Today: 07 Feb 2025 GMT   Tell Your Friend
Advertisements
സി ഡി യു ജര്‍മനിയില്‍ അധികാരത്തിലെത്തിയാല്‍ മാറ്റാന്‍ പോകുന്ന നിയമങ്ങള്‍
Photo #1 - Germany - Otta Nottathil - germany_possible_changes_in_law
ബര്‍ലിന്‍: ഫെബ്രുവരിയില്‍ നടക്കുന്ന ജര്‍മന്‍ പൊതു തെരഞ്ഞെടുപ്പില്‍ സി ഡി യു ~ സി എസ് യു സഖ്യം അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലെത്തിയാല്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ള നിയമങ്ങള്‍ എന്തൊക്കെയെന്നു നോക്കാം:

ഇരട്ട പൗരത്വം

എസ് പി ഡിയുടെ നേതൃത്വത്തിലുള്ള ട്രാഫിക് ലൈറ്റ് മുന്നണി ജര്‍മനിയില്‍ ഇരട്ട പൗരത്വം അനുവദിച്ചതിനോട് കണ്‍സര്‍വേറ്റീവുകള്‍ക്ക് തുടക്കം മുതല്‍ കടുത്ത എതിര്‍പ്പായിരുന്നു.

കാനബിസ് ഉപയോഗം

കാനബിസ് ഉപയോഗം നിയമവിധേയമാക്കിയ എസ് പി ഡി സര്‍ക്കാര്‍ നടപടിയെ സി ഡി യുവും സി എസ് യുവും ശക്തമായി എതിര്‍ത്തു പോന്നിരുന്നു.

ബുര്‍ഗര്‍ഗെല്‍ഡ്

മുന്‍പ് ഹാര്‍സ് ഫോര്‍ എന്നറിയപ്പെട്ടിരുന്ന ദീര്‍ഘകാല തൊഴിലില്ലായ്മാ വേതനം.

ബേസിക് ചൈല്‍ഡ് അലവന്‍സ്

ശൈശവ ദാരിദ്യ്ര നിര്‍മാര്‍ജനം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതി.

ഹീറ്റിങ് ലോ

വീടുകള്‍ ഉപയോഗിക്കുന്ന എണ്ണ, വാതക ഹീറ്ററുകള്‍ക്ക് അമിത നികുതി ചുമത്തി, പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലേക്കു മാറാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ബില്‍ഡിങ് എനര്‍ജി ആക്റ്റ്.

സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ ലോ

ജെന്‍ഡറും പേരും സ്വയം നിര്‍ണയിക്കാനുള്ള അവകാശം എളുപ്പമാക്കിയ നിയമം.

കര്‍ഷക പ്രശ്നം

കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡീസല്‍ അടക്കം കര്‍ഷകര്‍ക്കു സഹായകമായ പല നികുതി ഇളവുകളും വെട്ടിക്കുറിച്ച നടപടി സി ഡി യു ~ സി എസ് യു സഖ്യം പിന്‍വലിച്ചേക്കും.

ആണവോര്‍ജം

ആണവോര്‍ജത്തില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്‍മാറാനുള്ള തീരുമാനം അംഗല മെര്‍ക്കല്‍ ചാന്‍സലറായിരുന്നപ്പോള്‍ സ്വീകരിച്ചതാണ്. എസ് പി ഡി സര്‍ക്കാര്‍ ഈ പിന്‍മാറ്റം വൈകിക്കുകയായിരുന്നു. ഭരണം മാറിയാല്‍ ആണവോര്‍ജം ഉപേക്ഷിക്കുന്ന നടപടിക്ക് വീണ്ടും വേഗം കൂടും.

ഇരട്ട വോട്ട് നിയന്ത്രണം

പാര്‍ട്ടിക്കും സ്ഥാനാര്‍ഥിക്കും വെവ്വേറെ വോട്ട് നല്‍കാന്‍ ജര്‍മന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. കൂടുതല്‍ വോട്ട് കിട്ടുന്ന സ്ഥാനാര്‍ഥിക്ക് പാര്‍ലമെന്റില്‍ സീറ്റ് ഉറപ്പായിരുന്ന രീതി മാറ്റി, പാര്‍ട്ടിക്കും മതിയായ വോട്ട് കിട്ടിയാല്‍ മാത്രം സ്ഥാനാര്‍ഥി ജയിക്കുന്ന രീതിയിലേക്ക് എസ് പി ഡി സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ഈ തീരുമാനം പിന്‍വലിച്ച് പഴയ രീതി പുനസ്ഥാപിക്കണമെന്നാണ് സി ഡി യു ~ സി എസ് യു സഖ്യം പറയുന്നത്.

അനധികൃത കുടിയേറ്റം

അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ആനുകൂല്യങ്ങളും കുടുംബത്തെ കൂടെ കൂട്ടാനുള്ള സൗകര്യങ്ങളും നല്‍കിയ ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാണ് സി ഡി യുവിലെയും സി എസ് യുവിലെയും നേതാക്കളുടെ ആവശ്യം.
- dated 04 Dec 2024


Comments:
Keywords: Germany - Otta Nottathil - germany_possible_changes_in_law Germany - Otta Nottathil - germany_possible_changes_in_law,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
blue_card_2025_Jan_1_new_changes
ഇയു ബ്ളൂ കാര്‍ഡിലെ 2025 ലെ പുതിയ മാറ്റങ്ങള്‍ Recent or Hot News
ജര്‍മനി ബ്ളൂകാര്‍ഡിലെ പുതിയ നിബന്ധനകള്‍ ഓസ്ട്രിയ, ഹംഗറി ബ്ളൂകാര്‍ഡ് മാറ്റങ്ങള്‍ തുടര്‍ന്നു വായിക്കുക
കത്തോലിക്ക കോണ്‍ഗ്രസ് ജര്‍മ്മന്‍ ഗ്ളോബല്‍ യൂത്ത് കൗണ്‍സില്‍ രൂപീകരിച്ചു : ജര്‍മ്മനയില്‍ നിന്നുള്ള ജോമേഷ് കൈതമന ജനറല്‍ കോര്‍ഡിനേറ്റര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
Merkel_urges_parties_to_calm_pre_election_2025_germany
തെരഞ്ഞെടുപ്പിന് മുമ്പുള്ള 'പ്രക്ഷുബ്ധത' ശാന്തമാക്കണമെന്ന് അംഗലാ മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
e_cars_registration_raises_germany
ജര്‍മനിയില്‍ ഇലക്ട്രിക് കാറുകളുടെ രജിസ്ട്രേഷന്‍ വര്‍ദ്ധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
German_rail_plant_to_build_tanks_for_defence_dept
ജര്‍മ്മന്‍ റെയില്‍ പ്ളാന്റ് നിര്‍ത്തി ; പ്രതിരോധ ടാങ്കുകള്‍ നിര്‍മ്മിയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
pilot_faints_Lufthansa_flight_emergency_landing_montreal
പൈലറ്റ് ബോധരഹിതനായി ലുഫ്താന്‍സ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി
തുടര്‍ന്നു വായിക്കുക
cdu_red_alert_merz_convoi_police
ജര്‍മന്‍ തെരഞ്ഞെടുപ്പ് സിഡിയുവില്‍ റെഡ് അലര്‍ട്ട് ഫ്രെഡറിക് മെര്‍സിന്റെ വ്യക്തിഗത സംരക്ഷണം വര്‍ദ്ധിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us