Today: 15 May 2021 GMT   Tell Your Friend
Advertisements
തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യുകെ) അനുശോചിച്ചു
Photo #1 - U.K. - Otta Nottathil - T_Haridas_died_UK
ലണ്ടന്‍: ലണ്ടനിലെ പ്രമുഖ വ്യവസായിയും, ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ 45 വര്‍ഷത്തോളം സേവനം ചെയ്ത മുന്‍ സീനിയര്‍ അഡ്മിസ്ട്രേറ്റീവ് ഓഫീസറും ലോക കേരള സഭാംഗവും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രവാസി സംഘടനയുടെ അമരക്കാരനും, സാമൂഹ്യപ്രവര്‍ത്തകനുമായ തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) കേരള ഘടകം അനുശോചിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിദ്ധ്യവുമായിരുന്ന സഹപ്രവര്‍ത്തകന്റെ അകാല നിര്യാണത്തില്‍ ഐഒസി ദേശീയ പ്രസിഡണ്ട് കമല്‍ ദാളിവാല്‍, വൈസ് പ്രസിഡന്റ് ഗുര്‍മിന്ദര്‍ രണ്‍ധവാജി എന്നിവര്‍ അഗാധമായ ദുംഖവും അനുശോചനവും രേഖപ്പെടുത്തി.

യു കെ യിലെ പ്രവാസി കോണ്‍ഗ്രസ്സ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന കേരള അസംബ്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു വരികെയാണ് അദ്ദേഹത്തിന്റെ ആകസ്മിക മരണം സംഭവിച്ചതെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ വേദനയും നഷ്ടവുമാണ് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനും മലയാളായി സമൂഹത്തിനും ഉണ്ടാക്കിയതെന്നും ഐഒസി നാഷണല്‍ പ്രസിഡണ്ട് സുജു ഡാനിയേല്‍ അനുശോചനത്തില്‍ അനുസ്മരിച്ചു.

നിര്‍ദ്ധനരായ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് ഏതൊക്കെ രീതിയില്‍ സഹായമരുളാമെന്ന് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സജീവമായ അഭിപ്രായം രേഖപ്പെടുത്തുകയും, മറ്റുള്ളവര്‍ക്ക് പ്രചോദനകരമായ സന്ദേശം നല്‍കുകയും, തന്റെ വിഹിതം തല്‍ക്ഷണം തന്നെ ഓഫ്ഫര്‍ ചെയ്യുകയും ചെയ്ത മലയാളികളുടെ ഹരിയേട്ടന്റ് പെട്ടെന്നുള്ള നിര്യാണം വിശ്വസിക്കാനാവുന്നില്ലെന്നും ഏറെ ഞെട്ടലോടെയാണ് വര്‍ത്തകേട്ടതെന്നും ഐഒസി ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ രാജേഷ് പാട്ടീല്‍ പറഞ്ഞു.

യുഡിഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അശ്വതി നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ ഐഒസി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അപ്പച്ചന്‍ കണ്ണഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. മലയാളികളുടെ കരുതലും തുണയും വലിയ സാമൂഹ്യ പ്രതിബദ്ധതയും ഉണ്ടായിരുന്ന മഹത് വ്യക്തിത്വമാണ് മണ്മറഞ്ഞതെന്ന് അപ്പച്ചന്‍ അഭിപ്രായപ്പെട്ടു.

ബോബിന്‍ ഫിലിഫ്, ഇന്‍സണ്‍ ജോസ്, സൂരജ് കൃഷ്ണന്‍, അജിത്, അനില്‍, വിഷ്ണു,സന്തോഷ് ബെഞ്ചമിന്‍,സണ്ണി മത്തായി,ബിബിന്‍, ജബിറ്റി, ജോസഫ്കുട്ടി ചാക്കോ,ഹിഷാം ഇര്‍ഷാദ്, അജ്മല്‍ തുടങ്ങിയ നിരവധി ഐഒസി പ്രവര്‍ത്തകര്‍ തങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളും വിഷമവും അനുശോചന സന്ദേശങ്ങളില്‍ പങ്കിട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് കൂടുതല്‍ പ്രായോഗിക നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുകയും പ്രവര്‍ത്തന അവലോകന യോഗങ്ങളില്‍ സജീവമായി ഭാഗഭാക്കാകുമായിരുന്ന ഹരിയേട്ടന്‍ തന്റെ വേദനകള്‍ മറ്റാര്‍ക്കും പ്രയാസം ഉളവാക്കാതെ ഉള്ളിലൊതുക്കി കൊണ്ടാണ് പങ്കെടുത്തിരുന്നതെന്നു അദ്ധേഹത്തിന്റെ വിയോഗത്തോടെയാണ് സഹപ്രവര്‍ത്തകര്‍ക്കു പോലും മനസ്സിലാക്കുവാന്‍ ഇടയായത്.

ലണ്ടനിലെ ശ്രദ്ധേയനായ വ്യവസായിയും, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി ഹരിദാസ്, ലോക കേരള സഭാംഗം കൂടിയായിരുന്നു. നാലു പതിറ്റാണ്ടോളം തന്റെ ഔദ്യോഗിക ജോലിക്കിടയില്‍ ലണ്ടനില്‍ പൊതുപ്രവര്‍ത്തനങ്ങളിലും, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്ന ഹരിയേട്ടന്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായിരുന്നു.

ഉദര സംബന്ധമായ അസുഖത്താല്‍ കഴിഞ്ഞ രണ്ടു ദിവസമായി ലണ്ടനിലെ ടൂട്ടിങ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. 70 വയസ്സായിരുന്നു.നാല് കുട്ടികളുണ്ട്.
- dated 24 Mar 2021


Comments:
Keywords: U.K. - Otta Nottathil - T_Haridas_died_UK U.K. - Otta Nottathil - T_Haridas_died_UK,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15520213lab
കൊറോണവൈറസ് വന്നത് ലാബില്‍ നിന്നെന്ന ആരോപണം വീണ്ടും Recent or Hot News
തുടര്‍ന്നു വായിക്കുക
indian_variant_uk
യുകെയില്‍ ഇന്‍ഡ്യന്‍ വേരിയന്റ് വീണ്ടും ആഞ്ഞടിക്കുമോ ? Recent or Hot News
തുടര്‍ന്നു വായിക്കുക
14520216pilot
ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തിച്ച പൈലറ്റിന് ബ്രിട്ടന്റെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
Jolly_mathew_article_world_nurses_day
നഴ്സുമാര്‍ക്ക് ആശംസയര്‍പ്പിച്ച് ജോളി മാത്യു Recent or Hot News
തുടര്‍ന്നു വായിക്കുക
12520215boris
ബോറിസ് ജോണ്‍സന്റെ കരീബിയന്‍ യാത്രയെക്കുറിച്ച് പാര്‍ലമെന്റ് അന്വേഷിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
12520213queen
എലിസബത്ത് രാജ്ഞി വീണ്ടും പൊതുവേദിയില്‍, ഫിലിപ്പ് രാജകുമാരനില്ലാതെ...
തുടര്‍ന്നു വായിക്കുക
11520216vaccine
ഒറ്റ ഡോസ് വാക്സിന്‍ ഉറപ്പാക്കുന്നത് 80 ശതമാനം സംരക്ഷണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us