Today: 30 Jun 2025 GMT   Tell Your Friend
Advertisements
ആല്‍ബിന്‍ ഷിന്റോയുടെ ഭൗതിക ശരീരം നാട്ടിലേയ്ക്ക്
Photo #1 - Europe - Otta Nottathil - albin_shinto_dead_body_sending_to_idukki
റിഗ:യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലെ റിഗ നഗരത്തിനടുത്തുള്ള തടാകത്തില്‍ നീന്തലിനിടെ മുങ്ങിമരിച്ച 19 കാരനായ വിദ്യാര്‍ത്ഥി ആല്‍ബിന്‍ ഷിന്റോയുടെ ഭൗതിക ശരീരം നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

ജൂലൈ 29 ന് തിങ്കളാഴ്ച സമയം രാത്രി 8.10 ന് ലാത്വിയയുടെ തലസ്ഥാനമായ റിഗയില്‍ നിന്നും ടര്‍ക്കിഷ് എയര്‍വേയ്സ് വഴി 23.15 ന് ഈസ്ററാംബൂളില്‍ എത്തിയ്ക്കും. അവിടെ നിന്നും അതേകമ്പനിയുടെ ഫ്ളൈറ്റില്‍ ഓഗസ്ററ് ഒന്നിനു രാവിലെ 7.40 ന് ബംഗളുരുവില്‍ കൊണ്ടുവരുന്ന ഭൗതിക ശരീരം ആല്‍ബിന്റെ കുടുംബം ഏറ്റുവാങ്ങി നോര്‍ക്കയുടെ സഹായത്തോടെ റോഡുമാര്‍ഗ്ഗം സ്വദേശമായ ഇടുക്കി വെള്ളത്തൂവല്‍, ആനച്ചാലിലെ സ്വഭവനത്തില്‍ കൊണ്ടു വരും.

തുടര്‍ന്ന് തോക്കുപാറ സെന്റ് സെബാസ്ററ്യന്‍സ് ദേവാലയത്തിലെ കുടുംബകല്ലറയില്‍ സംസ്ക്കരിക്കും.

റിഗയിലെ ഫ്യൂണറല്‍ ഡയറക്ടറേറ്റില്‍ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം ജൂലൈ 27 ന് ശനിയാഴ്ച സ്വകാര്യ ദര്‍ശനം അനുവദിച്ചതിനെ തുടര്‍ന്ന് ആല്‍ബിന്റെ സഹപാഠികളും സുഹൃത്തുക്കളും അവിടെയെത്തി അന്ത്യാഞ്ജ്ജലി അര്‍പ്പിച്ചിരുന്നു.

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, കേരള സര്‍ക്കാരിന്റെ നോര്‍ക്ക,ആല്‍ബിന്റെ യുകെയിലുള്ള ബന്ധു ജോര്‍ജ്ജ് ജോസഫ്, ലാത്വിയയിലെ സുഹൃത്തുക്കള്‍, ലാത്വിയയുടെ ചുമതലയുള്ള സ്വീഡനിലെ ഇന്‍ഡ്യന്‍ എംബസിയിലെ സെക്കന്റ് സെക്രട്ടറി (കോണ്‍സുലര്‍) പവന്‍കുമാര്‍, ലാത്വിയന്‍ പൊലീസ്, ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലില്‍ എന്നിവരുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലായത്.

തടാകത്തിന്റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കള്‍ക്കു പിന്നാലെ നീന്തിയ ആല്‍ബിന്‍ മറുകരയെത്താറായപ്പോള്‍ കുഴഞ്ഞു പോവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ജൂലൈ 17 നാണ് അപകടം സംഭവിച്ചത്. മറൈന്‍ ടെക്നോളജി പഠിക്കാന്‍ എട്ടു മാസം മുന്‍പാണു ആല്‍ബിന്‍ ലാത്വിയയില്‍ എത്തിയത്. വെള്ളത്തൂവല്‍, ആനച്ചാല്‍ അറയ്ക്കല്‍ ഷിന്റോയുടെയും ടീച്ചറായ റീനയുടെയും മകനാണ് 19 കാരനായ ആല്‍ബിന്‍.
- dated 29 Jul 2024


Comments:
Keywords: Europe - Otta Nottathil - albin_shinto_dead_body_sending_to_idukki Europe - Otta Nottathil - albin_shinto_dead_body_sending_to_idukki,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
hungary_warns_against_nato_membership_for_ukraine
യുക്രെയ്ന്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ മൂന്നാം ലോകയുദ്ധം ഉറപ്പെന്ന് ഹംഗറി Recent or Hot News
തുടര്‍ന്നു വായിക്കുക
iran_looks_for_suspected_french_spy_woman_journalist
ചാരവൃത്തി നടത്തിയെന്ന് സംശയം: ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകയെ കുടുക്കാന്‍ ഇറാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
putin_on_russia_us_relation
റഷ്യ ~ യുഎസ് ബന്ധം മെച്ചപ്പെടുന്നു: പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
France_imposes_smoking_ban_on_beaches_JUne_29_2025
ഫ്രാന്‍സ് ഞായറാഴ്ച മുതല്‍ ബീച്ചുകളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
jef_bezos_wedding
ജെഫ് ബെസോസിന്റെ വിവാഹോത്സവത്തിനു തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
russia_supports_uran_against_us
''യുഎസിന്റെ ആക്രമണം പ്രകോപനമില്ലാതെ'', ഇറാന് പിന്തുണയുമായി റഷ്യ
തുടര്‍ന്നു വായിക്കുക
russia_us_iran_nukes
ഇറാന് ആണവായുധം നല്‍കാന്‍ ആളുണ്ട്: മുന്നറിയിപ്പുമായി റഷ്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us