Today: 15 May 2021 GMT   Tell Your Friend
Advertisements
ബില്‍ ഗേറ്റ്സിന്റെ കാലാവസ്ഥാ പരീക്ഷണത്തില്‍നിന്ന് സ്വീഡന്‍ പിന്‍മാറി
Photo #1 - Europe - Otta Nottathil - 4420218sweden
സ്റേറാക്ക്ഹോം: സൂര്യകിരണങ്ങളെ തടഞ്ഞുനിര്‍ത്തി ആഗോളതാപനം ചെറുക്കുന്നതിനുള്ള ബില്‍ ഗേറ്റ്സിന്‍െറ പരീക്ഷണ പദ്ധതിയില്‍ നിന്നും സ്വീഡിഷ് സ്പേസ് കോര്‍പറേഷന്‍ പിന്‍വാങ്ങി. സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടഞ്ഞുകൊണ്ട് കാലാവസ്ഥാ മാറ്റത്തെ തടയാനുള്ള പരീക്ഷണത്തിന് നിരവധി ശാസ്ത്രജ്ഞരില്‍ നിന്നു തന്നെ വ്യാപക എതിര്‍പ്പുകളുണ്ടായ സാഹചര്യത്തിലാണ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചത്.

സ്ട്രാറ്റോസ്ഫെറിക് കണ്‍ട്രോള്‍ഡ് പെര്‍ടര്‍ബേഷന്‍ എക്സ്പെരിമെന്‍റ് (എസ്.സി.ഒ.പി.ഇ.എക്സ്~സ്കോപെക്സ്) എന്ന് പേരിട്ടിരിക്കുന്ന സോളാര്‍ ജിയോ എന്‍ജിനീയറിങ് പരീക്ഷണത്തിന് സ്വീഡിഷ് സ്പേസ് കോര്‍പറേഷനായിരുന്നു തയാറായിരുന്നത്. ഹാര്‍വാഡ് സര്‍വകലാശാലയുടെ സോളാര്‍ ജിയോ എന്‍ജിനീയറിങ് ഗവേഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചത്. എന്നാല്‍, ഇത് ഭൂമിക്ക് വിപരീതഫലമുണ്ടാക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ സ്വീഡിഷ് സ്പേസ് കോര്‍പറേഷന്‍ തന്നെ പിന്മാറുകയായിരുന്നു.

ആഗോള താപനത്തിന് പരിഹാരം കാണുവാന്‍ ഈ ആശയത്തിന് സാധിക്കുമെന്ന് മനസ്സിലാക്കിയാണ് പദ്ധതിക്ക് ധനസഹായം പ്രഖ്യാപിച്ചതെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ഗേറ്റ്സ് പറഞ്ഞിരുന്നു. 100 ദശലക്ഷം ഡോളറാണ് ബില്‍ഗേറ്റ്സ് ശാസ്ത്രലോകത്തിന് കൗതുകമായ പദ്ധതിക്ക് സഹായം പ്രഖ്യാപിച്ചത്.

പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഖര, ദ്രാവക സൂക്ഷ്മ ഘടകങ്ങള്‍െവച്ച് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് കൂടുതലായി എത്തുന്നത് തടയുന്നതാണ് ഈ ആശയം. ബലൂണുകളും മറ്റും ഉപയോഗിച്ച് 100 ഗ്രാം മുതല്‍ രണ്ട് കിലോ വരെ ഭാരത്തിലുള്ള സൂക്ഷ്മ വസ്തുക്കളുടെ വ്യാപനം 20 കിലോമീറ്റര്‍ ഉയരത്തില്‍ പറത്തിയാണ് പദ്ധതികണ്ടിരുന്നത്. വരുന്ന ജൂണിലാണ് ആര്‍ട്ടിക്കിലെ എസ്റാഞ്ച് സ്പേസ് സെന്‍ററില്‍ നിന്നും ബലൂണ്‍ പരീക്ഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്.

2010ല്‍ ഒരു അഭിമുഖത്തിലാണ് ബില്‍ഗേറ്റ്സ് സൂര്യപ്രകാശത്തെ ഭൂമിയിലെത്താതെ പ്രതിഫലിപ്പിച്ചുകൊണ്ട് ആഗോളതാപനത്തേയും കാലാവസ്ഥ വ്യതിയാനത്തേയും ചെറുക്കാമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. സ്വീഡിഷ് സ്പേസ് കോര്‍പറേഷന്‍ പദ്ധതിയില്‍നിന്നും പിന്‍വാങ്ങിയെങ്കിലും ബില്‍ഗേറ്റ്സ് തന്‍െറ ആശയം ഉപേക്ഷിച്ചിട്ടില്ല. ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം കാലങ്ങളായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം പരീക്ഷണം പരാജയപ്പെട്ടാല്‍ മനുഷ്യന് ജീവിക്കാന്‍ സാധിക്കാത്തവിധം ഭൂമി ഒരു മഞ്ഞുഗ്രഹമായി മാറുമോയെന്ന് പലരും ആശങ്കപ്പെടുന്നു.


- dated 04 Apr 2021


Comments:
Keywords: Europe - Otta Nottathil - 4420218sweden Europe - Otta Nottathil - 4420218sweden,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15520212vaccine
അധിക വാക്സിന്‍ നല്‍കേണ്ടത് കുട്ടികള്‍ക്കല്ല, ദരിദ്ര രാജ്യങ്ങള്‍ക്ക്: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
greece_reopens_tourism_season2021
ലോക്ഡൗണിന് വിട ; ഗ്രീസ് ടൂറിസം പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
14520215who
ലോകാരോഗ്യ സംഘടന കോവിഡ് മുന്നറിയിപ്പ് നല്‍കാന്‍ വൈകി Recent or Hot News
തുടര്‍ന്നു വായിക്കുക
14520212eu
യൂറോപ്യന്‍ യൂണിയനില്‍ 25% പേര്‍ വാക്സിന്‍ നിരസിക്കാന്‍ സാധ്യത Recent or Hot News
തുടര്‍ന്നു വായിക്കുക
14520213italy
ഇറ്റാലിയന്‍ ചാരസംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി Recent or Hot News
തുടര്‍ന്നു വായിക്കുക
ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ ഇളവുകള്‍
തുടര്‍ന്നു വായിക്കുക
rule_relaxing_swiss_govt_covid
സ്വിറ്റ്സര്‍ലന്‍ഡില്‍ പുതിയ ഇളവുകള്‍ മെയ് 31 ന് പ്രാബല്യത്തില്‍ വരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us