Today: 15 Mar 2025 GMT   Tell Your Friend
Advertisements
വയനാട് വിലാപഭൂമിയായി മരണം 288 ആയി ; 200 പേരെ കാണാതായി
Photo #1 - India - Otta Nottathil - wayanad_nature_disaster_death_toll_rise
കല്‍പ്പറ്റ:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 288 ആയി ഉയര്‍ന്നു. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കയാണ്. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നത്.
ഇതുപോലൊരു ഉരുള്‍പൊട്ടല്‍ ദുരന്തം കേരളം ഇതിനു മുന്‍പ് കണ്ടിട്ടില്ല; രാജ്യത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വന്‍ ദുരന്തമാണ് ഉണ്ടായത്. മരണസംഖ്യയുടെ കാര്യത്തിലാണെങ്കിലും കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പ്പൊട്ടലാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് കണക്കുകളും വ്യക്തമാക്കുന്നു. നിലവിളികള്‍ ഉയരുന്ന മണ്ണില്‍ ഉറ്റവരേയും ഉടയവരേയും തപ്പിയുള്ള ഓട്ടത്തിലാണ് ബന്ധുക്കളും നാട്ടുകാരും. വിലാപഭൂമിയായി മാറി. രണ്ടുഗ്രാമങ്ങള്‍ തൂത്തെറിയപ്പെട്ടു.
മുണ്ടകൈ്കയുടെയും ചൂരല്‍മലയുടെയും നെടുവീര്‍പ്പുകള്‍ കേരളത്തിന്റെ രോദനമായി മാറി. അവിടെയുള്ളവര്‍ സംസാരിക്കുന്നത് കണ്ണീരിന്റെ ഭാഷയിലും. ദുരന്തം സംഭവിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്, മഴക്കാലം തുടങ്ങുന്നതിന് മുന്‍പേതന്നെ ഉരുള്‍പൊട്ടുമെന്ന ഒരു റിപ്പോര്‍ട്ട്ഉണ്ടായിരുന്നുവെന്നാണ് മാദ്ധ്യമറിപ്പോര്‍ട്ടുകള്‍.

രാത്രിയിലും വിശ്രമമില്ലാതെ സൈന്യം രക്ഷാപ്രവര്‍ത്തനത്തിലാണ് മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ 34 മൃതദേഹങ്ങള്‍ എത്തിച്ചു. 96 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഉരുള്‍പൊട്ടലില്‍ കാണാതായി. 91 ശരീരഭാഗങ്ങള്‍ കണ്ടെത്തി. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് 71 മൃതദേഹങ്ങളാണു കണ്ടെടുത്തത്. രാത്രിയായതോടെ ചാലിയാറില്‍ തിരച്ചില്‍ അവസാനിപ്പിച്ചു. രാവിലെ പുനഃരാരംഭിക്കും. പോത്തുകല്ലില്‍നിന്ന് 31 മൃതദേഹങ്ങള്‍ മേപ്പാടി ഹൈസ്കൂളില്‍ എത്തിച്ചു. പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നതിനായി നിരവധിപേരാണു സ്കൂള്‍ മുറ്റത്ത് തടിച്ചുകൂടിയിരിക്കുന്നത്. അതിതീവ്രമഴയ്ക്കുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വയനാട്ടില്‍ റെഡ് അലര്‍ട്ടാണ്..

അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ പ്രതികൂലമാകുന്നതിനു മുന്‍പേ ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് സൈനികര്‍. പകല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നു പാലം നിര്‍മാണം നിര്‍ത്തേണ്ടി വന്നിരുന്നു. 190 മീറ്റര്‍ നീളമുള്ള പാലമാണു നിര്‍മിക്കേണ്ടത്. മുണ്ടകൈ്ക പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു താല്‍ക്കാലികമായി തടികൊണ്ടുനിര്‍മിച്ച പാലം മുങ്ങിയിരുന്നു.
- dated 01 Aug 2024


Comments:
Keywords: India - Otta Nottathil - wayanad_nature_disaster_death_toll_rise India - Otta Nottathil - wayanad_nature_disaster_death_toll_rise,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
norka_safe_migrati9n_kerala
മൈഗ്രേഷന്‍ തട്ടിപ്പ് തടയാന്‍ ജാഗ്രതയോടെ കേരളം Recent or Hot News
തുടര്‍ന്നു വായിക്കുക
musk_starlink_india_airtel
മസ്കിന്റെ സ്പേസ് എക്സ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഇന്ത്യയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
india_us_trade_tariff_alcohol
ഇന്ത്യ മദ്യത്തിനു മേലുള്ള ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
ഷൈനി,മക്കള്‍ ആത്മഹത്യ നരാധമന്‍ നോബി പൊട്ടിക്കരഞ്ഞു മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചു കടുത്ത കുറ്റബോധമെന്നു പൊലീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
polluted_cities_list_india
ഏറ്റവും മലിനമായ 20 ലോക നഗരങ്ങളില്‍ 13 എണ്ണം ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
airindia_xpress_100_fleet
വിമാനങ്ങളുടെ എണ്ണത്തില്‍ സെഞ്ചുറിയടിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
തുടര്‍ന്നു വായിക്കുക
ഷൈനിയെയും മക്കളെയുംപറ്റി ആരും പറയാത്ത സംഭവ കഥ ഷൈനിയുടെ അപ്പന്‍ കഥയിലെ മറ്റൊരു വില്ലന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us