്ഥയെയാണ് യഥാര്‍ഥത്തില്‍ ഇവിടെ വ്യവസായമാക്കി മാറ്റുന്നത്. മാത്രമല്ല, സെക്സ് ടൂറിസത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതിനെക്കുറിച്ചും ഈ സമ്പ്രദായം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. സോഷ്യല്‍ മീഡിയയിലടക്കം ഗുരുതരമായ വിമര്‍ശനമാണ് ഈ സമ്പ്രദായത്തിനെതിരേ ഉയരുന്നത്.
- dated 05 Oct 2024


Comments:
Keywords: Other Countries - Otta Nottathil - indonesia_temperory_wife_tourism Other Countries - Otta Nottathil - indonesia_temperory_wife_tourism,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
israel_iron_beam
ഇസ്രയേലിന്റെ പ്രതിരോധത്തിന് ലേസര്‍ പരിചയായി അയണ്‍ ബീം Recent or Hot News
തുടര്‍ന്നു വായിക്കുക
mexico_LOST_CITY
മെക്സിക്കോ കാടുകളില്‍ മറഞ്ഞുപോയ മഹാനഗരം കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
un_gutterres_israel_concern
യുഎന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം ഇസ്രയേല്‍ തടസപ്പെടുത്തുന്നു: ഗുട്ടിറസ്
തുടര്‍ന്നു വായിക്കുക
china_kg_to_old_age_homes
ചൈനയില്‍ ജനസംഖ്യാ ചുരുക്കം രൂക്ഷം; കിന്റര്‍ ഗാര്‍ട്ടനുകള്‍ വൃദ്ധസദനങ്ങളാക്കുന്നു
തുടര്‍ന്നു വായിക്കുക
yehya_sinver_dead_israel_bombing
ഹമാസ് തലവന്റെയും തലയെടുത്ത് ഇസ്രയേല്‍
തുടര്‍ന്നു വായിക്കുക
doraemon_voice_artist
ഡോറേമോന്‍ കാര്‍ട്ടൂണിന്റെ പ്രശസ്തമായ ശബ്ദം ഇനിയില്ല
തുടര്‍ന്നു വായിക്കുക
israel_hamas_one_year
ഹമാസ് ആക്രമണ വാര്‍ഷികത്തില്‍ വ്യോമാക്രമണവുമായി ഇസ്രയേലിന്റെ ഓര്‍മപുതുക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us