Today: 17 May 2025 GMT   Tell Your Friend
Advertisements
യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 30 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും
Photo #1 - Europe - Otta Nottathil - EU_summer_time_2025_march_30_sunday_early_morning
ബര്‍ലിന്‍: യൂറോപ്പില്‍ സമ്മര്‍ സമയം മാര്‍ച്ച് 30 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്്. വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.

ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിയ്ക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.
രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി മാറ്റം വരുത്തുന്നത്.

സമ്മറില്‍ ജര്‍മന്‍ സമയവും ഇന്‍ഡ്യന്‍ സമയവുമായി മുന്നോട്ട് മൂന്നര മണിക്കൂറും ബ്രിട്ടന്‍, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും.

സമയമാറ്റത്തെ യൂറോപ്യന്‍ ജനത തികച്ചും അര്‍ത്ഥശൂന്യമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഒരു റഫറണ്ടം നടത്തി ജനഹിതം നേരത്തെ അറിഞ്ഞിരുന്നു. ഈ സമയമാറ്റം മേലില്‍ വേണ്ടെന്നുവെയ്ക്കാന്‍ 2019 ഫെബ്രുവരിയില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു. 28 അംഗ ഇയു ബ്ളോക്കില്‍ ഹംഗറിയാണ് വിന്റര്‍, സമ്മര്‍ സമയങ്ങള്‍ ഏകീകരിക്കാന്‍ അനുവദിയ്ക്കുന്ന പ്രമേയം ഇയു പാര്‍ലമെന്റില്‍ കൊണ്ടുവന്നു ചര്‍ച്ചയാക്കി ഒടുവില്‍ 192 വോട്ടിനെതിരെ 410 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നിര്‍ത്താന്‍ തീരുമാനിച്ചത്. ഇയുവില്‍ അവസാനമായി 2021 അവസാനം ഈ സമയമാറ്റ പ്രക്രിയ അവസാനിയ്ക്കുമെന്നു ഇയു കമ്മീഷന്‍ പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ അവസാനിപ്പിക്കാന്‍ സാധിച്ചിട്ടില്ല.

ഈ വര്‍ഷത്തെ ശൈത്യസമയമാറ്റം ഒക്ടോബര്‍ 26 ഞായര്‍ പുലര്‍ച്ചെ മൂന്നുമണിയ്ക്ക് ഒരു മണിക്കൂര്‍ പിറകോട്ട് തിരിച്ച് വെച്ച് ക്രമീകരിയ്ക്കും.
- dated 27 Mar 2025


Comments:
Keywords: Europe - Otta Nottathil - EU_summer_time_2025_march_30_sunday_early_morning Europe - Otta Nottathil - EU_summer_time_2025_march_30_sunday_early_morning,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
merz_met_PM_meloni_Italy
ജര്‍മന്‍ ചാന്‍സലര്‍ മെര്‍സ് പ്രധാനമന്ത്രി മെലോണിയുമായി കൂടിക്കണ്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
pope_leo_14_amt_einfuehrung_sontag_may_18_2025
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം നാളെ Recent or Hot News
തുടര്‍ന്നു വായിക്കുക
russia_accuses_europe_india_china
ഇന്ത്യ ~ ചൈന സംഘര്‍ഷം വളര്‍ത്താന്‍ യൂറോപ്പ് ശ്രമിക്കുന്നു: റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
indian_student_death_bahamas
ബിരുദദാനത്തിനു ദിവസങ്ങള്‍ ശേഷിക്കെ ബഹാമാസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം Recent or Hot News
തുടര്‍ന്നു വായിക്കുക
Russia_Ukraine_peace_talks_begins_Istambul
റഷ്യ~ഉക്രെയ്ന്‍ ചര്‍ച്ചകള്‍ ഇസ്താംബൂളില്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
diesel_vehicles_ban_in_north_italy
വടക്കന്‍ ഇറ്റലിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി
തുടര്‍ന്നു വായിക്കുക
rev_dr_febin_sebastian_puthiyaparampil_monsingore_pope_leo_14
റവ.ഡോ. ഫെബിന്‍ പുതിയാപറമ്പിലിന് മോണ്‍സിഞ്ഞോര്‍ പദവി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us