Today: 17 Sep 2025 GMT   Tell Your Friend
Advertisements
ഇനി മൂത്ര പരിശോധനയിലൂടെയും ക്യാന്‍സര്‍ കണ്ടെത്താം
Photo #1 - Europe - Otta Nottathil - cancer_test_urin
മൂത്ര പരിശോധനയിലൂടെ ശ്വാസ കോശാര്‍ബുദത്തെ തുടക്കത്തില്‍ തന്നെ കണ്ടെത്താമെന്ന് കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. ശ്വാസ കോശാര്‍ബുദം ആദ്യഘട്ടത്തില്‍ കണ്ടെത്തുന്നത് വളരെ അപൂര്‍വമായാണ്. ചികിത്സയ്ക്കും പരിമിതിയുണ്ട്. തുടക്കത്തിലേ അസുഖം കണ്ടെത്തിക്കഴിഞ്ഞാല്‍ മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഈ പരിശോധന ഏറെ ചെലവേറിയതാണ്. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ക്യാന്‍സര്‍ ഇന്‍സ്ററിറ്റ്യൂട്ടും ഒരുമിച്ചാണ് ഈ പരിശോധന നടപ്പാക്കുന്നത്. ലങ് ക്യാന്‍സറിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സോംബി എന്നറിയപ്പെടുന്ന സെല്‍ പ്രോട്ടീനുകളെ കണ്ടെത്തുന്നതിനായാണ് ഈ ടെസ്ററ്.

ശരീരത്തില്‍ തുടരുന്ന ജീര്‍ണിച്ച അല്ലെങ്കില്‍ കേടുപാടുകളോടു കൂടിയ കോശങ്ങളാണിവ. എന്നാല്‍ ഇവ വീണ്ടും വളരുകയോ വിഭജിക്കപ്പെടുകയോ ചെയ്യാറില്ല. പക്ഷേ ഈ കോശങ്ങള്‍ അവയുടെ ചുറ്റുപാടും ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടാനുള്ള സാഹചര്യമുണ്ടാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇവ ഒരു തരം പ്രോട്ടീന്‍സും ഉത്പാദിപ്പിക്കുന്നുണ്ട്.

ഈ പ്രോട്ടീനുകളുമായി ചേര്‍ന്ന് ഒരു തരം മിശ്രിതം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായ ചില പദാര്‍ഥം ഇന്‍ജക്ഷനിലൂടെ ആദ്യം ശരീരത്തിലെത്തിക്കും. ഇവ പ്രോട്ടീനുമായി പ്രതിപ്രവര്‍ത്തിച്ച് മിശ്രിതം രൂപപ്പെട്ടാല്‍ അതിന്‍റെ സാന്നിധ്യം മൂത്രത്തില്‍ നിന്ന് അറിയാന്‍ സാധിക്കും. ഈ പരിശോധനയാണ് ശ്വാസ കോശാര്‍ബുദത്തെ കണ്ടെത്താനായി ഉപയോഗിക്കുന്നത്. എലികളില്‍ ഈ പരീക്ഷണം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. വൈകാതെ മനുഷ്യരിലും പ്രയോഗിക്കാന്‍ സാധിക്കും.
- dated 08 Dec 2024


Comments:
Keywords: Europe - Otta Nottathil - cancer_test_urin Europe - Otta Nottathil - cancer_test_urin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
drone_attack_polish_PM_palast_sept_15_2025
പോളിഷ് പ്രധാനമന്ത്രിയുടെ കൊട്ടാരത്തിന് മുകളിലൂടെയുള്ള ഡ്രോണ്‍ നിര്‍വീര്യമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
music_album_anilkumar
'വൃന്ദാവനത്തിലെ വാസുദേവാ...' യൂട്യൂബില്‍ റിലീസ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
പോളണ്ടില്‍ റഷ്യന്‍ ആക്രമണം യൂറോപ്പില്‍ പിരിമുറുക്കം ; നാറ്റോ യുദ്ധസന്നാഹത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
റഷ്യന്‍ സൈന്യത്തില്‍ ചേരരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
ഇന്‍ഫ്ളുവന്‍സറെയും പര്‍വതാരോഹകനെയും വിശുദ്ധരായി പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ സൈനിക ശക്തി ഉപയോഗിക്കും: റഷ്യ
തുടര്‍ന്നു വായിക്കുക
pope_palestine
പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന് മാര്‍പാപ്പയും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us