Today: 07 May 2021 GMT   Tell Your Friend
Advertisements
വീണ്ടും മത്സരിക്കുമെന്ന സൂചനയുമായി ട്രംപ്
Photo #1 - America - Otta Nottathil - 2320217trump

വാഷിങ്ടണ്‍: യു.എസ്. പ്രതിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചനയുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2024~ലാണ് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

പ്രസിഡന്‍ഷ്യല്‍ കാലാവധി അവസാനിച്ച ശേഷം ആദ്യമായി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കവേ, റിപ്പബ്ളിക്കന്‍ രാഷ്ട്രീയ കര്‍മകസമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥിയാകുമെന്ന് പ്രത്യക്ഷമായി പ്രഖ്യാപിച്ചില്ലെങ്കിലും ആ രീതിയില്‍ മുന്നോട്ടുപോകുമെന്നതിന്റെ സൂചനകളാണ് ട്രംപിന്റെ വാക്കുകളില്‍നിന്ന് വ്യക്തമായത്.

"നമ്മള്‍ സഭയില്‍ തിരിച്ചെത്തും. നമ്മള്‍ സെനറ്റ് നേടും. ഒരു റിപ്പബ്ളിക്കന്‍ പ്രസിഡന്റ് വൈറ്റ്ഹൗസില്‍ വിജയിക്കുകയും ചെയ്യും. അത് ആരായിരിക്കുമെന്ന കാര്യത്തില്‍ ഞാന്‍ അദ്ഭുതപ്പെടുന്നു.'~ അണികളുടെ ആരവം മുഴങ്ങുന്നതിനിടെ ട്രംപ് പറഞ്ഞു.

അതേസമയം, യാഥാസ്ഥിതികര്‍ക്കിടയിലെ വോട്ടു ഭിന്നിക്കാന്‍ കാരണമാകുമെന്നുകാട്ടി പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള സാധ്യത ട്രംപ് തള്ളി. 2022~ലെ ഇടക്കാലതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളെ തോല്‍പ്പിക്കാനായി ഒന്നിക്കണമെന്നും ട്രംപ് ആഹ്വാനംചെയ്തു. ജോ ബൈഡന്റെ ഭരണത്തില്‍ ഒരുമാസം കൊണ്ടുതന്നെ "അമേരിക്ക ആദ്യം' എന്നത് "അമേരിക്ക അവസാനം' എന്നായെന്ന് ട്രംപ് കുറ്റപ്പെടുത്തി.
- dated 02 Mar 2021


Comments:
Keywords: America - Otta Nottathil - 2320217trump America - Otta Nottathil - 2320217trump,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us