Today: 07 May 2021 GMT   Tell Your Friend
Advertisements
ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് (ജി.എം.പി.സി) എന്ത്, എന്തിന്?
Photo #1 - India - Otta Nottathil - GMPC_Press_Release
Photo #2 - India - Otta Nottathil - GMPC_Press_Release
ആഗോള മലയാളി മാധ്യമസമൂഹം എന്ന വിശാലമായ സങ്കല്‍പ്പത്തിലൂന്നിയാണ് ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് രൂപീകരിച്ചത്. ലോകമെമ്പാടുമുള്ള മുഖ്യധാര മാധ്യമങ്ങളില്‍ നിന്നടക്കമുള്ള മലയാളി മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കൊണ്ട് രൂപീകരിച്ച ഇതിന്റെ പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. മലയാളികളായ പ്രഫഷണലുകളുടെ ഇത്തരത്തിലുള്ള ആദ്യ ആഗോള സംഘടനയാകും ജിഎംപിസി. പുതുചരിത്രത്തിന്റെ ഭാഗമാകാന്‍ എല്ലാ സജീവ പത്രപ്രവര്‍ത്തകരെയും ക്ഷണിക്കുന്നു.

ആദ്യഘട്ടമായി കോര്‍ കമ്മിറ്റി രൂപീകരിച്ചു. പിന്നീട് മുഖ്യധാരാ മാധ്യമങ്ങളിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചു.മൂന്നു മാസങ്ങളോളമായി അഡ്ഹോക്ക് കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിപുലമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തുടര്‍ന്നു ബൈലോ കമ്മിറ്റി കൊണ്ടുവന്ന ഭരണഘടന വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം കോര്‍ കമ്മിറ്റി അംഗീകരിച്ചു.

കേരളത്തില്‍ രജിസ്ററര്‍ ചെയ്യുന്ന ട്രസ്ററ് ആയി രൂപീകരിക്കുന്ന ഈ സംഘടന ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു ഓര്‍ഗനൈസേഷന്‍ ആയിരിക്കും. അഡ്ഹോക്ക് കമ്മിറ്റിയില്‍ നിന്നു പുതിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. മുഴുവന്‍ ഭാരവാഹികളെയും വൈകാതെ പ്രഖ്യാപിക്കും. 2021 ജനുവരി ആദ്യം ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് ഔദ്യോഗികമായി തുടക്കം കുറിക്കാനാണ് കോര്‍ കമ്മിറ്റിയുടെ തീരുമാനം.

ഗ്ളോബല്‍ മലയാളി പ്രസ് ക്ളബിന്റെ ബൈലോ രൂപീകരണം സംബന്ധിച്ച് ആദ്യം തുടങ്ങിയ വാട്ട്്സ്ആപ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. നിരവധിയാളുകള്‍ വാട്സ്ആപ്്, ഇമെയില്‍, ടെലിഫോണ്‍ തുടങ്ങിയവയിലൂടെ അഭിപ്രായങ്ങള്‍ അറിയിിക്കുകയും ചെയ്തരുന്നു.ജിഎംപിസി വാട്ട്സ്ആപ് ഗ്രൂപ്പിലുള്ളവരുടെ അടക്കം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ബൈലോ കമ്മിറ്റിയും കോര്‍ കമ്മിറ്റയും വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലുമുള്ള പ്രമുഖരും മുതിര്‍ന്നവരുമായ മാധ്യമപ്രവര്‍ത്തകരില്‍ പലരോടും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. നിരവധി ചര്‍ച്ചകള്‍ക്കും അഭിപ്രായസമന്വയത്തിനും ശേഷമാണ് ഇപ്പോള്‍ ബൈലോയ്ക്ക് അന്തിമരൂപം ഉണ്ടായിരിക്കുന്നത്.

ജിഎംപിസിയുടെ അംഗത്വം, വരിസംഖ്യ, പുതിയ ചാപ്റ്ററുകളുടെ രൂപീകരണം, തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ ബൈലോയില്‍ (ഭരണഘടന) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് വിവിധ രാജ്യങ്ങളിലും അമേരിക്ക, ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയ മേഖലകളിലും ഗ്ളോബല്‍ മലയാളി പ്രസ് ക്ളബിന്റെ ചാപ്റ്ററുകള്‍ രൂപീകരിക്കുന്നതോടെ നിലവില്‍ ജിഎംപിസി വാട്ട്സ്ആപ് ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നവരെയും മാധ്യമപ്രവര്‍ത്തനത്തില്‍ സജീവമായിട്ടുള്ള മറ്റുള്ളവരെയും ജിഎംപിസിയുടെ പുതിയ അംഗങ്ങളായി ചേര്‍ക്കേണ്ടതുണ്ട്. നേരിട്ട് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കാകും അംഗത്വം നല്‍കുക. വാര്‍ത്തകളും വീക്ഷണങ്ങളും കൈകാര്യം ചെയ്യുന്ന ദിനപത്രങ്ങള്‍, വാരികകള്‍, മാസികകള്‍, ടെലിവിഷന്‍ ചാനലുകള്‍, റേഡിയോ, ഇന്റര്‍നെറ്റ് പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങിയ വാര്‍ത്താമാധ്യമ രംഗത്തെ അംഗീകൃത സ്ഥാപനങ്ങളിലെ പത്രപ്രവര്‍കത്തകര്‍ക്കെല്ലാം സംഘടനയില്‍ അംഗത്വം ലഭിക്കും.

