Today: 07 May 2021 GMT   Tell Your Friend
Advertisements
മാര്‍ച്ചില്‍ ജര്‍മനിയെ കാത്തിരിക്കുന്ന മാറ്റങ്ങള്‍
Photo #1 - Germany - Otta Nottathil - 25220216changes

ബര്‍ലിന്‍: കോവിഡ് നിയന്ത്രണ നടപടികള്‍ മുതല്‍ ഇന്‍ഷുറന്‍സ് പ്ളേറ്റില്‍ വരെ വിവിധ മാറ്റങ്ങളാണ് മാര്‍ച്ചില്‍ ജര്‍മനിയില്‍ നടപ്പാകാനിരിക്കുന്നത്.

മാര്‍ച്ച് ഏഴ് വരെയാണ് രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങളുടെ കാലാവധി. ഇതു നീട്ടുന്ന കാര്യത്തില്‍ മാര്‍ച്ച് മൂന്നിന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ സ്റേററ്റ് പ്രീമിയര്‍മാരുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമാകും.

ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനുള്ള പദ്ധതിക്ക് അന്ന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, രാജ്യത്തെ പത്ത് സ്റേററ്റുകളില്‍ സ്കൂളുകളും ഡേ കെയര്‍ സെന്ററുകളും ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

ഇലക്ട്രിക് ഉപകരണങ്ങള്‍ക്കു നല്‍കുന്ന ഗ്രേഡിങ്ങിലാണ് മാര്‍ച്ചില്‍ മറ്റൊരു പ്രധാന മാറ്റം വരുന്നത്. നിലവില്‍ എ, എ പ്ളസ്, എ ഡബിള്‍ പ്ളസ്, എ ട്രിപ്പിള്‍ പ്ളസ് എന്നിങ്ങനെയുള്ള റേറ്റിങ്ങാണ് നല്‍കിവരുന്നത്. ഇതിനു പകരം എ മുതല്‍ ജി വരെയുള്ള റേറ്റിങ്ങായിരിക്കും ഇനി നല്‍കുക. ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി സൗഹാര്‍ദനിലവാരം പുലര്‍ത്തുന്ന ഉത്പന്നങ്ങള്‍ക്കായിരിക്കും എ റേറ്റിങ്. അതിനു താഴേക്ക് ജി വരെയും ഗ്രേഡ് ചെയ്യും.

മോപ്പഡുകളും ഇലക്ട്രിക് സ്കൂട്ടറുകളും പോലുള്ള വാഹനങ്ങള്‍ക്ക് പുതിയ ബ്ളൂ ഇന്‍ഷുറന്‍സ് പ്ളേറ്റ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തില്‍ വരുന്നത് മാര്‍ച്ച് ഒന്നിനാണ്. പഴയ ബ്ളാക്ക് പ്ളേറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കും.

- dated 25 Feb 2021


Comments:
Keywords: Germany - Otta Nottathil - 25220216changes Germany - Otta Nottathil - 25220216changes,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7520212patent
വാക്സിന്‍ പേറ്റന്റുകള്‍ക്ക് ഇളവ് നല്‍കാനാവില്ല: ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
7520214vaccine
വാക്സിനെടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍: ബില്‍ പാസാക്കി ജര്‍മന്‍ പാര്‍ലമെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും Recent or Hot News
തുടര്‍ന്നു വായിക്കുക
condolences_german_malanakara_community
വലിയ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചിച്ചു
തുടര്‍ന്നു വായിക്കുക
6520212oxygen
ഇന്ത്യയില്‍ ഓക്സിജന്‍ നിര്‍മിക്കാന്‍ ജര്‍മന്‍ സഹായം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us