Today: 03 Dec 2025 GMT   Tell Your Friend
Advertisements
ഒഐസിസി(യുകെ) പുതിയ നാഷണല്‍ കമ്മിറ്റി സെപ്. 1ന് അധികാരമേല്‍ക്കും
Photo #1 - U.K. - Otta Nottathil - oicc_uk_new_national_committe
ലണ്ടന്‍: ഒ ഐ സി സി (യു കെ) യുടെ പുതിയ നാഷണല്‍ കമ്മിറ്റി സെപ്റ്റംബര്‍ 1 ന് ചുമതയേല്‍ക്കും. ലണ്ടനിലെ ക്രോയ്ഡനില്‍ വച്ചു സംഘടിപ്പിക്കുന്ന സമ്മേളനം എ ഐ സി സി സെക്രട്ടറി പെരുമാള്‍ വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും.

ക്രോയ്ഡന്‍ സെന്റ് ജൂഡ് വിത്ത് സെന്റ് എയ്ഡന്‍ ഹാളില്‍ ഞായറാഴ്ച വൈകിട്ട് 6 മണി മുതലാണ് സമ്മേളനം. ചടങ്ങില്‍ ഒ ഐ സി സി (യു കെ)യുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും.

യു കെയിലെ വിവിധ റീജിയണല്‍ കമ്മിറ്റികളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി നിരവധി പ്രവര്‍ത്തകര്‍ നാഷണല്‍ കമ്മിറ്റിക്ക് അനുമോദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കുവാന്‍ ചടങ്ങില്‍ അണിചേരും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഒ ഐ സി സി (യു കെ) സറെ റീജിയന്‍ പ്രസിഡന്റ് വില്‍സന്‍ ജോര്‍ജിനെ പ്രോഗ്രാം കണ്‍വീനറായി തെരഞ്ഞെടുത്തു.

പ്രവാസി മലയാളികള്‍ക്കിടയിലെ കരുത്തുറ്റ സംഘടനകളില്‍ ഒന്നായ ഒഐസിസിയുടെ യു കെയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുക, സംഘടനയില്‍ വനിതകള്‍ / യുവാക്കള്‍ എന്നിവര്‍ക്ക് മതിയായ പ്രാധാന്യം നല്‍കി നേതൃനിരയിലേക്ക് ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെ പി സി സി ഷൈനു ക്ളെയര്‍ മാത്യൂസിനെ അധ്യക്ഷ സ്ഥാനം നല്‍കിക്കൊണ്ട് ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി പുനസംഘടിപ്പിച്ചത്.

പ്രസിഡന്റ്, 5 വര്‍ക്കിങ് പ്രസിഡന്റുമാര്‍, 5 വൈസ് പ്രസിഡന്റുമാര്‍, 4 ജനറല്‍ സെക്രട്ടറിമാര്‍, 15 ജോയിന്റ് സെക്രട്ടറിമാര്‍, ട്രഷറര്‍, ഔദ്യോഗിക വക്താവ്, 4 അംഗ ഉപദേശക കമ്മിറ്റി, 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി, 4 യുവജന പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പടെ 49 ഭാരവാഹികളെയാണ് ഓഗസ്ററ് 16 ന് കെ പി സി സി പ്രഖ്യാപിച്ചത്.

സംഘടനയുടെ വാര്‍ത്താകുറിപ്പുകള്‍ പുറത്തിറക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ / സമ്മേളനങ്ങള്‍ സംബന്ധമായ വാര്‍ത്തകള്‍, സംഘടനയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ തുടങ്ങിയവ ഔദ്യോഗികമായി അറിയിക്കുന്നതിനുമായി രണ്ട് അംഗ മീഡിയ സെല്ലും രൂപീകരിച്ചിട്ടുണ്ട്.

യു കെയിലുടനീളം ഒ ഐ സി സിയുടെ സംഘടന സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയന്‍ കമ്മിറ്റികളുടെ രൂപീകരണം, സമൂഹത്തിലെ നാനാ മേഖലകളില്‍ നിന്നുള്ളവരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഉതകുന്ന കര്‍മ്മ പദ്ധതികളുടെ ആസൂത്രണം, സ്ത്രീകള്‍ / യുവജങ്ങള്‍ / ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് സംഘടന പ്രഥമ പരിഗണന നല്‍കുമെന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാരവാഹികളുടേയും ഒറ്റക്കെട്ടായ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് പറഞ്ഞു.

നേരത്തെ ഒ ഐ സി സി (യു കെ) ~ യുടെ ചുമതല വഹിക്കുന്ന കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രന്‍, എം എം നസീര്‍ എന്നിവര്‍ യു കെ സന്ദര്‍ശിച്ചു നാഷണല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തുകൊണ്ടു ഒ ഐ സി സി നേതാക്കന്മാരും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തുകയും വിശദമായ റിപ്പോര്‍ട്ട് കെ പി സി സിക്ക് സമര്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി പുനസംഘടിപ്പിക്കപ്പെട്ടത്.

സമ്മേളന വേദിയുടെ വിലാസം:

St. Jude with St. Aiden Hall
Thornton Heath
CR7 6BA
- dated 29 Aug 2024


Comments:
Keywords: U.K. - Otta Nottathil - oicc_uk_new_national_committe U.K. - Otta Nottathil - oicc_uk_new_national_committe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
jithin_jose_cyber_crime_uk_malayalee_arrested_nov_26_2025
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അശ്ളീലമായി ചാറ്റ് ചെയ്ത മലയാളി യുവനഴ്സ് യുകെയില്‍ അറസ്ററില്‍,
തുടര്‍ന്നു വായിക്കുക
ബെല്‍ഫാസ്ററില്‍ ഹോട്ടല്‍ ജോലിക്കിടെ അതിഥികളുടെ കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മലയാളി യുവാവിനെ കോടതി ശിക്ഷിച്ചു
തുടര്‍ന്നു വായിക്കുക
യുകെയില്‍ കെയര്‍ വിസ കച്ചവടം നടത്തി കോടികള്‍ നേടിയ ത്രിശൂര്‍ സദേശിയ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
wmc_belfast_province_awards_raju_kunnakatt_sreekumar
ആനന്ദ് റ്റിവി ഡയറക്ടര്‍ ശ്രീകുമാറിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവാസിരത്ന അവാര്‍ഡ്,രാജു കുന്നക്കാട്ടിന് കലാരത്ന പുരസ്ക്കാരം
തുടര്‍ന്നു വായിക്കുക
uk_citizenship_waiting_after_20_years_nov_18_2025
യുകെയില്‍ പൗരത്വം ലഭിക്കാന്‍ 20 വര്‍ഷം കാത്തിരിക്കണം
അഭയാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പിആര്‍ ഇല്ല, പൗരത്വം ലഭിക്കാന്‍ 20 വര്‍ഷം കാത്തിരിക്കണം. ഡെന്മാര്‍ക്ക് മോഡലില്‍ ബ്രിട്ടനും .... തുടര്‍ന്നു വായിക്കുക
പുലിവാലുപിടിച്ച് ബിബിസി ; മേധാവികള്‍ രാജിവെച്ചു
തുടര്‍ന്നു വായിക്കുക
ആന്‍ഡ്രൂ രാജകുമാരനെതിരേ ഗുരുതര വെളിപ്പെടുത്തല്‍: 4 ദിവസം, 40 സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us