ജിഎംപിസിയുടെ ലോഗോ സംബന്ധിച്ചും നമ്മുടെ വാട്ട്സ്ആപ് ഗ്രൂപ്പില്‍ നിര്‍ദേശങ്ങളും രചനകളും ക്ഷണിച്ചിരുന്നു. പലരും ഇതിനോടും വളരെ ക്രിയാത്മകമായി പ്രതികരിച്ചു. ഗ്ളോബല്‍ മലയാളി പ്രസ് ക്ളബിനെക്കുറിച്ചും ലോഗോയെക്കുറിച്ചും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കിയവര്‍ക്കു കോര്‍ കമ്മിറ്റി നന്ദി പറയുന്നു. ജിഎംപിസിയില്‍ അംഗത്വം നേടുന്നവര്‍ക്കെല്ലാം ഭരണഘടന വിശദമായി പരിശോധിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.

ഇത്തരത്തില്‍ തികച്ചും സംഘടനാപരമായി മുന്നോട്ടുപോകുന്ന ജിഎംപിസിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും അഭിപ്രായങ്ങളും അറിയിച്ച എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ജിഎന്‍പിസി നിരവധി മാസങ്ങളായി നടത്തിയ ബഹുമുഖ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ തുടക്കത്തില്‍ തന്നെ ഒരു തീരുമാനമെടുത്തിരുന്നു. ഇതൊരു അസോസിയേഷനല്ല, നിലവിലുള്ള മാധ്യമ സംഘടനകളുടെ ഫെഡറേഷനുമല്ല, ജേര്‍ണലിസ്ററ് ട്രേഡ് യൂണിയനുമല്ല. പകരം, ലോകമെമ്പാടമുള്ള മലയാളി പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്. പരസ്പരം പരിചയപ്പെടാനും സഹകരിക്കാനും സഹായിക്കാനും പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഔന്നത്യത്തിനു വേണ്ടിയാണ് ആഗോളതലത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകരുടെ ഈ സംഘടന രൂപീകരിച്ചിക്കുന്നത്. പത്രപ്രവര്‍ത്തകരുടെ ഭാവി പരിപാടികള്‍, വാര്‍ത്താ ഷെയറിംഗിനുള്ള പ്ളാറ്റ്ഫോം സംബന്ധിച്ച കാര്യങ്ങള്‍, ആഗോള മാധ്യമ വര്‍ക്ക് ഷോപ്പുകള്‍, സെമിനാറുകള്‍, ആഗോളതലത്തില്‍ അറിയപ്പെടുന്ന മാധ്യമസംഘടനകളും ഗവേഷണ സ്ഥാപനങ്ങളും അടക്കമുള്ളവയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, മാധ്യമരംഗത്തേക്കു കടന്നു വരുന്ന പുതിയ തലമുറയ്ക്കുള്ള സ്കോളര്‍ഷിപ്പ്, പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാങ്കേതികവും പ്രഫഷണല്‍ മികവിനുമുള്ള പരിപാടികള്‍ തുടങ്ങിയവയാണ് ജിഎംപിസിയുടെ ലക്ഷ്യം.

രാഷ്ട്രീയവും മതപരവുമായ കാര്യങ്ങള്‍ കഴിയുന്നത്ര അകറ്റി നിര്‍ത്താന്‍ സംഘടന ശ്രമിക്കും. അതാതു രാജ്യങ്ങളിലെ ചാപ്റ്ററുകള്‍ ചേര്‍ന്ന് അവിടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഗ്ളോബല്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്തും സഹകരിച്ചും ഓരോ കാര്യങ്ങളിലും തീരുമാനം എടുക്കാനും പരിഹാരം കാണാനുമാണ് തീരുമാനം. ലോകമെങ്ങുമുള്ള അംഗങ്ങളുടെ ഉപദേശങ്ങള്‍ ആവശ്യമായ ഘട്ടങ്ങളില്‍ അഭ്യര്‍ത്ഥിക്കുകയും അതു പരിഗണിക്കുകയും ചെയ്യും. ആഗോള മലയാളി മാധ്യമ കൂട്ടായ്മ ഒരു വലിയ വിജയമാക്കാനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും എല്ലാ സജീവ മാധ്യമപ്രവര്‍ത്തകരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

എന്ന് കമ്മിറ്റിക്കു വേണ്ടി,

ജോര്‍ജ് കള്ളിവയലില്‍ (ന്യൂഡല്‍ഹി)
പ്രസിഡന്റ്.

ഡോ. ജോര്‍ജ് എം. കാക്കനാട് (അമേരിക്ക)
ജനറല്‍ സെക്രട്ടറി.

ഉബൈദ് എടവണ്ണ (സൗദി അറേബ്യ)
ട്രഷറര്‍.
- dated 24 Nov 2020


Comments:
Keywords: India - Otta Nottathil - GMPC_Press_Release India - Otta Nottathil - GMPC_Press_Release,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7520211logistics
ഇന്ത്യയുടെ പ്രശ്നം ഓക്സിജനും വാക്സിനുമല്ല, വിതരണ ശൃംഖല Recent or Hot News
തുടര്‍ന്നു വായിക്കുക
7520213lockdown
കേരളത്തില്‍ ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
mar_chrisostam_valiya_metrappolitha
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്ററം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
4520211covid
ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ പൂര്‍ണമല്ലെന്ന് ആരോപണം Recent or Hot News
തുടര്‍ന്നു വായിക്കുക
140_MLA_15_th_assembly
പതിനഞ്ചാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
3520212us
ഇന്ത്യയില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തിയിട്ടില്ലെന്ന് യുഎസ്
തുടര്‍ന്നു വായിക്കുക
ldf_wins_kerala_assembly_election
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുമായി ഇടതുതരംഗം ക്യാപ്റ്റനായി പിണറായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us