Today: 15 May 2021 GMT   Tell Your Friend
Advertisements
സൂയസ് കനാലില്‍ വന്‍ ഗതാഗതക്കുരുക്ക്
Photo #1 - Europe - Otta Nottathil - 25320216suez

കെയ്റോ: സൂയസ് കനാലില്‍ അഭൂതപൂര്‍വമായ വന്‍ ഗതാഗതക്കുരുക്ക്. കൂറ്റന്‍ ചരക്കു കപ്പല്‍ മണ്ണിലമര്‍ന്നതാണ് ഇതിനു കാരണമായത്. കപ്പല്‍ ഉയര്‍ത്തി മാറ്റാനുള്ള ശ്രമങ്ങള്‍ രണ്ടു ദിവസം പിന്നിട്ടു.

ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് ചരക്കുകപ്പല്‍ വലിച്ച് നേരെയാക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും രക്ഷാ പ്രവര്‍ത്തനം വിജയിച്ചിട്ടില്ല. ആദ്യം ഇരു കരകളിലും ഡ്രെഡ്ജിങ് നടത്തിയ ശേഷമാകും കപ്പല്‍ വലിച്ചുനേരെയാക്കുക. സ്മിറ്റ് സാല്‍വേജ് എന്ന ഡച്ച് കമ്പനിക്ക് ചുമതല നല്‍കിയിട്ടുണ്ട്.

വടക്ക് മെഡിറ്ററേനിയനെയും തെക്ക് ചെങ്കടലിനെയും ബന്ധിപ്പിച്ച് ഒന്നര നൂറ്റാണ്ട് മുമ്പ് നിര്‍മിച്ച 193 കിലോമീറ്റര്‍ കനാലില്‍ 400 മീറ്റര്‍ നീളമുള്ള കപ്പലാണ് കഴിഞ്ഞ ദിവസം വിലങ്ങനെ നിലംതൊട്ടുനിന്നത്. ചില സ്ഥലങ്ങളില്‍ 205 മീറ്ററാണ് കനാലിന്‍റെ വീതി.

രണ്ടു ലക്ഷം മെട്രിക് ടണ്ണാണ് കുടുങ്ങിയ കപ്പല്‍ ഭാര്യം. 'എവര്‍ഗ്രീനി'ന്‍റെ വലിപ്പവും കയറ്റിയ ഭാരവുമാണ് പ്രധാന വില്ലന്‍. രക്ഷാ ദൗത്യം അപകട സാധ്യത കണക്കിലെടുത്ത് ബുധനാഴ്ച രാത്രി നിര്‍ത്തിവെച്ചിരുന്നു. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകള്‍ ഗതാഗതം വഴിമുട്ടി പാതിവഴിയില്‍ നിര്‍ത്തിയിട്ട നിലയിലാണ്.

എണ്ണ മുതല്‍ അവശ്യ വസ്തുക്കള്‍ വരെ കയറ്റിയ കപ്പലുകളാണ് ഇരുവശത്തും യാത്ര മുടങ്ങി കിടക്കുന്നത്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മാത്രമേ കപ്പല്‍ ശരിയായ ദിശയിലേക്ക് കൊണ്ടുവരാനാകൂ എന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. അതുകഴിഞ്ഞ് സാങ്കേതിക പരിശോധന കൂടി പൂര്‍ത്തിയായ ശേഷമാകും ഗതാഗതത്തിന് തുറന്നുകൊടുക്കുക. ഈജിപ്തിന്‍റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് സൂയസ് കനാല്‍. ശരാശരി 560 കോടി ഡോളറാണ് അതുവഴി വരുമാനം. എണ്ണ കയറ്റുമതി നിലച്ചത് ആഗോള വിപണിയില്‍ വില കൂടാനിടയാക്കിയിട്ടുണ്ട്.

പ്രതിദിനം 960 കോടി ഡോളറിന്‍റെ ചരക്ക് സൂയസ് കനാല്‍ കടന്നുപോകുന്നുവെന്നാണ് കണക്ക്. അത് നിലക്കുന്നതോടെ കോടികളുടെ നഷ്ടമാണ് കമ്പനികള്‍ക്കും അതുവഴി മറ്റുള്ളവര്‍ക്കും വരിക. മണിക്കൂറില്‍ 3000 കോടി രൂപയുടെ നഷ്ടമാകും ഇങ്ങനെയുണ്ടാവുകയെന്നാണ് കണക്കുകൂട്ടല്‍.
- dated 25 Mar 2021


Comments:
Keywords: Europe - Otta Nottathil - 25320216suez Europe - Otta Nottathil - 25320216suez,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15520212vaccine
അധിക വാക്സിന്‍ നല്‍കേണ്ടത് കുട്ടികള്‍ക്കല്ല, ദരിദ്ര രാജ്യങ്ങള്‍ക്ക്: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
greece_reopens_tourism_season2021
ലോക്ഡൗണിന് വിട ; ഗ്രീസ് ടൂറിസം പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
14520215who
ലോകാരോഗ്യ സംഘടന കോവിഡ് മുന്നറിയിപ്പ് നല്‍കാന്‍ വൈകി Recent or Hot News
തുടര്‍ന്നു വായിക്കുക
14520212eu
യൂറോപ്യന്‍ യൂണിയനില്‍ 25% പേര്‍ വാക്സിന്‍ നിരസിക്കാന്‍ സാധ്യത Recent or Hot News
തുടര്‍ന്നു വായിക്കുക
14520213italy
ഇറ്റാലിയന്‍ ചാരസംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി Recent or Hot News
തുടര്‍ന്നു വായിക്കുക
ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ ഇളവുകള്‍
തുടര്‍ന്നു വായിക്കുക
rule_relaxing_swiss_govt_covid
സ്വിറ്റ്സര്‍ലന്‍ഡില്‍ പുതിയ ഇളവുകള്‍ മെയ് 31 ന് പ്രാബല്യത്തില്‍ വരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us