Today: 28 Mar 2025 GMT   Tell Your Friend
Advertisements
ഐസ്ബാഹില്‍ കാണാതായ മലയാളിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
Photo #1 - Germany - Otta Nottathil - 26_old_student_stuttgart_boady_found_not_confirmed
മ്യൂണിക്ക്: ഐസ്ബാഹില്‍ കാണാതായ മലയാളിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഐഡന്റിറ്റി വ്യക്തമല്ല.ടുഹര്‍ പാര്‍ക്കിലാണ് മരിച്ചയാളെ കണ്ടെത്തിയത്.

ഒരാഴ്ചയിലേറെയായി കാണാതായ 26 കാരനായ വിദ്യാര്‍ത്ഥിയുടെതെന്നു സംശയിക്കുന്ന ആളിന്റെ മൃതദേഹം കണ്ടെത്തി. ഐഡന്റിറ്റി വ്യക്തമല്ലാത്തതുകൊണ്ട് പൊലീസ് ഫോറന്‍സിക് വിഭാഗത്തിന്റെ സ്ഥിരീകരണം ഉണ്ടായെങ്കിലേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു.സ്യൂഡ് ഡോയ്ഷെ സൈററൂഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഐസ്ബാഹ് അം ടുഹര്‍പാര്‍ക്കില്‍ കാല്‍നടയാത്രക്കാരാണ് ഒരാളുടെ മൃതദേഹം കണ്ടെത്തി പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഒരാഴ്ചയിലധികമായി കാണാതായ 26 കാരനെയാണോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് പോലീസ് പറയുന്നു.
മരിച്ചയാളെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു. ശരീരം വല്ലാതെ വീര്‍ത്തതിനാല്‍ ദിവസങ്ങളോളം വെള്ളത്തിലായിരുന്നെന്ന് അനുമാനിക്കുന്നു. മൃതദേഹം ഇനി ഫോറന്‍സിക് മെഡിസിന്‍ പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലുടന്‍ വിവരം അറിയിക്കും. പോസ്ററ്മോര്‍ട്ടം കാര്യങ്ങള്‍ പബ്ളിക് പ്രോസിക്യൂട്ടറുടെ ഓഫീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അത് ഉടനെ നടക്കുമെന്നുമാണ് കരുതുന്നത്. അതിനുശേഷം മാത്രമേ ഫോറന്‍സിക് വിദഗ്ധര്‍ക്ക് മരിച്ച വ്യക്തിയുടെ ഐഡന്റിറ്റി നിര്‍ണ്ണയിക്കാന്‍ കഴിയൂ. ഒരുപക്ഷെ ഡിഎന്‍എ ടെസ്ററും വേണ്ടിവന്നേക്കും.

ജൂണ്‍ 29 ന് ശനിയാഴ്ച പ്രാദേശിക സമയം 245 ന് ആണ് ഐസ്ബാഹില്‍ വിദ്യാര്‍ത്ഥി നീന്തുന്നതിനിടെ അപ്രത്യക്ഷനായത്. ജീവന് അപകടസാധ്യതയുള്ളതിനാല്‍ നീന്തല്‍ നിരോധിച്ച സ്ഥലത്താണ് വെള്ളത്തിലിറങ്ങിയത്. കാണാതായ ആളെ കണ്ടെത്താതെ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ നിരവധി തവണ തിരച്ചില്‍ നടത്തിയിരുന്നു.
മൃതദേഹം പ്രത്യക്ഷപ്പെടാന്‍ ഒരാഴ്ചയെടുത്തു. അവിടെയുള്ള ജലപാതയില്‍ വെയറുകള്‍ ഉള്‍പ്പെടെ നിരവധി റോളറുകള്‍ ഉണ്ട്.

തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയും ജര്‍മനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ യൂണിവേഴ്സിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ടിലെ ഫ്സിക്സ് വിദ്യാര്‍ഥിയുമാണ് കാണാതായ നിതിന്‍ തോമസ് അലക്സ്. നിതിന്റെ സഹോദരന്‍ ജോനസ് ഹാനോവറില്‍ വിദ്യാര്‍ത്ഥിയാണ്.
സംഭവത്തെ തുടര്‍ന്ന് ഇവരുടെ പിതാവും ഐഎസ്ആറോയിലെ സീനിയര്‍ സയന്റിസ്ററുമായ തോമസ് ജര്‍മനിയില്‍ എത്തിയിട്ടുണ്ട്.
- dated 08 Jul 2024


Comments:
Keywords: Germany - Otta Nottathil - 26_old_student_stuttgart_boady_found_not_confirmed Germany - Otta Nottathil - 26_old_student_stuttgart_boady_found_not_confirmed,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
DB_loss_2024_1_8_billion
ജര്‍മന്‍ റെയില്‍വേയ്ക്ക് നഷ്ടങ്ങളുടെ കണക്കുമാത്രം ; 2024 ല്‍ 1.8 ബില്യണ്‍ യൂറോയുടെ Recent or Hot News
തുടര്‍ന്നു വായിക്കുക
new_afgan_174_refugees_to_germany
ജര്‍മനി അഫ്ഗാന്‍ ഇറക്കുമതി തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
adam_joseph_death_incident_berlin_african_convicted
ബര്‍ലിനില്‍ മലയാളി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ ആഫ്രിക്കക്കാരന് എട്ടര വര്‍ഷം തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
germany_defence_europe_auto
ജര്‍മന്‍ വാഹനനിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കു പ്രതീക്ഷയായി പ്രതിരോധ നിക്ഷേപം Recent or Hot News
തുടര്‍ന്നു വായിക്കുക
empuraan_malayalam_cinema_released_all_over_europe
യൂറോപ്പില്‍ ആകെ എമ്പുരാന്‍ മയം ; എമ്പുരാനെ ആരാധകര്‍ ഹൃദയങ്ങളില്‍ കുടിയിരുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
new_tax_trump_imported_cars_usa
വിദേശ കാറുകള്‍ക്ക് 'സ്ഥിരം' തീരുവ ; ജര്‍മന്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി
തുടര്‍ന്നു വായിക്കുക
hl_kathilokca_bava_in_germany
പരിശുദ്ധ കാതോലിക്കാ ബാവാ ജര്‍മ്മനിയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us