Today: 07 May 2021 GMT   Tell Your Friend
Advertisements
വാക്സിനേഷന്‍ ക്യാംപെയ്ന് സഹായവാഗ്ദാനവുമായി ജര്‍മന്‍ വ്യവസായ സ്ഥാപനങ്ങള്‍
Photo #1 - Germany - Otta Nottathil - 6320213vaccination

ബര്‍ലിന്‍: ജര്‍മനിയില്‍ വാക്സിനേഷന്‍ ക്യാംപെയ്ന് ഇപ്പോഴും ഉദ്ദേശിച്ച വേഗം ആര്‍ജിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് രാജ്യത്തെ വ്യവസായ സ്ഥാപനങ്ങള്‍.

അലയന്‍സ്, അഡിഡാസ്, ഡ്യൂഷെ പോസ്റ്റ്, ഡ്യൂഷെ ടെലികോം, സീമെന്‍സ്, അക്സല്‍ സ്പ്രിങ്ങര്‍ എന്നീ സ്ഥാപനങ്ങളെല്ലാം വാക്സിനേഷനായി സ്വന്തം മെഡിക്കല്‍ ജീവനക്കാരെയും സൗകര്യങ്ങളും വിട്ടുനല്‍കാമെന്ന് സര്‍ക്കാരിനെ ഔപചാരികമായി അറിയിച്ചു.

സ്വന്തം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്സിനേഷന്‍ നല്‍കാനുള്ള ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുക്കുന്നത് സര്‍ക്കാരിന്റെ ചുമലില്‍നിന്ന് വലിയൊരു ഭാരം കുറയ്ക്കും. പരിമിതമായി പുറത്തുള്ളവര്‍ക്കു കൂടി വാക്സിനേഷന്‍ സാധിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ഇവര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

അറുപത്തഞ്ച് വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും അസ്ട്രസെനക്ക വാക്സിന്‍ നല്‍കാന്‍ ജര്‍മന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അനുമതി നല്‍കി. മതിയായ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കിയ സാഹചര്യത്തിലാണ് നടപടി.ജര്‍മനിക്കു പിന്നാലെ സ്വീഡനും, ഓസ്ട്രിയയും ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് അസ്ട്രസെനക്ക വാക്സിന്‍ നല്‍കാന്‍ തീരുമാനമെടുത്തു കഴിഞ്ഞു.

വാക്സിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കാന്‍ രണ്ടു ഡോസുകള്‍ക്കിടയിലുള്ള അകലം 12 ആഴ്ചയായി വര്‍ധിപ്പിക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

അതേസമയം ജര്‍മനിയിലെ കോര്‍പ്പറേറ്റുകളും കമ്പനികളും മറ്റു സ്ഥാപനങ്ങളും അവരുടെ ജീവനക്കാര്‍ക്ക് സ്വയം കുത്തിവയ്പ് നല്‍കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു.ജീവനക്കാരുടെ രോഗപ്രതിരോധ കുത്തിവെയ്പ്പുകള്‍ അവരുടെ കമ്പനി കേന്ദ്രങ്ങളായി മാറ്റണമെന്നാണ് നിര്‍ദ്ദേശം.ഇത് ഇപ്പോഴുള്ള കുത്തിവെയ്പ്പു പ്രതിസന്ധി മാറ്റി വേഗതയില്‍ വാക്സിനേഷന്‍ നടത്താന്‍ സഹായിക്കുമെന്നാണ് പുതിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനം.അതായത് നിരവധി വന്‍കിട കോര്‍പ്പറേഷനുകളും അസോസിയേഷനുകളും ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വാക്സിനേഷന്‍ നല്‍കാനാണ് നിര്‍ദ്ദേശം.
അതേസമയം ജര്‍നി പ്രഖ്യാപിച്ച തിങ്കളാഴ്ച മുതലുള്ള ലോക്ഡൗണ്‍ ഇളവുകളില്‍ ഇന്‍സിഡന്‍സ് റേറ്റ് 35, 50 100 എന്ന തോതില്‍ മൂന്നു ഘട്ടങ്ങളാക്കിയിട്ടുണ്ട്.


കമ്പനികള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ കൊറോണ സഹായം ഫെഡറല്‍ കൗണ്‍സില്‍ അംഗീകരിച്ചു. ചൈല്‍ഡ് ബോണസും നികുതിയിളവും ഉള്‍പ്പെടുന്ന ഒരാഴ്ച മുമ്പ് ബണ്ടെസ്ററാഗ് പാസാക്കിയ നിയമനിര്‍മ്മാണ പാക്കേജിന് ഫെഡറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കുകയായിരുന്നു. ശിശു ആനുകൂല്യത്തിന് അര്‍ഹതയുള്ള ഓരോ കുട്ടിക്കും 150 യൂറോയുടെ ബോണസ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം അത്തരമൊരു ബോണസ് ഇതിനകം ഉണ്ടായിരുന്നു; അക്കാലത്ത് ഇത് 300 യൂറോയായിരുന്നു.
- dated 05 Mar 2021


Comments:
Keywords: Germany - Otta Nottathil - 6320213vaccination Germany - Otta Nottathil - 6320213vaccination,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7520212patent
വാക്സിന്‍ പേറ്റന്റുകള്‍ക്ക് ഇളവ് നല്‍കാനാവില്ല: ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
7520214vaccine
വാക്സിനെടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍: ബില്‍ പാസാക്കി ജര്‍മന്‍ പാര്‍ലമെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും Recent or Hot News
തുടര്‍ന്നു വായിക്കുക
condolences_german_malanakara_community
വലിയ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചിച്ചു
തുടര്‍ന്നു വായിക്കുക
6520212oxygen
ഇന്ത്യയില്‍ ഓക്സിജന്‍ നിര്‍മിക്കാന്‍ ജര്‍മന്‍ സഹായം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us